റാഷണാലിയ 19 – “വിമത”: 12 വനിതാ പ്രഭാഷകർ പങ്കെടുക്കുന്ന ദ്വിദിന സെമിനാർ

കേരളീയ യുക്തിവാദ -സ്വതന്ത്രചിന്താ മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി 12 വനിതാ പ്രഭാഷകരെ അണിനിരത്തി കൊണ്ട് രണ്ടു ദിവസത്തെ സ്വതന്ത്രചിന്ത സെമിനാര്‍ പാലക്കാട് കെ പി എം റീജന്‍സി ഹോട്ടൽ ഹാളില്‍ നടത്തുകയാണു.

റാഷണാലിയ 19 – “വിമത”എന്ന പേരില്‍ സെപ്റ്റംബര്‍ 14 15 തീയതികളില്‍ യുക്തിവാദി സംഘം പാലക്കാട്‌ ജില്ലാ കമ്മററിയാണ് ഈ സെമിനാര്‍ ഒരുക്കിയിരിക്കുന്നത്‌ .

സമൂഹത്തിന്റെ മുഖ്യധാരയുടെ പടിയ്ക്ക് പുറത്ത് നിര്‍ത്തപ്പെടുന്ന സ്ത്രീകള്‍, കുട്ടികള്‍, ദലിതർ, ലൈഗിംക ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രശനങ്ങളോടു സംവദിച്ചു കൊണ്ട് മാത്രമേ ഇന്ത്യക്ക്‌ മുന്നോട്ടു പോകാൻ കഴിയു. ഈ മേഖലകളിൽ ശാസ്ത്രത്തിന്റെ യുക്തിയേയും മാനവികതയുടെ മൂല്യങ്ങളെയും സമന്വയിപ്പിച്ച്‌ കൊണ്ട്‌ സാമൂഹിക നീതിക്കായി നിലകൊള്ളുന്ന ഒരു ചിന്ത രീതി പൊതു സമൂഹത്തിനു പരിചയപ്പെടുത്തി കൊടുക്കുകയാണു സെമിനാറിന്റെ ഉദ്ദേശം.

മതത്തിന്റെയും പാരമ്പര്യത്തിന്റെയും പുരുഷ മേധാവിത്വത്തിന്റെയും കോട്ടകളെ ഭേദിച്ചു വരുന്ന ഈ പുതിയ മുന്നേറ്റം നാളത്തെ കേരളത്തിന്റെ ദിശാ സൂചകമാണ്. കേരളത്തിലെ സാമൂഹ്യ സംസ്കാരിക ആരോഗ്യ രംഗത്തെ പ്രഗൽഭരായ സ്ത്രീകളും ഒരു ട്രാൻസ്മാനുമാണു ഈ സെമിനാറില്‍ പ്രഭാഷകരായിട്ടുള്ളത്‌.

കേരള ഫ്രീതിങ്കേഴ്സ്‌ ഫോറം രക്ഷാധികാരിയായ ഡോ സി വിശ്വനാഥൻ സെപ്റ്റംബർ പതിനാലാം തീയതി 10 മണിക്ക്‌ സെമിനാർ ഉൽഘാടനം ചെയ്യും. മൃദുലാ ദേവി ശശിധരൻ , അഡ്വ ആശ ഉണ്ണിത്താൻ, മായാ പ്രമോദ്‌ , ഡോ ഏ കെ ജയശ്രി , ഡോ ബീന കായല്ലുർ , അനുപമ ആനമങ്ങാട്‌,ഡോ ശ്രീദേവി,സോയ കെ എം, ഡോ നവ്യ തൈക്കാട്ടിൽ , ഡോ ജാസ്മിൻ, രമ്യ ഓണാട്ട്‌, ആദില കബീർ തുടങ്ങിയവരാണു പ്രഭാഷകർ.

സെപ്റ്റംബർ 15 നു 5 മണിക്കുള്ള സമാപന സമ്മേളനം ഉൽഘാടനം ചെയ്യുന്നത്‌ പ്രശസ്ത യുക്തിവാദി നേതാവ്‌ ഇ എ ജബ്ബാർ മാഷാണ്.

വിശദ വിവരങ്ങൾക്കും റെജിസ്റ്റേഷനും ബന്ധപ്പെടേണ്ട ഫോൺ നംബർ: 7907479301, 9447943782