ശരിക്കും വട്ടാണല്ലേ? പകുതി ചത്തു പോയാലെന്താ ബാക്കി പകുതിക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലേ?

ഇങ്ങോർക്ക് ശരിക്കും മാനസിക വിഭ്രാന്തി ആണോ? എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി പ്രമുഖ എഴുത്തുകാരിയും വിവർത്തകയും ആനിമൽ ആക്ടിവിസ്റ്റുമായ ശ്രീദേവി. എസ് കർത്ത. കഴിഞ്ഞ ദിവസംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ആം പിറന്നാള്‍ ദിനത്തിൽ നടന്ന ആഘോഷങ്ങൾക്കിടയിൽ അരങ്ങേറിയ വിചിത്രമായ ഒരു കലാപരിപാടിയെയാണ് ശ്രീദേവി ഇങ്ങനെപരിഹസിച്ചത്.

“ഇങ്ങോർക്ക് ശരിക്കും മാനസിക വിഭ്രാന്തി ആണോ? . ചിത്രശലഭങ്ങളെ പിടികൂടി ബാഗിലിട്ടു വലിയ കാരുണ്യവാൻ ചമഞ്ഞു തുറന്നു വിടുന്നു ..പിടികൂടിയപ്പോൾ എത്രെയെണ്ണം മരിച്ചു കാണും !! പിറന്നാൾ ആണത്രേ !” എന്നാണ് മോദി ചിത്രശലഭങ്ങളെ തുറന്നുവിടുന്ന വീഡിയോ ഷെയർ ചെയ്തുകൊണ്ട് ശ്രീദേവി. എസ് കർത്ത ഫെയ്‌സ് ബുക്കിൽ കുറിച്ചത്.

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി ഗുജറാത്തിലെത്തിയ മോദി ചൊവ്വാഴ്ച രാവിലെയാണ് കെവാദിയ ചിത്രശലഭോദ്യാനത്തിലെത്തിയത്. അവിടെയായിരുന്നു ഈ വിചിത്രമായ കലാപരിപാടി ഷൂട്ട്ചെയ്ത് മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും പ്രചരിപ്പിച്ചത്.

ചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാളാഘോഷിക്കാൻ അൽപ്പ പ്രാണികളായ .നിരവധി ചിത്രശലഭങ്ങളെ പിടികൂടി ഒരുബാഗിലിട്ടശേഷം വലിയ കാരുണ്യവാൻ ചമഞ്ഞു തുറന്നു വിടുന്ന വീഡിയോയാണ് ഷൂട്ട് ചെയ്തത്. പിടികൂടിയപ്പോഴും ബാഗിൽകിടന്നും എത്രെയെണ്ണം മരിച്ചു കാണും? എന്നും പകുതി ചത്തു പോയാലെന്താ ബാക്കി പകുതിക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലേ? അതാണ് ഈ അച്ഛാദിൻ ആയേഗാ എന്നും പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ.