പ്രണയിക്കാൻ പുതിയ ഡേറ്റിംഗ് ആപ്പ് സേവനവുമായി ഫെയ്‌സ്ബുക്ക്

പുതിയ ഡേറ്റിംഗ് ആപ്പിന് തുടക്കമിട്ട് ഫേസ്ബുക്ക്. ഫേയ്‌സ്ബുക്ക് ഡേറ്റിംഗ് എന്നാണ് പുതിയ ആപ്ലിക്കേഷന്റെ പേര്. ഫേസ്ബുക്കിലൂടെ ഒരുപാട് പ്രണയവിവാഹങ്ങള്‍ ഉണ്ടാകാറുണ്ട്. ചൊവ്വാഴ്ച അമേരിക്കയില്‍ തുടക്കമിട്ട ഈ ആപ്പ് 19 രാജ്യങ്ങളില്‍ ലഭ്യമാകും.

സമാനമായ താല്‍പര്യങ്ങള്‍ ഉള്ള സുഹൃത്തുക്കളില്‍ നിന്നും സ്‌നേഹിതരെ കണ്ടെത്താന്‍ ഈ ഡേറ്റിംഗ് ആപ്പ് വഴി സാധിക്കും ഇതിനായി പ്രത്യേകം പ്രെഫൈല്‍ നിര്‍മ്മിക്കേണ്ടതില്ല. ഈ ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ ഇന്‍സ്റ്റാംഗ്രാം പോസ്റ്റുകള്‍ അവരുടെ ഡേറ്റിംഗ് ആപ്പ് പ്രെഫൈലിലേക്ക് കൊണ്ടുവരാന്‍ സാധിക്കും. ഇത് സുരക്ഷിതമാണെന്നും ഫെയ്‌സ്ബുക്ക് പറയുന്നത്.

ഉപയോഗിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന സ്വകാര്യത, സുരക്ഷ ക്രമീകരണങ്ങള്‍ ലഭ്യമാകും. കൂടാതെ ബ്ലോക്ക് ചെയ്യാനും ചിത്രങ്ങള്‍, ലിങ്കുകള്‍, പണം, വീഡിയോ സന്ദേശങ്ങള്‍ തുടങ്ങിയവ തടയാനും, റിപ്പോര്‍ട്ട് ചെയ്യാനും ഈ ആപ്പിന് സാധിക്കും.

അതേസമയം ഈ ആപ്പ് ഉപയോഗിക്കണമെങ്കില്‍ ഉപയോക്താവിന് 18 വയസ്സ് തികഞ്ഞിരിക്കണം. ഫേയ്‌സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചോ പ്രത്യേകം അക്കൗണ്ട് ഉപയോഗിച്ചോ ഇതില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കും. ഫേയ്‌സ്ബുക്ക് ആപ്പ് അപഡേറ്റ് ചെയ്യതിരിക്കണം.

ഒരാളെ ഇഷ്ട്ടപ്പെട്ടാല്‍ അയാളെ അറിയിക്കാന്‍ അവരുടെ പ്രെഫൈലില്‍ കമന്റ് ചെയ്യുകയോ ലൈക്ക് ബട്ടന്‍ അമര്‍ത്തുകയോ ചെയ്യതാല്‍ മതി. ഇഷ്ട്ടപ്പെട്ടില്ലെങ്കില്‍ അടുത്തയാളിലേക്ക് പോകാം.

എന്നാല്‍ ഫേയ്‌സ്ബുക്ക് ഫ്രണ്ടസ് ഡേറ്റ് മാച്ചായി വരില്ല. ഇതിനായി അവരുടെ ഇഷ്ട്ടം ഫേയ്‌സ്ബുക്കിനെ അറിയിച്ചിരിക്കണം. ഇതിനായി അവരുടെ സീക്രട്ട് ക്രഷ് ഫീച്ചര്‍ ആപ്പില്‍ ലഭ്യമാണ്.

ഫേയ്‌സ്ബുക്ക് ഡേറ്റിംഗ് ആപ്പിലെ ഉപയോഗം ഫേയ്‌സ്ബുക്ക് വെബ്‌സൈറ്റ് ഉപയോക്താക്കളെ അറിയില്ല. അര്‍ജന്റീന, ബോളീവിയ, കാനഡ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍ ഉള്‍പ്പടെ 19 രാജ്യങ്ങളില്‍ ഇത് ലഭ്യമാണ് ഇന്ത്യയില്‍ ഇത് ലഭിക്കില്ല.