മഹാരാജാസ് കോളജ് യൂണിയനിലേയ്ക്ക് ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ പ്രതിനിധി

മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി യൂണിയനിലേയ്ക്ക് ട്രാന്‍സ്‌ജെന്റര്‍ പ്രതിനിധിയും. രണ്ടാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ത്ഥിയായ ട്രാന്‍സ്‌ജെന്റര്‍ ദയാ ഗായത്രിയാണ് മഹാരാജാസിലെ എസ്.എഫ്.ഐ യൂണിറ്റിലേയ്ക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്.

ആദ്യമായാണ് മഹാരാജാസ് കോളജ് യൂണിയനില്‍ ട്രാന്‍സ്‌ജെന്റര്‍ പ്രതിനിധി നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് മഹാരാജാസ്. ഒന്‍പതു പേരാണ് ഇവിടെ പഠിക്കുന്നത്.

ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്ത   ട്രാന്‍സ് പെണ്‍കുട്ടി ദയാ ഗായത്രി 2013 ല്‍ ഇതേ കോളജില്‍ തന്നെ ഇവര്‍ ബി.എ ഇക്കണോമിക്‌സ് ബിരുദത്തിന് ചേര്‍ന്നിരുന്നുവെങ്കിലും പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.