ഡോ. സുനിൽ പി.ഇളയിടം സെപ്തം 14, 15 തീയതികളിൽ ലണ്ടനിലും ന്യൂകാസിലിലും പ്രഭാഷണം നടത്തും

ഡോ.സുനിൽപി. ഇളയിടം എസ്സന്‍സ് യു.കെയുടെ ഹോമിനേം 19- 2nd എഡിഷനിൽ മുഖ്യ പ്രഭാഷകനായി ബ്രിട്ടനില്‍ എത്തുന്നു. സ്വതന്ത്ര ചിന്തയുടെയും ശാസ്ത്രീയ ബോധത്തിന്റെയും ഇടങ്ങൾ ചുരുങ്ങി വരുന്ന വർത്തമാനകാല സാമൂഹ്യാന്തരീക്ഷത്തിലൂടെയാണ് നമ്മൾ കടന്നു പോവുന്നത്. വിട്ടുവീഴ്ചയില്ലാത്ത യുക്തിബോധം കൊണ്ടും മാനവികതയിലുള്ള ഉറച്ച വിശ്വാസം കൊണ്ടുമാണ് ഈ ഇരുൾ പടരും കാലത്ത് ഈ വർഷവും എസ്സന്‍സ് യു.കെ ഹോമിനേം ’19 എന്ന സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറയുന്നു.

കലാ-സാഹിത്യ വിമർശകൻ, പ്രഭാഷകൻ, എഴുത്തുകാരൻ, അധ്യാപകൻ എന്നിങ്ങനെ പല നിലകളിൽ പ്രശോഭിതനെങ്കിലും മാനവിക മൂല്യങ്ങളെ വീണ്ടെടുക്കുവാൻ വേണ്ടി പ്രവർത്തിക്കുന്ന സാംസ്കാരിക പ്രവർത്തകൻ എന്ന വിശേഷണമാണ് ഡോ. സുനിൽ പി ഇളയിടത്തിന് ഏറ്റവും ഉചിതമാവുക.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ മലയാള വിഭാഗം പ്രൊഫസർ ആയ അദ്ദേഹം സാഹിത്യവിമർശനത്തിനും, വൈജ്ഞാനികസാഹിത്യത്തിനുമുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാർഡുകൾ, കലാവിമർശന മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ കേസരി ബാലകൃഷ്ണ പുരസ്കാരം, എം. എൻ. വിജയൻ സ്മാരക അവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഡോ സുനിൽ പീ ഇളയിടത്തിന്റെ പ്രഭാഷണം നേരിട്ട് കേള്‍ക്കാനുള്ള അപൂര്‍വ അവസരം ഒരുക്കുകയാണ് എസ്സന്‍സ് യു.കെ.

ബ്രിട്ടനിലെ വേദികള്‍

2019 സെപ്റ്റമ്പർ 14 (ശനി)

Trinity Community Centre, Manorpark, London, E12 6SG

(ഈസ്റ് ഹാം ട്യൂബ് സ്റെഷനില്‍ നിന്നും 2 മിനിറ്റ് നടക്കുന്ന ദൂരം മാത്രം)

സെപ്റ്റംബർ 15 (ഞായർ) 03:00 – 05:00 PM

Jubilee theatre, St Nicholas hospital, Gosforth, Newcastle, Tyne and Wear, NE3 3KT

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

Bijumon Chacko – Cardiff(07940190455), Biju George – Chichester (07397877796),Madhu Shanmughan – Newcastle (07921712184), Manju Manumohan -London (07791169081), Moncy Mathew – Norfolk (07786991078), Praveen Kutty – Manchester (07904865697) Shiju Xavier – Wales (07904661934)