സുരേഷ്‌ഗോപി എടുത്ത തൃശൂർനഗരം പെൺപുലികൾ കീഴടക്കി

ഓണാഘോഷത്തിന്‍റെ ഭാഗമായി അഞ്ചാം ഓണദിവസം തൃ​ശൂ​രിന്‍റെ സ്വ​ന്തം ക​ലാ​രൂ​പ​മാ​യ പുലിക്കളി ന​ഗ​രം കീ​ഴ​ട​ക്കി. മുന്നൂറോളം പുലികളാണ് തൃശൂരിന്‍റെ തെരുവുകളിലിറങ്ങിയത്. ഇത്തവണ മൂന്ന് പെൺപുലികളും രംഗത്തിറങ്ങി. സ്വരാജ് റൗണ്ടിലാണ് പുലിക്കളി ടീമുകൾക്ക് വിധികർത്താക്കൾ മാർക്കിട്ടത്. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ള​യ​ക്കെ​ടു​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ പുലിക്കളി നടന്നിരുന്നില്ല.

ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച്​ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നാ​ണ്​ പു​ലി​ക്ക​ളി സം​ഘ​ടി​പ്പി​ച്ചത്. ഇ​ത്ത​വ​ണ അ​യ്യ​ന്തോ​ൾ, തൃ​ക്കു​മാ​ര​കു​ടം, കോ​ട്ട​പ്പു​റം ദേ​ശം, കോ​ട്ട​പ്പു​റം സ​​​​​​െൻറ​ർ, വി​യ്യൂ​ർ സ​​​​​​െൻറ​ർ, വി​യ്യൂ​ർ ദേ​ശം ടീ​മു​ക​ളാ​ണ്​ പു​ലി​ക​ളു​മാ​യി എ​ത്തിയത്

താ​ര​യും ഗീ​ത​യും പാ​ർ​വ​തി​യു​മാ​ണ് പെൺപു​ലി​ക​ളാ​യി തെ​രു​വി​ലി​റ​ങ്ങിയത്. ആ​ദ്യ​മാ​യാ​ണ്‌ വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി താ​ര​യും കു​ണ്ടു​കാ​ട്‌ സ്വ​ദേ​ശി ഗീ​ത​യും എ​റ​ണാ​കു​ളം സ്വ​ദേ​ശി പാ​ർ​വ​തി​യും പു​ലി​ക്ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്‌. സ്ത്രീകൾ ആ​ദ്യ​മാ​യി പു​ലി​വേഷം കെട്ടിയ 2017ൽ ​ഒ​രു കൈനോക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് കോ​ട്ട​പ്പു​റം ടീ​മി‍​​​​​​െൻറ പെ​ൺ​പ​ട​ക്കൊ​പ്പം ഇ​റ​ങ്ങാ​നാ​യി​ല്ലെ​ന്ന്‌ താ​ര​യും ഗീ​ത​യും പ​റ​ഞ്ഞു.