സമരം ശക്തമാക്കും; ബിന്ദു അമ്മിണിയുടെ നിരാഹാരത്തിന് പിന്തുണയുമായി സാമൂഹ്യ പ്രവർത്തകർ

കോഴിക്കോട് ഫാറൂക്ക് കോളേജിനടുത്ത ട്രാന്‍സ് ജന്റര്‍ ഷെല്‍ട്ടര്‍ ഹോമിന്റെ ഉത്ഘാടനം നടക്കാനിരിക്കെ ഷെല്‍ട്ടര്‍ ഹോമിലേക്കുള്ള വഴി കെട്ടിയടച്ച് യാത്രാ സൗകര്യം തടസ്സപ്പെടുത്തിയതിനെതിരെ ട്രാന്‍സ് മെന്‍ കിരണ്‍ വൈലാശ്ശേരി ഫറൂക്ക് പോലീസിനും രാമനാട്ടുകര വില്ലേജ് ഓഫീസ്.RDO കോഴിക്കോട് .ADM കോഴിക്കോട് ജില്ലാ കലക്ടര്‍ കോഴിക്കോട്, പോലീസ് കമ്മീഷണര്‍ കോഴിക്കോട്, പ്രോജക്ട് ഓഫീസര്‍ ട്രാന്‍സ് ജന്റര്‍ സെല്‍, സാമൂഹ്യനീതി വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസര്‍, ഗവ.സെക്രട്ടറി സാമൂഹ്യനീതി വകുപ്പ്, മനുഷ്യാവകാശ കമ്മീഷന്‍ തിരുവനന്തപുരം, കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കോഴിക്കോട് എന്നിവർക്കും ബഹു.സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പൗരവകാശ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി സെപ്റ്റംബർ 8 മുതൽ നിരാഹാര സമരം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തകയും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ അധ്യക്ഷയും കോഴിക്കോട് ഗവൺമെൻറ് ലോകോളേജ് ആദ്ധ്യാപികയുമായ ബിന്ദു അമ്മിണിക്ക് പിന്തുണയുമായി കെ. അജിത ഉൾപ്പെടെയുള്ള നിരവധി സാമൂഹ്യ പ്രവർത്തകർ സമരപ്പന്തലിൽ എത്തി.

ട്രാൻസ്ജെന്റെഴ്സിനോടുള്ള വിവേചനത്തിനെതിരെയും നഗ്നമായ മനുഷ്യാവകാശ ലംഘനത്തിനെതിരെയും ലിംഗനീതിയും സാമൂഹിക നീതിയും ഒരേ പോലെ നിഷേധിക്കപ്പെടുന്ന ഈ പ്രതിസന്ധിയിൽ ട്രാൻസ്‌ജെന്റേഴ്സിനൊപ്പം നിൽക്കേണ്ടത് തികച്ചും മനുഷത്വപരമായ ഉത്തരവാദിത്തമാണെന്ന് കരുതുന്നു എന്ന് ട്രാൻസ് സാമൂഹിക പ്രവർത്തകരായ ഫൈസൽ ഫൈസു C, ഹരി മിഴി എന്നിവരും സൂര്യദേവർച്ചന, ശ്രീജ, പി. ടി.ഹരിദാസ് എന്നിവരും പറഞ്ഞു.

സമരത്തിനെല്ലാവിധ പിന്തുണയും അറിയിക്കുന്നു എന്നും സെപ്റ്റംബർ 8 മുതൽ നിരാഹാര സമരം നടത്തുന്ന ബിന്ദു അമ്മിണിയുടെ ജീവൻ രക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും അന്വേഷി പ്രസിഡന്റ് കെ.അജിത പറഞ്ഞു. ഈ വിഷയത്തിൽ സാമൂഹ്യനീതിവകുപ്പ് കാണിക്കുന്നത് കുറ്റകരമായ മൗനമാണെന്നും അധികാരികളും പോലീസും വഴിതടഞ്ഞ ജയരാജന് കൂട്ടുനിൽക്കുകയാണെന്നും സാമൂഹ്യനീതി വകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി ഇടപെട്ട് വിഷയം രമ്യമായി പരിഹരിക്കണെമെന്നും കെ. അജിത ആവശ്യപ്പെട്ടു.

എത്രയും പെട്ടന്ന് വിഷയം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് കോഴിക്കോട് പൗരാവകാശ വേദി കൺവീനർ കരീം ചേലേമ്പ്ര അറിയിച്ചു.

സാമൂഹ്യനീതി വകുപ്പിനു കീഴിൽ മഴവിൽ പദ്ധതിപ്രകരം തുടങ്ങാൻ ഉദ്ദേശിച്ചിരുന്ന ട്രാൻസ് ജൻഡേഴ്സിനായുള്ള ഷെൽട്ടർ ഹോംമിനായി കിരൺ വൈലാശ്ശേരി സ്വന്തം വീട് സാമൂഹ്യനീതി വകുപ്പിനു നൽകുകയായിരുന്നു.പ്രതിക്കും ഈ പ്രോജക്റ്റ് അവിടെ വരരുതെന്ന് ആഗ്രഹിക്കുന്ന ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെയും ഇടപെടൽ മൂലമാണ് തികച്ചും ന്യായമായ ഈ വിഷയത്തിൽ നീതി ലഭിക്കാതിരിക്കുന്നതെന്ന്‌ പൗരാവകാശ വേദി പ്രവർത്തകർ ആരോപിച്ചു.

ഫാറൂക്ക് കോളേജിനടുത്ത ട്രാൻസ് ജൻഡർ ഷെൽട്ടർ ഹോമിലേക്കുള്ള വഴി തടസ്സപ്പെടുത്തി ഫറോക്ക് C.I.യുടെ സംരക്ഷണത്തിൽ നിർമ്മിച്ച പുതിയ ഗേറ്റ്.

ഫാറൂക്ക് കോളേജിനടുത്ത ട്രാൻസ് ജൻഡർ ഷെൽട്ടർ ഹോമിലേക്കുള്ള വഴി തടസ്സപ്പെടുത്തി (RDO കോടതിയിൽ പരിഗണനയിൽ ഇരിക്കുന്ന വിഷയം) പണിയുന്ന മതിലിന്റെ സംരക്ഷണത്തിനായ് ഫറൂഖ് സ്റ്റേഷൻ സി.ഐ യുടെ നേതൃത്വത്തിൽ സംരക്ഷണം നൽകുന്ന കാഴ്ച.