ചന്ദ്രയാന്റെ സ്ഥിതിയിലായി: ചന്ദ്രയാന്‍ രണ്ടിന്റെ ഉപദേശകനും കുടുംബവും പുറത്ത്

ചന്ദ്രയാന്‍ രണ്ടിന്റെ ഉപദേശകനും കുടുംബവും ചന്ദ്രയാൻ 2 ൻറെ സ്ഥിതിയിലായിരിക്കുകയാണിപ്പോൾ. ചിലപ്പോൾ ശരിയാകുമായിരിക്കും എന്ന പ്രതീക്ഷയോടെ. കഴിഞ്ഞ മാസം അസമില്‍ പുറത്തിറക്കിയ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍നിന്നും ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ ഉപദേശകനും കുടുംബവും പുറത്ത്. അസമില്‍നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനായ ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമിയും കുടുംബവും ആഗസ്റ്റ് 31 ന് പുറത്തിറക്കിയ പട്ടിക പ്രകാരം ഇന്ത്യൻ പൗരന്മാർ അല്ലാതായിരിക്കുകയാണ്.

ഇപ്പോള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നതെങ്കിലും കുടുംബം അസമിലാണ് ഉള്ളതെന്നും ജിതേന്ദ്രനാഥ് ഗോസ്വാമി പ്രതികരിച്ചു. 20 വര്‍ഷമായി ഞങ്ങള്‍ അഹമ്മദാബാദിലാണ് താമസിക്കുന്നത്. പക്ഷേ ഞങ്ങളുടെ കുടുംബം അസമിലാണ് ഉള്ളത്. ജോര്‍ഹട്ടില്‍ ഞങ്ങള്‍ക്ക് ഭൂമിയുമുണ്ട്. ഇപ്പോള്‍ താമസിക്കുന്ന അഹമ്മദാബാദിലാണ് ഞങ്ങള്‍ക്ക് വോട്ടവകാശമുള്ളതെന്നും ജിതേന്ദ്രനാഥ് ഗോസ്വാമി പറഞ്ഞു.

കൈവശ ഭൂമി രേഖ ഹാജരാക്കിയാല്‍ ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട പ്രശന്ങ്ങള്‍ പരിഹരിക്കാമെന്നാണ് കരുതുന്നതെന്ന് ജിതേന്ദ്രനാഥ് ഗോസ്വാമി പ്രതികരിച്ചു. അസം നിയമസഭാ സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി ഇദ്ദേഹത്തിന്റെ സഹോദരാണ്.