അഡാർ ലൗ: വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും ഒളിച്ചോടി; ഇരുവരെയും പോലീസ് പൊക്കി

കോഴിക്കോട് വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട മൂന്ന് മക്കളുള്ള യുവാവും ഒരു മകളുള്ള വീട്ടമ്മയും മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടി. കൊല്ലം കൊട്ടാരക്കരയിൽ നിന്ന് പോലീസ് പൊക്കി.വിവാഹിതരായ കമിതാക്കള്‍ മക്കളെയും കുടുംബത്തെയും ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു . 

ഒരു വിവാഹ വീട്ടില്‍ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയ സാക്ഷാത്കാരത്തിനായി കുടുംബവും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നു. ഗായകനാണ് യുവാവ്. ഒരു വിവാഹവീട്ടിലെ ഗാനം കേട്ടാണ് യുവതി യുവാവിൽ അനുരക്തയായതും പരസ്പരം പരിചയപ്പെട്ടതും ഇരുവരും ഒളിച്ചോടിയതും. കഴിഞ്ഞമാസം 30 ന് ആണ് ഇരുവരും ഒളിച്ചോടിയത്. പത്താം ദിവസം ചട്ടിയിലായി.

കോഴിക്കോട് കിനാലൂര്‍ സ്വദേശിയായ കല്ലിടുക്കില്‍ ഷമ്മാസ്(35) ആണ് പ്രണയകഥയിലെ നായകൻ.നടുവണ്ണൂര്‍ സ്വദേശി കുറ്റിക്കാട്ടില്‍ ഷിബിന(31) ആണ് നായിക.കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയായിരുന്ന ഇവരെ പോലീസ് തന്ത്രപൂർവം സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഷമ്മാസ് മൂന്ന് മക്കളുടെ അച്ഛനും ഷിബിന ഒരു മകളുടെ അമ്മയുമാണ്. കഴിഞ്ഞ ആഗസ്റ്റ് 30ന് ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ഷമ്മാസിന്റെ ഭാര്യ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരും കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ച് താമസിക്കുകയാണെന്ന് വ്യക്തമാകുകയായിരുന്നു. 

യുവാവിനും യുവതിക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കോടതിയിൽ ഹാജരാക്കിയ കാമുകനെയും കാമുകിയെയും 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.