മലയാളി ശാസ്ത്രജ്ഞൻ എസ് സുരേഷ് കുമാറിന്റെ കൊലപാതകത്തിന് കാരണം സ്വവര്‍ഗരതി; പ്രതി പിടിയില്‍

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനന്‍ അപ്പാര്‍ട്‌മെന്റില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. മലയാളിയായ എസ് സുരേഷ് കുമാറിന്റെ (56) കൊലപാതകത്തില്‍ ഹൈദരാബാദ് സ്വദേശിയും ലാബ് ടെക്നീഷ്യനുമായ ജെ ശ്രീനിവാസിനെ(39)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും സ്വവര്‍ഗ അനുരാഗികളായിരുന്നുവെന്നും ഇവര്‍ തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നും ഹൈദരാബാദ് സിറ്റി പോലീസ് കമ്മിഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു. സ്വവര്‍ഗ്ഗരതിക്കു ശേഷം 50,000 രൂപ നല്‍കാത്തതില്‍ പ്രകോപിതനായാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിന് മൊഴി നല്‍കി.

ഈമാസം ഒന്നിനാണ് ഹൈദരാബാദിലെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ എസ് സുരേഷ് കൊല്ലപ്പെട്ടത്. അരിവാള്‍ ഉപയോഗിച്ച് ശ്രീനിവാസിനറെ തലയില്‍ പരുക്കേല്‍പ്പിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്‌മെന്റില്‍ ഒറ്റയ്ക്കായിരുന്നു സുരേഷ് താമസം. ജോലിക്ക് എത്താത്തിനെത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ സുരേഷിന്റെ ചെന്നൈയിലുള്ള ഭാര്യയെ ഫോണില്‍ വിവരം അറിയിച്ചു. പിന്നീട് പോലീസെത്തി പരിശോധിച്ചപ്പോഴാണു മരിച്ചകിടക്കുന്നത് കണ്ടെത്തിയത്. 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലാണു താമസം. സുരേഷ് കുമാറിന്റെ രണ്ട് സ്വര്‍ണ മോതിരങ്ങളും സെല്‍ഫോണും പ്രതി ജോലി ചെയ്തു വന്ന വിജയാ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നിന്ന് കണ്ടെടുത്തു.