നാരായണഗുരുവിനെ വധിക്കാൻ പറ്റാതിരുന്നതിനാൽ തേങ്ങക്കിടിച്ച് കൊന്നവർ’ !

ലിബി. സിഎസ്

നാരായണഗുരുവിനെ വധിക്കാൻ പറ്റാതിരുന്നതിനാൽ അദ്ദേഹം സമാധിയായതിന് ശേഷം ലിറ്ററൽ കില്ലിംഗ്‌ നടത്തുകയും(ഇപ്പോൾ പിപാരമേശ്വരനെ പോലെ ചിലർ അദ്ദേഹത്തെ യോഗവാസിഷ്ഠം വായിച്ച് കേൾപ്പിച്ച് കൊന്നതുപോലെ ) അന്ന് അദ്ദേഹത്തെ ശിഷ്യന്മാർ തേങ്ങക്കിടിച്ച് കൊന്നതാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചൂദ്രന്മാർ ചെയ്തത്.എത്രമാത്രം അസഹിഷ്ണുത ഇവർക്ക് അന്നും ഇന്നും നാരായണഗുരുവിനോടുണ്ടായിരുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ഈ തേങ്ങയ്ക്കിടിച്ച് കൊല്ലലും യോഗവാസിഷ്ഠം വായിച്ച് കേൾപ്പിച്ച് കൊല്ലലും. തേങ്ങയ്ക്കിടിച്ച് കൊന്നകഥ പ്രച്ചരിപ്പിച്ചത് ശൂദ്രന്മാരാണെങ്കിൽ. യോഗവാസിഷ്ഠം വായിച്ചുകൊന്നകഥ ഇപ്പോൾ പ്രചരിപ്പിക്കുന്നത് ഈഴവർ തന്നെയാണ്.

ജ്യോതിഷത്തെ അംഗീകരിക്കാത്ത പ്രതിഷ്ഠിക്കുമ്പോൾപോലും രാഹുകാലത്തും അസമയത്തും മാത്രം പ്രതിഷ്ഠിക്കുന്ന ശ്രീനാരായണ ഗുരു മരിക്കുന്ന സമയം പ്രവചിച്ചിരുന്നു എന്നും സമയത്തുമരിക്കാതിരുന്നതിനാൽ തേങ്ങയ്ക്കിടിച്ചുകൊന്നു എന്നുമാണ് ചൂദ്രന്മാർ പ്രചരിപ്പിച്ചത്. അവന്മാർക്ക് പരിച്ചയമുള്ള ആസാമിമാരായ സന്യാസിമാരെപ്പോലെയാണെന്ന് ധരിച്ചുവശായാണ് അവർ ജ്യോതിഷ കഥ പ്രചരിപ്പിച്ചതെങ്കിലും ഇന്നും ചിലവിവരദോഷികൾ ഇത് പ്രചരിപ്പിക്കുന്നുണ്ട്. നാരായണഗുരുവിൻറെ അവസാനകാലത്തെക്കുറിച്ചും മരണത്തെക്കുറിച്ചും കുറ്റിപ്പുഴ ഉൾപ്പെടെയുള്ള സവർണ്ണശിഷ്യന്മാർ തന്നെ എഴുതിയ പുസ്തകങ്ങളും നിരവധിരേഖകളും ലഭ്യമാണ്. അവസാനസമയത്ത് നാരായണഗുരുവിനോടൊപ്പം ഉണ്ടായിരുന്നതും സവര്ണശിഷ്യന്മാരാണ്. ഗുരു തൻറെ വിൽപത്രം എഴുതിവെച്ചിരുന്ന ബോധാനന്ദൻ പോലും നായർ ആണെന്നറിയാതെയാണ് ചൂദ്രർ ഈ പ്രചരണം ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നത്. നാരായണഗുരു സമാധിയായത് അറിഞ്ഞ് ബോധരഹിതനായ അദ്ദേഹം മൂന്നാം ദിവസം കന്നി 8 ന് മരിക്കുകയായിരുന്നു. അത്രമാത്രം സ്നേഹവും ആത്മബന്ധവും ഉണ്ടായിരുന്ന ശിഷ്യന്മാരാണ് അദ്ദേഹത്തിന് വിശ്വാസമില്ലാതിരുന്ന ജോതിഷപ്രവചനം ശരിയാക്കാൻ അദ്ദേഹത്ത തേങ്ങയ്ക്കിടിച്ച് കൊന്നു എന്ന് പ്രചരിപ്പിക്കുന്നത്. ഉദ്ഭവദോഷം എന്നല്ലാതെ എന്തുപറയാൻ?

ചൂദ്രന്മാർക്ക് നാരായണഗുരു ഇപ്പോഴും സിമൻറ് നാണുവാണ് എന്ന് മറക്കണ്ട. തിരുവന്തോരത്തെ ചൂദ്രൻമാർ നാരായണ ഗുരുവിനെ പുറമ്പോക്ക് സ്വാമി എന്നാണ് സംബോധന ചെയ്യുന്നത്.പുന്നശ്ശേരി നമ്പി ക്ഷേത്രപ്രവേശന കമ്മറ്റി റിപ്പോർട്ടിൽ നാരായണ ഗുരുവിന് കൊടുത്തിരിക്കുന്ന പേര് ‘ചണ്ഡാള പ്രമുഖൻ’ എന്നാണ്.

അദ്ദേഹത്തിൻറെ ശിഷ്യന്മാരായ സഹോദരൻ അയ്യപ്പനെയും ആനന്ദതീർത്ഥനെയും നിരവധി തവണ ഇവർ ആക്രമിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.കൊടുങ്ങല്ലൂരിൽ വെച്ച് സഹോദരനയ്യപ്പനെ സനാതനികളുടെ കഠാര മുനയിൽനിന്നും രക്ഷിച്ചത് ഒരു മുസ്ലിം സഹോദരനായ ചായക്കടക്കാരനാണ്.

നാരായണ ഗുരു നേരിട്ട് സന്യാസം നൽകിയ അവസാനത്തെ ശിഷ്യനും ശിവഗിരിയുടെ അവസാന മഠം അധിപനുമായിരുന്ന(ഇപ്പോൾ പ്രസിഡന്റാണ്) ആനന്ദ തീർത്ഥനെ ഇതുപോലെ നിരവധിതവണ ആക്രമിക്കുകയും ഇപ്പോൾ സന്ദീപാനഗിരി ഡിവൈഎഫ്ഐ ക്കാരനാണെന്ന് പറയുംപോലെ നക്സലൈറ്റ് കാരനാണെന്നാണ് പ്രചരിപ്പിച്ചത്. ഗുരുവായൂരമ്പലത്തിൻറെ ഊട്ടുപുരയിൽ കല്ലറസുകുമാരനോടും ദളിത് പ്രവർത്തകരോടുമൊപ്പം പ്രവേശിച്ചതിന് ക്രൂരമായ മർദ്ദനമേറ്റതിനെ തുടർന്നാണ് അദ്ദേഹം മരിച്ചത്.

മുൻ നാരായണ ഗുരുകുലങ്ങളുടെ അധിപൻ ഗുരു നിത്യചൈതന്യ യതിയെയും ഇവർ വധിക്കാൻ ശ്രമിക്കുകയും പ്രതികളെ പിടിക്കുകയും ചെയ്തതാണല്ലോ ? ഊട്ടിയിൽ വെച്ച് പ്രഭാത സവാരിക്കിടയിൽ പതിയിരുന്ന് ആക്രമിച്ച് കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച പ്രതികളെ കയ്യോടെ പിടികൂടിയിട്ടും അദ്ദേഹം അവർക്ക് മാപ്പ് നൽകി വിട്ടയക്കുകയായിരുന്നു. അതാണ് സംന്യാസം അല്ലാതെ സത്നാം സിങ്ങിനെ തല്ലിക്കൊന്ന ഉമ്മകൊടുക്കൽ കാരിയുടെ പാരമ്പര്യമല്ല അത്.

ഇവർ അക്രമിച്ചിട്ടുള്ള ശ്രീനാരായണ ഗുരുമുതൽ സന്ദീപാനഗിരി വരെയുള്ള സ്വാമിമാരെയെല്ലാം എടുത്തുനോക്കൂ.അവരെല്ലാം കൃത്യമായ നിലപാടുകൾ ഉള്ളവരായിരുന്നു. അല്ലാതെ ആൾ ദൈവങ്ങൾ ആയിരുന്നില്ല.

‘ആശയ ദാരിദ്ര്യമാണ് ആൾദൈവങ്ങളെ ഉണ്ടാക്കുന്നത്’ നാരായണഗുരുവിനോ ഗാന്ധിജിക്കൊ ആനന്ദതീർത്താനോ നിത്യഗുരുവിനോ സന്ദീപാനന്ദഗിരിക്കോ ഒന്നും ആൾദൈവമാകേണ്ട ഗതികേട് ഉണ്ടാകാതിരുന്നതും അതുകൊണ്ടാണ്.നമുക്ക് യോജിക്കാനും വിയോജിക്കാനും സാധ്യത നൽകുന്ന ഒരാശയമണ്ഡലം ഇവർക്കൊക്കെ ഉണ്ടായിരുന്നു എന്നുകാണാം.

നാരായണ ഗുരുവിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ജനതയ്‌ക്കോ എതിരായ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള നീക്കങ്ങൾ കേവലം ചില മനോരോഗികൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ നിന്നല്ല തുടങ്ങുന്നത്. വ്യക്തമായി അതു മനസിലാക്കണമെങ്കിൽ മുൻ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ആയിരുന്ന അന്തരിച്ച പ്രമുഖ ചരിത്രകാരൻ ഡോ.പി എസ് വേലായുധൻ എഴുതിയ എസ് എൻ ഡി.പി യോഗചരിത്രം വായിച്ചാൽ മതിയാകും.

അത് കേവലം എസ്എൻഡിപിയുടെ ചരിത്രം മാത്രമല്ല കേരളത്തിൻറെ ചരിത്രംകൂടിയാണ്. ഗവേഷണ വിദ്യാർഥികൾ റഫറൻസിന് ഉപയോഗിക്കുന്ന പുസ്തകമാണ്.ചാന്നാർ ലഹളമുതൽ വൈക്കം സത്യാഗ്രഹവും നിവർത്തന പ്രക്ഷോഭവും വരെയുള്ള നവോത്ഥാന മുന്നേറ്റങ്ങളെ കൃത്യമായി രേഖപ്പെടുത്തുന്നതോടൊപ്പം അതിന് മുൻപ് നടന്നിട്ടുള്ള നിരവധി ചെറുതും വലുതുമായ കീഴാളമുന്നേറ്റങ്ങളെക്കുറിച്ചുമുള്ള സൂചനകളും അതിൽ നൽകിയിട്ടുണ്ട്. ചാന്നാർ ലഹളയ്ക്ക് മുൻപും പിൻപും നടന്നിട്ടുള്ള കീഴാള മുന്നേറ്റങ്ങളെ പരിശോധിച്ചാൽ അതിലെല്ലാം കൃത്യമായ രണ്ടു ചേരികൾ നമുക്ക് കണ്ടെത്താനാവും.ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ മൊത്തത്തിലുണ്ട്. അത് നിരീക്ഷിച്ചിട്ടാണ് അംബേദ്‌കർ ഇന്ത്യക്ക് ഒരുദേശീയതയല്ല രണ്ടുതരം ദേശീയധാരകൾ ഉണ്ടെന്ന് പറഞ്ഞത്. അതിലേക്കൊന്നും ഞാൻ പോകുന്നില്ല പറയാൻ ഉദ്ദേശിച്ച വിഷയത്തിലേക്ക് വരാം.

ചാന്നാർ ലഹളമുതൽ വൈക്കം സത്യാഗ്രഹം വരെയുള്ള ചരിത്രമെടുത്തൽ അതെല്ലാം സ്വയം അവബോധം നേടിയ അതിൻറെ ഇരകൾ നടത്തിയവയായിരുന്നു.പുറത്തുനിന്ന് ഇടപെടലുണ്ടായ വൈക്കം സത്യാഗ്രഹം ഒഴികെയുള്ള മറ്റെല്ലാ മുന്നേറ്റങ്ങളും വിജയിച്ചു. വൈക്കം സത്യാഗ്രഹം പരാജയപ്പെടുകയും ചെയ്തു.വൈക്കത്തെ പ്രധാനവഴി തുറന്നുകൊടുക്കണമെന്ന സത്യാഗ്രഹികളുടെ ആവശ്യം അംഗീകരിക്കപ്പെടാതെ സവർണ്ണ ഇടപെടലിലൂടെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും നടക്കുന്ന വഴിയിൽകൂടി അവർണ്ണർക്കും നടക്കാനുള്ള അവകാശം നൽകിക്കൊണ്ടാണ് സത്യഗ്രഹം അവസാനിപ്പിച്ചത് പിന്നീട് സൈമൺ കംമീഷൻ വന്നപ്പോഴാനല്ലോ പ്രധാന വഴി തുറന്നുകൊടുക്കുന്നത്? പിന്നീട് 11 വർഷം കഴിഞ്ഞാണ് ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടാകുന്നത്.

ചാന്നാർ ലഹളയെടുത്ത് പരിശോധിച്ചുനോക്കൂ.തങ്ങളുടെ മാറുമറക്കണമെന്നു സ്വയം അവബോധം തോന്നി അവർ മാറുമറയ്ക്കാൻ തയ്യാറായപ്പോൾ അവരുടെ റൗക്ക വലിച്ചുകീറുകയും മുലഞ്ഞെട്ടിൽ വെള്ളക്കാ പിടിപ്പിക്കുകയുമൊക്കെയാണ് ഇവിടുത്തെ സവർണ്ണ സനാതനികളും അവരുടെ സിൽബന്ദികളും ചെയ്തത്.പിന്നീട് അന്ന് റീജന്റായി ഭരിച്ചിരുന്ന റാണി ലക്ഷ്മി ഭായിക്ക് ബ്രിടീഷ് രാജ്ഞിതന്നെ വാണിങ് കൊടുത്തതിന് ശേഷമാണ് മറുമറക്കാനുള്ള ഉത്തരവിറക്കിയത്.

ആറാട്ടുപുഴ വേലായുധപ്പണിക്കാരുടെ മൂക്കൂത്തികലാപവും പിന്നീടദ്ദേഹം നടത്തിയ നിരവധി ഇടപെടലുകളുമെടുത്ത് പരിശോധിച്ചുനോക്കൂ അവിടെയും ഈ എതിർചേരി സജീവമാണ്. അവസാനം അദ്ദേഹത്തെ സവർണ്ണ മാടമ്പിമാർ വെട്ടിയരിഞ്ഞു കായംകുളം കായലിൽ തള്ളുകയായിരുന്നു

പിന്നീട് നാരായണഗുരുവിന്റെ ദൈവത്തിൻറെ ഉടമാവകാശത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള അരുവിപ്പുറം പ്രതിഷ്ഠ നടക്കുമ്പോഴും ഇവർ എത്തിയിരുന്നു ചോദ്യം ചെയ്യാനായി. ഈഴവനെന്താണ് പ്രതിഷ്ഠിക്കാനുള്ള അധികാരം എന്ന ചോദ്യവുമുന്നയിച്ച്.

പിന്നീട് അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന മനുഷ്യൻറെ ഏറ്റവും പ്രാഥമീകമായ മനുഷ്യാവകാശമായ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിനടന്ന വില്ലുവണ്ടി സമരവും തുടർന്നുള്ള നിരവധി മുന്നേറ്റങ്ങളിലും ഇവരും ഇവരുടെ പിണിയാളുകളും എതിർപ്പുമായി വന്നതുകൊണ്ടാണല്ലോ അവ ലഹളകളായി രൂപാന്തരപ്പെട്ടത്?

ഇവയെല്ലാമെടുത്തുനോക്കിയാൽ റൗക്കവലിച്ചുകീറാൻ വന്നവനും ആറാട്ടുപുഴവെലായുധപ്പണിക്കരെ കൊന്നു വേമ്പനാട്ടുകായലിൽ തള്ളിയവനും അരുവിപ്പുറം പ്രതിഷ്ഠയെ ചോദ്യം ചെയ്യാൻ വന്നവനും അയ്യങ്കാളിക്കെതിരെ ആക്രമണവുമായി വന്നവരും ഒരേവിഭാഗക്കാരും അവരുടെ പിണിയാളുകളായ ചിലരുമാണെന്ന് മനസിലാക്കാം.

അന്നുമുതൽ ഇന്നുവരെ ഈ ഈ അന്തർധാര സജീവമാണ്. അതൊരു ഒരു കുട്ടിക്കളിയല്ല. ബ്രഹ്മണ്യത്തിൻറെ കാവല്‍ നായ്ക്കളായ ചിലരെക്കൊണ്ടാണ് എന്നുമത് നിലനിർത്തിയിരുന്നത് കമ്മ്യുണിസ്റ്റ് ആയും,കോൺഗ്രസ്സ് ആയും ,ബി.ജെ.പി.ആയും പിന്നെ ആർ.എസ്.പി ആയും .യുക്തിവാദി ആയുമെല്ലാം ഈ അന്തർധാര ഇന്നും സജീവമാണ് അവരാണ്‌ ഇപ്പോഴും ഇനിയങ്ങോട്ടും ഏതുവിധേനയും ഇതിനെയെല്ലാം സംരക്ഷിക്കാനും നവോത്ഥാന മുന്നേറ്റങ്ങളിലൂടെ മറ്റൊരുത്തന്റെയും ഔദാര്യമില്ലാതെ തന്നെ നാം നേടിയെടുത്തതിനെയെല്ലാം നശിപ്പിക്കാൻ തക്കംപാർത്തിരിക്കുന്നത് എന്നുള്ള തിരിച്ചറിവാണു നവോത്ഥാനപരമ്പര്യം ഉൾകൊള്ളുന്ന പുതു തലമുറക്കുണ്ടാകേണ്ടത്.