രഷ്ട്രത്തിൻറെ സാമ്പത്തീകമാന്ദ്യം പരിഹരിക്കാൻ അക്ഷീണം പരിശ്രമിക്കുന ഈ സംഘപുത്രൻ ഒരു ഒന്നൊന്നര ദേശസ്നേഹിയാണെ!

രാഷ്ട്രം കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിടുമ്പോൾ സ്വന്തമായി നോട്ടടിച്ച് ഭാരതാംബയെ സാമ്പത്തീകമായി സ്വയം പര്യാപ്തതയിലെത്തിക്കാൻ ശ്രമിച്ച ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ സ്വന്തമായി വികസിപ്പിച്ചെടുത്തനോട്ടുമായി കഴിഞ്ഞ ദിവസം കൊടുവളളി പൊലീസിന്റെ പിടിയിലായിരുന്നു . കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്‌റ്റിലായത്. കേരളത്തിലെ മോദിവിരുദ്ധ ഭരണകൂടത്തിൻറെ പോലീസ് ഈ വീരസവർക്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീർ അലിയും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശേരിയിൽ വച്ചാണ് ഇവർ പിടിയിലായത്.

ബി.ജെ.പി നേതാക്കളും യുവമോർച്ചാ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്‌, സഹോദരൻ രാജേഷ് എന്നിവരെയാണ് നേരത്തെ കള്ളനോട്ട് കേസിൽ പൊലീസ് പിടികൂടിയത്. ഇവർ പലിശയ്ക്ക് പണം കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ്.ഐയും സംഘവും. പൊലീസ് ഇവരെ കുറേക്കാലമായി നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയ്ക്കിടെയാണ് കള്ളനോട്ടടിക്കുന്നതിനുള്ള സംവിധാനങ്ങൾ അടക്കം ഇരുനില വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇത് ദേശീയ തലത്തിൽ അടക്കം ചർച്ചയായതിന് പിന്നാലെ ഇവരെ ബി.ജെ.പിയിൽ നിന്നും പുറത്താക്കിയിരുന്നു.

ഫോർമാലിറ്റിക്ക് പുറത്താക്കിയെന്നൊക്കെ പറയുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ കറകളഞ്ഞ രാഷ്ട്രീയ പ്രവർത്തകൻ ഒരു ഒന്നൊന്നര ദേശസ്നേഹി വട്ടിപ്പലിശയ്ക്ക് കടം കൊടുത്ത പാവങ്ങൾക്ക് മുന്നിൽ കർക്കശക്കാരൻ. നിനച്ചിരിക്കാത്ത നേരത്ത് കുബേരയിൽ കുടുങ്ങിയപ്പോൾ പുറത്ത് വന്നതാകട്ടെ രാഷ്ട്രീയക്കാരന്റെ നോട്ടടിക്കഥ. സ്വന്തമായി വീട്ടിനകത്ത് കള്ളനോട്ട് അച്ചടിച്ച് സാധാരണക്കാരെ കബളിപ്പിച്ച ബി.ജെ.പി പ്രാദേശിക നേതാവിന്റെ തട്ടിപ്പ് കഥ ഇങ്ങനെ…

ദേശസ്നേഹിയുടെ കുടുംബ പശ്ചാത്തലം

തൃശ്ശൂർ ജില്ലയിലെ മതിലകം ശ്രീനാരായണപുരത്ത് സാധാരണ കർഷകന്റെ രണ്ട് ആൺമക്കളിൽ മൂത്തവനാണ് രാഗേഷ് (31). അച്ഛനും അമ്മയ്ക്കും അനുജനോടുമൊപ്പം കുടുംബ വീട്ടിൽ തന്നെയാണ് താമസം. കമ്പ്യൂട്ടർ വിദഗ്ദ്ധനും ഇക്കണോമിക്സ് ബിരുദധാരിയുമായ രാഗേഷ് നാല് വർഷത്തോളം വിദേശത്ത് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നു. പി.ജി.ഡി.സി.എ. ത്രീഡി എസ് മാക്സ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി തുടങ്ങിയ ഡിപ്ലോമ കോഴ്സുകളും നേടിയിരുന്നു.

ഏഴ് മാസം മുമ്പ് നാട്ടിൽ തിരിച്ചെത്തി. അഞ്ച് മാസത്തോളം കോഴിക്കോട് ബജാജ് ഫിൻ കോർപ്പിൽ ജോലി ചെയ്തിരുന്നു. രണ്ട് മാസമായി ജോലിയില്ലാത്ത അവസ്ഥയിലാണ്. കമ്പ്യൂട്ടർ വിദഗ്ദ്ധനായ രാഗേഷ് വ്യാജ കറൻസി നിർമ്മാണത്തിനുള്ള പേപ്പറും പ്രിന്ററും ഉൾപ്പടെയുള്ള സാമഗ്രികൾ രണ്ടാഴ്ച മുമ്പാണ് വാങ്ങിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

നിർമ്മിച്ചെടുത്ത 2000ത്തിന്റെ നോട്ടുകളിലൊന്ന് പെട്രോൾ പമ്പിൽ മാറ്റാൻ ശ്രമിച്ചെങ്കിലും പമ്പിലെ ജീവനക്കാരന് സംശയം തോന്നി ഇത് തിരികെ നൽകിയിരുന്നു. അതേസമയം, അമ്പത് രൂപയുടെ രണ്ട് നോട്ടുകൾ രണ്ട് ലോട്ടറി വിൽപ്പനക്കാർക്ക് നൽകി ലോട്ടറി വാങ്ങിയിട്ടുണ്ട്. കള്ളനോട്ട് നിർമ്മാണത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ചു മറ്റുമുള്ള കൂടുതൽ വിശദാംശങ്ങൾ അറിയാൻ ഇയാളെ ഇന്ന് വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്.

ദേശസ്നേഹി ആദ്യം കുടുങ്ങിയത് ഓപ്പറേഷൻ കുബേരയിൽ

ഓപ്പറേഷൻ കുബേരയുടെ ഭാഗമായി തൃശൂർ ജില്ലയിൽ വ്യാപകമായി നടത്തി വരുന്ന റെയ്ഡിലാണ് കള്ളനോട്ടടിക്കാരൻ രാഗേഷ് കുടുങ്ങിയത്. രാകേഷ് പലിശ ഇടപാട് നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്. കള്ളനോട്ടടിക്കുന്നതിനെ കുറിച്ച് യാതൊരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ പത്തോടെ ആരംഭിച്ച റെയ്ഡും അനുബന്ധ നടപടിക്രമങ്ങളും വൈകീട്ട് ആറര വരെ നീണ്ടു. ഇരുനില വീടിന്റെ മുകളിലെ നിലയിലെ മുറിയിലായിരുന്നു ലാപ്ടോപ്പും സ്കാനറും ആധുനികരീതിയിലുള്ള കളർ പ്രിന്ററും സജ്ജീകരിച്ചിരുന്നത്.

രാഗേഷിന്റെ മുകളിലെ മുറിയിലെത്തിയ കുബേര അന്വേഷണസംഘം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചു. ആരും റൂമിലേക്ക് കടന്നുവരുമെന്ന് പ്രതീക്ഷിക്കാത്ത നിലയിൽ കള്ളനോട്ടടി സാമഗ്രികളെല്ലാം ആർക്കും കാണാവുന്ന നിലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇയാളുടെ മുറിയിൽ നിന്ന് 1.37 ലക്ഷം രൂപയും വ്യാജ കറൻസികൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന പുതിയ കളർ പ്രിന്ററും സ്കാനറും കമ്പ്യൂട്ടറും ലാപ്ടോപ്പും എ ഫോർ വലിപ്പത്തിലുള്ള ബോണ്ട് ടൈപ്പ് പേപ്പറുകളും കറൻസി മുറിച്ചെടുക്കാനുള്ള കട്ടറും സ്കെയിലും മഷിയും പൊലീസ് പിടികൂടി.

2000 രൂപയുടെ 50 നോട്ടുകളും, 500, 50 രൂപയുടെ പത്ത് നോട്ടുകളും, 20 രൂപയുടെ 12 നോട്ടുകളുമാണ് പിടിച്ചെടുത്തത്. രാകേഷിന്റെ പോക്കറ്റിൽ നിന്ന് 2630 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തത്. നിരവധി വ്യാജനോട്ടുകൾ എ ഫോർ പേപ്പറിൽ പ്രിന്റ് ചെയ്ത നിലയിലായിരുന്നു. കുറച്ചു നോട്ടുകൾ യഥാർത്ഥ നോട്ടുകൾ പോലെ വെട്ടി അടുക്കിയ നിലയിൽ മേശയിലുമായിരുന്നു. പണം പലിശയ്ക്ക് നൽകിയതിന് ഈടായി സ്വീകരിച്ചിരുന്ന ചെക്കുകൾ, ബോണ്ട് പേപ്പർ, ലാപ്പ് ടോപ്പ്, നോട്ടുകൾ എന്നിവയും പൊലീസ് കണ്ടെത്തി. കമ്പ്യൂട്ടർ വിദഗ്ദ്ധനായ രാകേഷ് ഏതാനും മാസങ്ങളായി കള്ളനോട്ട് അടിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

കള്ളനോട്ടടിക്കാരൻ ദേശസ്നേഹിയുടെ കടലാസ് സംഘടനയുടെ പേര് ‘ഗാന്ധിസേവ

വീട്ടില്‍ കള്ളക്കമ്മട്ടം വെച്ച് കള്ളനോട്ടടിച്ച ബിജെപി നേതാവിന്റെ കടലാസ് സംഘടനയുടെ പേര് ആണ്അതിലും വിചിത്രം. ഗാന്ധിസേവ. കള്ളനോട്ട് കേസില്‍ അറസ്റ്റിലായ യുവമോര്‍ച്ച നേതാവ് രാജീവ് ഏഴാച്ചേരി ഒളരി കേന്ദ്രീകരിച്ചാണ് ‘ഗാന്ധി സേവ’ ട്രസ്റ്റ് രൂപീകരിച്ചത്.ഇയാള്‍ക്ക് ഒളിത്താവളമൊരുക്കിയ എല്‍തുരുത്ത് സ്വദേശി അലക്‌സും കടലാസ് സംഘടനയിലെ പ്രധാന ഭാരവാഹിയാണ്. അലക്‌സിനെഇന്നലെ പൊലീസ് പിടികൂടിയിരുന്നു.അലക്‌സിന് സംഭവമായുള്ള ബന്ധം പൊലീസ് അന്വേഷിച്ചു വരികയാണ്.

ഒളിവിലായിരുന്ന രാജീവ് ഏഴാച്ചേരി ഞായറാഴ്ച്ചയാണ് പൊലീസ് പിടിയിലായത്. കേസില്‍ അദ്യം അറസ്റ്റ് ചെയ്ത യുവമോര്‍ച്ച നേതാവ് രാഗേഷിന്റെ സഹോദരനാണ് രാജീവ്. ഇയാള്‍ ബിജെപി കയ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയാണ്. വീട്ടില്‍ പരിശോധന നടക്കുന്നതറിഞ്ഞ രാജീവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം മുങ്ങി. സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അലക്‌സിന്റെ വീട്ടിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശ്രീനാരായണപുരത്ത് ബി.ജെ.പിയെ വളർത്തിയ ദേശസ്നേഹികളായ ഏരാശ്ശേരി സഹോദരന്മാർ

തൃശൂർ ജില്ലയിലെ മതിലകം ശ്രീനാരായണപുരം സി.പി.എമ്മിന്റെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇവിടെ ഭാരതീയ ജനതാ പാർട്ടിക്ക് വേരോട്ടമുണ്ടാക്കിയെടുത്തത് ഏരാശ്ശേരി സഹോദരന്മാരുടെ കരുത്തിലായിരുന്നു. നാല് വർഷത്തിനിപ്പുറം രാഗേഷ് ഗൾഫിൽ നിന്ന് നാട്ടിലെത്തുമ്പോൾ അനുജൻ കടുത്ത ബി.ജെ.പി അനുയായി ആയി മാറിയിരുന്നു.അനുജന് പിന്നാലെ രാഗേഷും ബി.ജെ.പിയുടെ യുവജവസംഘടനകളിൽ പിന്നീട് സജീവമായി. രണ്ടുപേരെയും ബി.ജെ.പിയ്ക്ക് ഇവിടെ ആവശ്യവുമായിരുന്നു.

സി.പി.എമ്മിനോട് മുട്ടിനിന്ന് പ്രദേശത്ത് ബി.ജെ.പിയെ വളർത്താനും ഇരുവർക്കുമായി. അങ്ങനെയാണ് രാഗേഷും സഹോദരനും പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലേക്ക് വളർന്നുവന്നത്. ബി.ജെ.പിയുടെ എസ്.എൻ പുരം ബൂത്ത് പ്രസിഡന്റാണ് അറസ്റ്റിലായ ഏരാശ്ശേരി രാഗേഷ്. അനുജൻ ഒ.ബി.സി മോർച്ച കയ്പമംഗലം നിയോജക മണ്ഡലം സെക്രട്ടറിയാണ്. ഇയാൾക്കെതിരെയും മതിലകം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇയാൾക്ക് കേസിൽ കാര്യമായെന്തെങ്കിലും പങ്കുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് യാതൊന്നും വെളിപ്പെടുത്തിയിട്ടില്ല.

ബി.ജെ.പി നേതാവിന്റെ വീട്ടിൽ നിന്നും കള്ളനോട്ടും നിർമ്മാണ സാമഗ്രികളും കണ്ടെടുത്തെന്ന് നാട്ടിൽ പാട്ടായതോടെ ഇവിടേക്ക് ജനങ്ങളുടെ കുത്തൊഴുക്കായി. ദേശീയതയുടെയും മറ്റും പേരിൽ ഊറ്റം കൊള്ളുന്നവർ തന്നെ കള്ളനോട്ടടിയും നിയമവിരുദ്ധ ഇടപാടുകളും നടത്തുന്നതിലെ പരിഹാസം ഇവിടെ തടിച്ചുകൂടിയ നാട്ടുകാർ ആഘോഷമാക്കുകയും ചെയ്തു. രാഗേഷിന് അറസ്റ്റ് ചെയ്യുമ്പോൾ രാജ്യദ്രോഹികളേ എന്ന് കൂക്കി വിളിച്ചാണ് നാട്ടുകാർ യാത്രയാക്കിയത്.

അമ്പതടിക്കും ലോട്ടറിയെടുക്കും ഈ ദേശസ്നേഹി

അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും വ്യാജൻ അടിക്കുന്ന കൂട്ടത്തിൽ രാഗേഷ് അമ്പതിന്റേയും ഇരുപതിന്റേയും കള്ളനോട്ടുകൾ കൂടി ഇറക്കിയിരുന്നു. ചെറിയ തുകയുടെ കള്ളനോട്ടുകൾ ലോട്ടറിയെടുക്കാനാണ് ഇയാൾ ഉപയോഗിച്ചിരുന്നത്. ഒരു ദിവസം ഇത്തരത്തിൽ നിരവധി ലോട്ടറി വിൽപ്പന തൊഴിലാളികളെ കബളിപ്പിച്ചിരുന്നു. നോട്ടടിക്കഥ പുറത്തായതോടെയാണ് സമീപ പ്രദേശത്തെ ലോട്ടറി വിൽപ്പനക്കാർക്ക് തങ്ങൾ കബളിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. രാഗേഷ് നൽകിയ നോട്ടുകൾകൊണ്ട് ലോട്ടറി വിൽപ്പനക്കാർക്ക് മറ്റ് ഉപദ്രവങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇത് സൂചിപ്പിക്കുന്നത് കുറ്റമറ്റ രീതിയിലാണ് രാഗേഷ് നോട്ടുകൾ അച്ചടിച്ചിരുന്നതെന്നാണ്. സ്ഥലത്തെ പലചരക്ക് വ്യാപാരികളും ചെറുകിട കച്ചവടക്കാരും തങ്ങളും രാഗേഷിന്റെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടോ എന്ന ആശങ്കയിലാണ്.

ട്രോളുകാർക്ക് ചാകരയായി ദേശസ്നേഹിയായ നേതാവിന്റെ കള്ളനോട്ടടി

ബി.ജെ.പി നേതാവിന്റെ വീട്ടിൽ നിന്നും കള്ളനോട്ടും ഇതിന്റെ നിർമ്മാണ സാമഗ്രികളും പിടിച്ചെടുത്ത സംഭവം ട്രോളുകാർക്കും ചാകരയായി. പകൽ സമയങ്ങളിൽ കള്ളപ്പണത്തിനെതിരെ പോരാട്ടം നടത്തുന്നവർ നേരം ഇരുട്ടിയാൽ പണി കള്ളനോട്ടടിയാണെന്ന് സമർത്ഥിക്കും വിധത്തിലാണ് ട്രോളുകളിലേറെയും പ്രചരിച്ചത്. കള്ളപ്പണക്കാർക്കെതിരെ ബി.ജെ.പി സംഘടിപ്പിച്ച മേഖലാ ജാഥയുടെ ഫ്jളക്സ് ബോർഡ് കൂടി ചേർത്താണ് ട്രോളുകൾ പ്രചരിച്ചത്. ശോഭാ സുരേന്ദ്രൻ നയിച്ച ജാഥയുമായി ബന്ധപ്പെട്ട് എസ്.എൻ പുരം മേഖലയിൽ പ്രദർശിപ്പിച്ചിരുന്ന ബോർഡുകളിൽ വ്യാജ കറൻസികളും അവയുടെ നിർമ്മാണ സാമഗ്രികളുമായി അറസ്റ്റിലായ രാഗേഷിന്റെ സഹോദരന്റെ ചിത്രം കൂടി ഉണ്ടായിരുന്നു. ഒ.ബി.സി മോർച്ച മണ്ഡലം സെക്രട്ടറിയായ അനുജൻ അറസ്റ്റ് നടക്കുമ്പോൾ തിരുവനന്തപുരത്ത് ആയിരുന്നു.