മരട് ഫ്‌ളാറ്റ്: ഭരണഘടനയക്കു നേരെ ഭരണഘടനാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള കടന്നുകയറ്റം: CSDS

മരട് പാർപ്പിട സമുച്ചയം ഭരണഘടനയക്കു നേരെ ഭരണഘടനാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള (Anty Democracy) കടന്നുകയറ്റമായി CSDS വിലയിരുത്തുന്നു എന്ന് CSDS സംസ്ഥാനകമ്മറ്റി.

മരടിലെ ഫ്ളാറ്റിൽ താമസിക്കുന്നവർ മനുഷ്യരാണ് അവർക്ക് ഭരണഘടനാപരമായ സംരക്ഷണം ലഭിക്കണമെന്ന കാര്യത്തിൽ തർക്കമില്ല.പക്ഷെ സർക്കാർ സംവിധാനങ്ങളും രാഷ്ട്രീയ സംഘടനകളും കൂടിയാലോചിച്ച് ജനങ്ങളുടെ സംരക്ഷണമെന്ന പേരിൽ നടത്തുന്ന വിലാപങ്ങൾ നിയമലംഘനം നടത്തിയവരെ സംരക്ഷിക്കാനും നഷ്ടപരിഹാരത്തിന്റെ അധിക ചിലവ് വീണ്ടും പൊതുജനങ്ങളുടെ മേൽ അടിച്ചേൽപിക്കുയും ചെയ്യുന്ന പ്രവണതകൾ ജനാധിപത്യരാജ്യത്തിനും ഭരണഘടനയ്ക്കും അപമാനകരമാണ്. ഈ നാടിന്റെ ആവാസവ്യവസ്ഥയിൽ ജനിച്ചു വളർന്ന സ്വദേശികളെങ്ങനെ കുടിയേറ്റക്കാരാകും ?

നാളിതുവരെ കേരളം അടക്കി ഭരിച്ച ഭരണമുന്നണികൾ ഭരണഘടനാവിരുദ്ധ പ്രവർത്തനം നടത്തിയവരെ സംരംക്ഷിക്കാനായ് അടിസ്ഥാന ജനതയെ കുടിയേറ്റക്കാരായ് ചിത്രീകരിച്ച നടപടിയെ അപലപിക്കുന്നു. ഭരണഘടനാ സംരക്ഷണം ജന്മാവകാശമാക്കിയ, അടിസ്ഥാന ജനതയെ അവഗണിക്കുന്ന നടപടികളെ നിയമപരമായി തന്നെ നേരിടാൻ പര്യാപ്തമായ ഒരു ജനത ഉണർന്നു പ്രവർത്തിക്കുന്നുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കം വേണ്ട. ഇതൊരു ജനാധിപത്യ മുന്നറിയിപ്പായിക്കണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാൻ ജനാധിപത്യ ഭരണകൂടങ്ങൾക്ക് സാധ്യമാകട്ടെ എന്ന് സി എസ് ഡി എസ് പ്രസ്താവനയിൽ പറയുന്നു ,

മരടിലെ പാർപ്പിട സമുച്ചയത്തിലെ അന്തേവാസികൾക്ക്, നിയമ ലംഘനം നടത്തിയവരുടെ സ്വത്തുവകകൾ കണ്ടെത്തി സംരക്ഷണം കൊടുക്കുന്നതോടൊപ്പം നിയമപരമായി ഇവിടുത്തെ അടിസ്ഥാന ജനതയുടെ ഭരണഘടനാപരമായ, സംരക്ഷണവും സുരക്ഷയും നടപ്പിലാക്കുകയും ചെയ്യുമ്പോഴാണ് ഭരണഘടന സംരക്ഷിക്കപ്പെടുന്നത് എന്ന് ഓർമ്മപ്പെടുത്തുന്നു എന്ന് സി എസ് ഡി എസ് മുന്നറിയിപ്പ് നൽകി.