ചിന്മയാനന്ദൻ നിയമ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുന്ന 43 വീഡിയോകൾ കണ്ട് തലചെകിടിച്ച് അന്വേഷണ സംഘം

ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് പീഡിപ്പിച്ചുവെന്ന കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടി തെളിവുകള്‍ കൈമാറി. 43 വീഡിയോകളടങ്ങിയ പെന്‍ ഡ്രൈവാണ് പെണ്‍കുട്ടി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. ചിന്മയാനന്ദിനെതിരെ കൈവശമുള്ള തെളിവുകള്‍ കൈമാറണമെന്ന് പ്രത്യേക അന്വേഷണ സംഘം പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

കേസുമായി ബന്ധപ്പെട്ട് ചിന്മയാനന്ദിനെ വ്യാഴാഴ്ച പുലര്‍ച്ചെ വരെ എട്ട് മണിക്കൂറോളം ചോദ്യം ചെയ്ത പ്രത്യേക അന്വേഷണ സംഘം ഇയാളുടെ ആശ്രമത്തിലെ മുറി പരിശോധിച്ച് സീല്‍ ചെയ്തിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മുറിയും പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഷാജഹാന്‍പൂരില്‍ നടന്ന ചോദ്യം ചെയ്യല്‍ വ്യാഴാഴ്ച വൈകിട്ട് ആരംഭിച്ച് വെള്ളിയാഴ്ച രാവിലെയാണ് അവസാനിച്ചത്.

പരാതിക്കാരിയായ വിദ്യാര്‍ത്ഥിനി പഠിക്കുന്ന കോളജിന് സമീപത്ത് തന്നെയാണ് ചിന്മയാനന്ദിന്റെ ആശ്രമം സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ പരാതിക്കാരിക്കും ഫോറന്‍സിക് സംഘത്തിനും ഒപ്പമാണ് പോലീസ് എത്തിയത്.