നെടുമങ്ങാട് വീട് ജപത് ചെയ്ത നടപടിയിൽ വിട്ടുവീഴ്ച്ചക്കൊരുങ്ങി എസ്ബി ഐ

നെടുമങ്ങാട് പതിനൊന്നു വയസ്സുകാരിയടക്കമുള്ള കുടുംബത്തെ വിട്ടീല്‍ നിന്ന് പുറത്താക്കിയ ജപ്റ്റി നടപടി വിവാദത്തിലായതോടെ വിട്ടുവീഴ്ച്ചക്കൊരുങ്ങി ബാങ്ക്. പ്രമാണം കുടുംബത്തിന് തിരികെ നൽകി പ്രശ്നം ഒത്തുതീര്‍പ്പാക്കാനാണ് ബാങ്ക് ഇപ്പോൾ ശ്രമിക്കുന്നത്. നെടുമങ്ങാട് പനവൂര്‍ പഞ്ചായത്തിലെ കുളപ്പാറ കുന്നുംപുറത്ത് ബാലുവും കുടുംബവും താമസിച്ചിരുന്ന വീടാണ് ഇന്നലെ എസ്ബിഐ വെഞ്ഞാറമ്മൂട് ശാഖ ജപ്തി ചെയ്തത്. തിരുവനന്തപുരം സിജെഎം കോടതിയുടെ ഉത്തരവു പ്രകാരമാണ് ജപ്തിയെന്നായിരുന്നു ബാങ്ക് അറിയിച്ചത്.

സംഭവം വിവാദമായതോടെ പ്രതിഷേധം ശക്തമായി. എംഎല്‍എയടക്കമുള്ളവര്‍ ബാങ്കിനെ വിമര്‍ശിച്ച് രംഗത്തെത്തിയതോടെയാണ് പ്രമാണം തിരികെ നല്‍കി പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ബാങ്ക് ശ്രമിച്ചത്. വീട് നിര്‍മ്മാണത്തിനായാണ് ബാലു രണ്ടുലക്ഷം രൂപ വായ്പയെടുത്തത്. കൃത്യമായി തിരിച്ചടച്ചുകൊണ്ടിരിക്കവേ ബാലുവിന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.