ഇനി ലൈക്കിന്റെ എണ്ണം ആരും കാണില്ല, നിര്‍ണ്ണായക തീരുമാനവുമായി ഫേസ്ബുക്ക്

പോസ്റ്റുകള്‍ ലൈക്ക് ചെയ്യുമ്പോള്‍ ഇതുവരെ കിട്ടിയ ലൈക്കുകളുടെ എണ്ണം കാണിക്കുന്നത് നീക്കം ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്. മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഇത്തരമൊരു മാറ്റം ഫേസ്ബുക്ക് നടപ്പാക്കിയിരുന്നു. ലൈക്കുകളുടെ എണ്ണം വ്യക്തികളുടെ മനോവ്യവഹാരങ്ങളെ നിയന്ത്രിക്കുന്നു എന്ന ആരോപണത്തെ തുടര്‍ന്നാണ് ഫേസ്ബുക്കിന്റെ ഈ പരിഷ്‌കാരം.

ഡാറ്റ മൈനിങ് വിദഗ്ധന്‍ മാന്‍ച്യുങ് വോങ് ആണ് ഇതുസംബന്ധിച്ച സൂചനകള്‍ നല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്. പുതിയ പരിഷ്‌കാര പ്രകാരം ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ റിയാക്ഷന്‍സ് കാണിക്കുമെങ്കിലും അതിന്റെ നമ്പര്‍ കാണിക്കില്ല. അതേസമയം, ഇന്‍സ്റ്റഗ്രാം പോലുള്ള ആഗോള വ്യാപകമായ ഇത്തരമൊരു പദ്ധതി ഫേസ്ബുക്ക് നടപ്പാക്കുമോ എന്നതും പ്രധാന വിഷയമാണ്.