ഓണത്തേക്കുറിച്ച് ഇത്രയും കൃത്യവും സംക്ഷിപ്തവുമായ ഒരുനിരീക്ഷണം നിങ്ങൾ കേട്ടിട്ടുണ്ടാവില്ല

ഓണം മതേതരമായ ഒരാഘോഷമാണോ എന്ന ചോദ്യം സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും സംവാദാത്മകത സൃഷ്ടിച്ചുകൊണ്ട് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അന്തരീക്ഷത്തെ മുഖരിതമാക്കുന്നുണ്ട്. തീര്‍ച്ചയായും, ഓണാഘോഷത്തിന്റെ ഭൗതിക തലം മതേതരമാണെന്നു മാത്രമല്ല; ഭൂപരിഷ്‌കരണത്തിലൂടെയും പ്രവാസജീവിതത്തിലൂടെയും സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്ക് ലഭ്യമായ വര്‍ധിച്ച സാമൂഹിക പ്രവേശത്തിന്റെയും ദൃശ്യതയുടെയും ഫലമായാണ് ഓണം അടക്കമുള്ള ആഘോഷങ്ങള്‍ കൂടുതല്‍ സാമൂഹികമായിത്തീര്‍ന്നത് എന്നതും ചരിത്ര വസ്തുതയാണ്.

ഓണത്തിൻറെ ചരിത്രത്തെയും ഐതീഹ്യത്തെയും പറ്റി ധാരളം ചരിത്രകാരന്മാരും സാഹിത്യകാരന്മാരുമൊക്കെ നിരവധി പഠനങ്ങളും നിരീക്ഷണങ്ങളും വിമർശനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും തൃപ്പൂണിത്തുറക്കാരനായ ഈ ജനപ്രതിനിധിയുടെ നിരീക്ഷണത്തോളാം ഓണത്തെക്കുറിച്ച് സത്യസന്ധവും വ്യക്തവുമായ ഒരു പഠനം ഇതിനുമുൻപ് ഒരു അക്കാദമിക്ക് ചരിത്രകാരന്മാരും നടത്തിയിട്ടില്ല എന്ന് ആർക്കും സംശയത്തിന് ഇടയുണ്ടാവില്ല.

അദ്ദേഹത്തിൻറെ ഓണത്തേക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും സർവോപരി ‘മകാബലി’യെക്കുറിച്ചുമുള്ള തൃപ്പൂണിത്തുറയിലെ ഓണാഘോഷ വേദിയിലെ വിലയേറിയ പ്രഭാഷണം കേൾക്കാം