മാധ്യമ പ്രവർത്തകൻ ഫിലിപ്പ് ജേക്കബിന് നേരെ പോലീസ് അതിക്രമം

മാധ്യമ പ്രവർത്തകൻ ഫിലിപ്പ് ജേക്കബിന് നേരെ പോലീസ് അതിക്രമം ഇന്ന് തൃശൂരിൽ പുലിക്കളി ഫോട്ടോ എടുക്കുമ്പോൾ പുലിക്കളി സംഘാടക സമിതിയുടെ മീഡിയാ ബാഡ്ജ് കഴുത്തിൽ തൂക്കിയിട്ടും പോലീസ് അനാവശ്യമായി തട്ടിക്കയറുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പുലിക്കളി കവർ ചെയ്യാൻ നിയോഗിക്കപ്പെട്ട അംഗമാണ് ഞാൻഎന്ന് പറഞ്ഞിട്ടും അയാൾ എന്റെ കഴുത്തിൽ കയർവെച്ച് അമർത്തുകയായിരുന്നു ആദ്യം ചെയ്തത് പിന്നീട് അസഭ്യംപറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു എന്ന് ഫിലിപ്പ് ജേക്കബ് പറഞ്ഞു.

“എന്റെ കയ്യിൽ നല്ല ഒരു ക്യാമറാ ഉണ്ട്. അതു വെച്ച് നെറുക കൂടുനോക്കി ഒറ്റ ഇടി ഇടി ഇടിക്കാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല, ധൈര്യമില്ലാഞ്ഞിട്ടുമല്ല.,അതു ചെയ്താൽ, ഞാനും നീയും തമ്മിൽ ഒരു വ്യത്യാസമുമില്ല, യൂണിഫോമിന്റെ ബലത്തിലാണ് നിങ്ങളെങ്കിലും ‘ഒരു ബലവുമില്ലാതെ ഇടിക്കാനും പറയാനും നന്നായി അറിയാം.എന്ന് ഫിലിപ്പ് ജേക്കബ് ഫെയ്‌സ് ബുക്കിൽ കുറിച്ചു. മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതിൽ പോലീസിനെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇൻഡ്യൻ ഏക്സ്പ്രെസ്സ്, മാതൃഭൂമി എന്നിവയിൽ ജോലിചെയ്തിരുന്ന ഫിലിപ്പ് ജേക്കബ് കൊച്ചിയിലെ സീനിയറായ മാധ്യമ പ്രവർത്തകനാണ്.

ഫിലിപ്പ് ജേക്കബ്ബിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്: