എസ്‌സി/ എസ് ടി ഒഴികെയുള്ള വരനെത്തേടിയ ഈഴവ അദ്ധ്യാപക ദമ്പതികൾക്കെതിരെ കേസ്

വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട തൻറെ മകൾക്ക് എസ്‌സി/ എസ് ടി ഒഴികെയുള്ള വരനെത്തേടിയ ഈഴവ അദ്ധ്യാപക ദമ്പതികൾക്കെതിരെ കേസ്. നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മയാണ് ജാതീയമായി അധിക്ഷേപിക്കുന്ന ഈ വിവാഹപരസ്യത്തിനെതിരെ പോലീസിൽ പരാതിനൽകിയത്.

പിന്നോക്കവിഭാഗക്കാരാണെങ്കിലും സാമ്പത്തീകമായി പുരോഗതിനേടിയ ഈഴവർക്ക് ജാത്യാഭിമാനവും വിവരക്കേടും ഒട്ടും കുറവല്ല.സവർണ്ണരാകാൻ വെമ്പി നടക്കുന്ന ഉദ്ഭവദോഷികളും ഈ സമുദായത്തിൽ ധാരാളമുണ്ട്.അതെല്ലാം ഹിന്ദുത്വത്തിന്റെ ഭാഗമായി കഴുതകളെപ്പോലെ നൂറ്റാണ്ടുകളായി ചുമക്കുന്നതാണ് അവർ. ഇത്തരത്തിൽ വിവാഹപരസ്യങ്ങൾ നൽകുന്ന ചിലരും മിക്കവാറും എല്ലാസമുദായത്തിലും ഉണ്ട്.

കേസുകൊടുത്തതുകൊണ്ട് നീതിലഭിക്കുമെന്ന വിശ്വാസമൊന്നുമില്ലെങ്കിലും വെറുതെയാണെങ്കിലും നഴ്സിംഗ് കോളേജ് അദ്ധ്യാപികയുടെതെന്നപേരിൽ പ്രചരിക്കുന്ന വിവാഹപരസ്യം നൽകിയവർക്കെതിരെ ഒരു കേസുകൊടുക്കാം എന്നു കരുതിയാണ് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ആ പരസ്യത്തിനെതിരെ പോലീസിൽ കംപ്ലയിന്റ് ചെയ്തത്.

എന്നാൽ ഇന്ന് അത് ഫേയ്ക്കാണ്.എന്നാണ് സൈബർസെൽ പറയുന്നത് സോഷ്യൽമീഡിയയിൽ ഇത് ആദ്യം പ്രചരിപ്പിച്ചത് ചില ഫെയ്ക്ക് ഐഡികളാണ്. പിന്നീട് അതുവിശ്വസിച്ച് മറ്റുള്ളവരും ഇതേറ്റെടുത്തു. എന്നാൽ അവർനൽകിയ url വെച്ച് ഞങ്ങൾ കയറി നോക്കിയപ്പോൾ അവയെല്ലാം ചില യുക്തിവാദികളുടെ ഫെയ്ക്ക് ഐഡികളാണ്.പൊലീസിന് അവ ആരുടെതെന്ന് കണ്ടുപിടിക്കാവുന്നതേയുള്ളു.

ഈ വിഷയത്തിൽ പോലീസ് കേസെടുത്തില്ലെങ്കിൽ 16 ന് കോടതിയിൽ സിഎംപി ഫയൽ ചെയാനാണ് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. ശ്രീനാരായണജയന്തി ദിവസം തന്നെ ഇത്തരത്തിലൊരു പോസ്റ്റ് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചത് കൃത്യമായ ഉദ്ദേശത്തോടുകൂടി ആയിരിക്കുമെന്ന് സ്പഷ്ടമല്ലേ? ഇത്തരത്തിലുള്ള സാമൂഹ്യവിരുദ്ധരേയും വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്. ഇതും വളരെ ചിലവുകുറഞ്ഞ അടിസ്ഥാനജനതയെ തമ്മിൽ തല്ലിക്കാനുള്ള ഗൂഢാലോചനയായിവേണം കരുതാൻ.

ഇത്തരത്തിലുള്ള ചിലർ യുക്തിവാദികളെന്ന ലേബലിൽ നിരവധി വ്യാജ പ്രൊഫൈലുകളുണ്ടാക്കി സ്ത്രീകളുടെ പ്രൊഫൈലുകളിൽ മുൻപും തെറിവിളിച്ചിരുന്നു. ശബരിമല വിധിവന്നതിനുശേഷം വിധിക്കനുകൂലമായി അഭിപ്രായംപറഞ്ഞ സാധാരണ സ്ത്രീകൾക്കെതിരെവരെ സൈബർ അറ്റാക്ക് നടത്തിയ സംഭവത്തിൽ ആർഎസ്‌എസ്‌ പ്രവർത്തകരായിരിക്കുമെന്നുകരുതി നാലു സ്ത്രീകൾ നൽകിയ പരാതികളിൽ പിടിക്കപ്പെട്ട ചിലരിൽ സംഘികളോടൊപ്പം യുക്തിവാദികളുടെ ഫെയ്ക്ക് ഐഡികളുമുണ്ടായിരുന്നു.

മുൻപ് യുക്തിവാദിയായിരുന്ന ഹരിത തമ്പിയുടെ വിവാഹ ഫോട്ടോയ്ക്ക് കീഴിൽ സംഘികളേക്കാൾ വൃത്തികെട്ട സൈബർ ആക്രമണമാണ് ഈ യുക്തി ഞരമ്പൻമാർ നടത്തിയത്. ഈ കഴിഞ്ഞയാഴ്ചകളിലും സോഷ്യൽമീഡിയയിൽ യുക്തിവാദിയെന്ന് അവകാശപ്പെടുന്ന മറ്റൊരു യുവതിക്കെതിരെ നടന്ന യുക്തിവാദി ഫെയ്ക്കുകളുടെ സൈബർ അറ്റാക്കിനെക്കുറിച്ചും അവരെ സോഷ്യൽമീഡിയയിൽ അപകീർത്തിപ്പെടുത്തിയതിനെക്കുറിച്ചും ആ പെൺകുട്ടിതന്നെ പോസ്റ്റുകൾ ഇട്ടിരുന്നു.

ഇത്തരത്തിൽ യുക്തിവാദികളായ സ്ത്രീകളെപ്പോലും ഫെയ്ക്ക് ഐഡികളുണ്ടാക്കി അവഹേളിക്കുന്ന സ്ത്രീവിരുദ്ധരും സ്വന്തം ഐഡന്റിറ്റി പുറത്തുകാണിക്കാൻ പോലും പറ്റാത്ത സാമൂഹ്യവിരുദ്ധരുമായ ഇവർ ഏതോ ഒരു ഈഴവ അധ്യാപക ദമ്പതികളുടെ മകളെ അവഹേളിച്ചതിലും അതിലൂടെ സാമുദായിക സ്പർദ്ദ വളർത്താൻ ശ്രമിച്ചതിലുമൊന്നും അതിശയിക്കേണ്ടതില്ല. ഇത്തരത്തിലുള്ള കുയുക്തിവാദികളിൽനിന്നും ഉണ്ടാകുന്ന ഇതുപോലുള്ള കുതന്ത്രങ്ങളോടും കീഴാള ജനത ജാഗ്രതപാലിക്കേണ്ടതാണ്. ബ്രാഹ്മണിസ്റ്റുകളും അഗ്രഹാരത്തിലെ കഴുതകളും സമസ്ത മണ്ഡലങ്ങളിലും നുഴഞ്ഞുകയറിയിരിക്കുകയാണ്.