കേവലം വേദപാഠ അദ്ധ്യാപിക മാത്രമല്ല, പ്രീമാര്യേജ് കോഴ്‌സ് കോര്‍ഡിനേറ്റര്‍,ആത്മീയസംഘടനകളില്‍ അംഗം,കേസിൽ പ്രതിയായപ്പോൾ ജോളിയെ തള്ളി സീറോ മലബാർ സഭ

ഭര്‍ത്താവ് മരിച്ച ശേഷം പൂർവാധികം കാര്യപ്രാപ്തിയോടെ കുടുംബം നോക്കിയിരുന്ന വീട്ടമ്മ,കേവലം വേദപാഠ അദ്ധ്യാപിക മാത്രമല്ല പള്ളിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നയാള്‍, ആത്മീയ സംഘടനകളില്‍ അംഗം, പ്രീമാര്യേജ് കോഴ്‌സ് കോര്‍ഡിനേറ്റര്‍,പള്ളിയില്‍ എന്തിനും മുന്നില്‍ നില്‍ക്കുന്ന ആള്‍, ക്രൈംബ്രാഞ്ച് തെളിവുകള്‍ പുറത്തുവിട്ടപ്പോള്‍കൂടത്തായിക്കാര്‍ ഞെട്ടി.അച്ചന്മാരുടെ കൊലപാതകവും ബലാൽസംഗവും ന്യായീകരിക്കാനും സംരക്ഷിക്കാനും തെളിവ് നശിപ്പിക്കാനും കോടികൾ ഒഴുക്കാറുള്ള സീറോമലബാർ സഭ കൊലക്കേസിൽ പ്രതിയായായപ്പോൾ ജോളിയെ തേച്ചു. ഇടവകവികാരിയും സഭയും മനോരമ പത്രവും സഭയുമായി ജോളിക്ക് യാതൊരുബന്ധവുമില്ലെന്ന് ആണയിടുമ്പോൾ വീണ്ടും ഞെട്ടുകയാണ് കൂടത്തായിയിലെ കുഞ്ഞാടുകൾ ഉൾപ്പെടെയുള്ള നാട്ടുകാർ.സര്‍വോപരി എന്‍ഐഎ യിലെ അദ്ധ്യാപികയും. കൂടത്തായിയില്‍ ഏറെ ബഹുമാന്യയായ ജോളി പരമ്പര കൊലപാതകത്തിലെ പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ കൂടത്തായിക്കാര്‍ ആദ്യം ഞെട്ടി.ജോളിക്ക് സഭയുമായി ബന്ധമില്ലെന്നുപറഞ്ഞ് ഇടവക വികാരിയും സഭയും വീണ്ടും വീണ്ടും ഞെട്ടിച്ചിട്ടും ക്രൈംബ്രാഞ്ച് ജോളിക്കെതിരായ തെളിവുകള്‍ പുറത്തുവിട്ടിട്ടും നാട്ടുകാർക്ക് ഇതൊന്നും പൂർണ്ണമായി വിശ്വസിക്കാനായിട്ടില്ല. അതിനിടയിലാണ് സഭയുടെ ജോളിയുമായുള്ള ബന്ധം വേർപെടുത്തൽ.

ശിക്ഷിക്കാനായി കൊണ്ടുപോകുമ്പോൾ കർത്താവിനെപോലും തള്ളിപ്പറഞ്ഞ ശിഷ്യന്മാരും സർവോപരി ‘ഇവനെ ഞാൻ അറിയുകപോലുമില്ലെന്ന് കള്ളത്തരം പറഞ്ഞ പത്രോസ് എന്ന ബൈബിൾ കഥാപാത്രമാണ് ആദ്യത്തെ മാർപ്പാപ്പ എന്ന് വിശ്വസിക്കുന്ന സഭ കേരളത്തിൽപോലും അഭയകേസിൽ കോൺവെന്റിലെ കിണറിനടുത്തുള്ള അലക്കു കല്ലൊഴികെ ബാക്കിയെല്ലാവരെക്കൊണ്ടും കള്ളസാക്ഷി പറയിപ്പിച്ചുകൊണ്ടിരിക്കുന്ന മാഫിയാസംഘം ജോളിയുമായി ബന്ധമില്ലെന്നുപറയുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ലെങ്കിലും ജോളിയെന്ന സീറോമലബാർ മാഫിയാ സഭാംഗത്തോട് കാണിക്കുന്നത് അനുഷ്യത്വപരമായി കൊടും ചതിയല്ലാതെ ഒന്നുമല്ല.

നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി അഡ്വാൻസായി ഒരാൾ രണ്ടായിരം വർഷം മുൻപ് ചത്തിട്ടുണ്ടെന്നും. അയാളുടെ രക്തവും മാംസവും പാനം ചെയ്യുകയും ഭക്ഷിക്കുകയും ചെയ്താൽ സകല പാപങ്ങളും ഹിമം പോലെ വെളുപ്പിക്കുമെന്ന് പറഞ്ഞ് കുമ്പസാരിപ്പിച്ച് കുർബാന തീറ്റിപ്പിക്കുന്നതിലൂടെ (ശവം തീറ്റിയുടെ സിംബോളിക്ക് രൂപം) ഓരോ ആഴ്ച്ചത്തെ പാപം ക്ഷമിച്ച് അടുത്ത ഒരാഴ്ച്ച പുതിയപാപങ്ങൾക്ക് ലൈസൻസ് കൊടുക്കുന്ന ലോകത്തെ ഏകമതത്തിൽ വിശ്വസിക്കുകയും ആഴ്ചയിൽ മാത്രമല്ല ദിവസവും കുർബാനകൂടുകയും പതിവായി വട്ടായി വളവനാൽമാരുടെ ധ്യാനം കൂടുകയും ചെയ്തിരുന്ന ജോളി ‘സൈക്കിക്ക്’ ആയില്ലെങ്കിലേ അദ്‌ഭുതപ്പെടേണ്ടതുള്ളൂ.

എല്ലാ ദിവസവും രാവിലെ കുർബാന കഴിഞ്ഞു വീട്ടിലെത്തി ബ്രെക്ഫാസ്റ്റും കഴിച്ച് കാറില്‍ എന്‍ഐടി ഭാഗത്തേക്ക് ഇവര്‍ ഓടിച്ചു പോകുന്നത് നാട്ടുകാരില്‍ പലരും കാണാറുണ്ട്. എന്‍ഐടിയിലെ അദ്ധ്യാപികയാണെന്ന് തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡും ഇവരുടെ പക്കലുണ്ടായിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ തനിക്ക് ബി കോം വിദ്യാഭ്യാസം മാത്രമാണുള്ളതെന്നാണ് ജോളി പറഞ്ഞത്. മുക്കത്തിന് സമീപത്തെ ബ്യൂട്ടി പാര്‍ലറിലേക്ക് ദിവസവും പോയിരുന്ന ഇവര്‍ ക്‌ളാസ്സ് കഴിയുന്ന സമയം കണക്കാക്കി വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഐഡി കാര്‍ഡ് വ്യാജമായി നിര്‍മ്മിച്ചതാണെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

കട്ടപ്പനയിലും കൂടത്തായിയിലും രഹസ്യമായി അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് വിവരങ്ങളെല്ലാം ശേഖരിച്ച ശേഷമാണ് ജോളിയെ അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തില്‍ അനേകം കാര്യങ്ങളാണ് കണ്ടെത്തിയത്. സ്വത്ത് തട്ടലും ഷാജുവുമൊത്തുള്ള ജീവിതവും ഉള്‍പ്പെടെ ഓരോ ലക്ഷ്യങ്ങള്‍ വെച്ചാണ് ജോളി ഓരോ കൊലപാതകവും നടത്തിയത്.ഓരോ കൊലപാതകങ്ങള്‍ നടത്തുമ്പോഴും ധ്യാനംകൂടി കടുംചുവപ്പായ പാപം ഹിമം പൊലിവെളുപ്പിച്ച് കുർബാനയും തിന്ന്‌ പാപമോചനംനേടിയശേഷം ഒന്നും അറിയാത്തവളെ പോലെ നിസ്സംശയം പെരുമാറാനും ജോളിക്ക് കഴിഞ്ഞിരുന്നു.

റോയിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ ചെന്നിരുന്നതായുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാണെന്നും കടങ്ങള്‍ ഉണ്ടായിരുന്നതായും ജോളി പറഞ്ഞു. ഇതിനൊപ്പം പുറത്ത് ഹൃദയസ്തംഭനം മൂലമാണ് മരിച്ചതെന്നും പ്രചരിപ്പിച്ചു. റോയിയുടെ മരണത്തില്‍ റോജോയും റെഞ്ചിയും അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ വൈകാരിക നാടകത്തിലൂടെയാണ് ജോളി തടയിട്ടത്.

ഭര്‍ത്താവിന്റെ മരണം താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ഇനി പോലീസ് സ്‌റ്റേഷനുകളില്‍ കയറിയിറങ്ങാന്‍ വയ്യെന്നും താനും മക്കളും തളര്‍ന്നുപോകുമെന്നും പറഞ്ഞ് എല്ലാറ്റിനും തടയിട്ടു. റോയി മരിച്ച ശേഷം പോസ്റ്റുമാര്‍ട്ടം തടയാനും ജോളി ശ്രമിച്ചിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരില്‍ പെട്ട മാത്യൂവിന്റെ നിര്‍ബ്ബന്ധമായിരുന്നു നടപടിയിലേക്ക് നീങ്ങിയത്. റിപ്പോര്‍ട്ട് ജോളി വിദഗ്ദ്ധമായി ഒളിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിവരാവകാശരേഖ സമര്‍പ്പിച്ച് റോജോ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈവശപ്പെടുത്തുകയായിരുന്നു.

ആദ്യ ഭര്‍ത്താവ് റോയിയെ പ്രണയിച്ചായിരുന്നു ജോളി വിവാഹം ചെയ്തത്. രണ്ടാം വിവാഹത്തില്‍ ജോളി തന്നെ കുടുക്കുകയായിരുന്നെന്ന് ഷാജുവും ആരോപിക്കുന്നു. 22 വര്‍ഷം മുമ്പ് കൊലപാതക പരമ്പരയിലെ നാലാമത്തെ ഇര മാത്യുവിന്റെ വീട്ടില്‍ വെച്ചായിരുന്നു ജോളിയും റോയിയും ആദ്യമായി കണ്ടു മുട്ടിയത്. ഈ പ്രണയം പിന്നീട് വിവാഹത്തിലെത്തി. റോയിയുടെയും സിലിയുടെയും കുഞ്ഞിന്റെയും മരണ ശേഷം രണ്ടാം വിവാഹത്തിന് ആലോചന നടത്തിയതും ജോളിയാണെന്നാണ് ഷാജു പറഞ്ഞത്. വിവാഹത്തിന് മുന്‍കയ്യെടുത്തതും ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിച്ചതും ജോളിയായിരുന്നു എന്നാണ് ഷാജുവിന്റെ ആരോപണം.

ജനിച്ചു വളര്‍ന്ന കട്ടപ്പനയിലും ജോളി ഏറെ പ്രിയങ്കരിയായ ദൈവ പൈതൽ ആയിരുന്നു. ജോസഫിന്റെ ആറു മക്കളില്‍ അഞ്ചാമത്തെയാളാണ് ജോളി. സാമ്പത്തീകമായി മെച്ചപ്പെട്ട കുടുംബം ഇടുക്കി വാഴവരയിലെ സ്വത്ത് വീറ്റ് ആണ് കട്ടപ്പന ടൗണിലേക്ക് മാറിയത്. സാമ്പത്തീകമായി മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നു ജോളിയുടെ കുടുംബം. കട്ടപ്പനയിലെ കൂട്ടുകാരുമായി ജോളി ഇപ്പോഴും നല്ല ബന്ധമാണ് പുലര്‍ത്തുന്നത്. നന്നായി ഇടപഴകുകയും ചിരിക്കുകയും സംസാരിക്കുകയും മറ്റുള്ളവരെ സഹായിക്കാന്‍ മനസ്സു കാട്ടുകയും ചെയ്യുന്ന ജോളിയോട് എല്ലാവര്‍ക്കും ഇഷ്ടമാണ്.അതേസമയം തന്നെ ചെറുപ്പത്തില്‍ ചെറിയ ചെറിയ മോഷണങ്ങള്‍ ചെയ്യുകയും കളവ് പറയുകയും ചെയ്യുന്ന സ്വഭാവം ജോളിക്കുണ്ടായിരുന്നു എങ്കിലും അതെല്ലാം അതതാഴ്ചകളിൽ കുമ്പസാരിച്ചു കുർബാന തിന്ന് പരിഹരിക്കുകയും ചെയ്തിരുന്നു. .

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വീട്ടില്‍ നിന്നും പിതാവിന്റെ പണം മോഷ്ടിച്ച സംഭവം ഉണ്ടായിട്ടുണ്ട്. ഡിഗ്രിക്ക് പഠിക്കാന്‍ പാലായിലേക്ക് പോയ ജോളി ബി കോം ചെയ്തത് പാരലല്‍ കോളേജില്‍ ആയിരുന്നു. എന്നാല്‍ പറഞ്ഞിരുന്നത് അല്‍ഫോണ്‍സാ കോളേജില്‍ എന്നായിരുന്നു. ജോളി കൊലപാതക ഭ്രമവും ആത്മഹത്യാ മാനിയയും മോഷണ സ്വഭാവവും സെക്ഷ്വല്‍ അബറേഷന്‍സും ഉള്ളയാളാണെന്ന് കേസിലെ വിശദാംശങ്ങള്‍ സൂചിപ്പിക്കുന്നതായി വിദഗ്ദ്ധരും പറയുന്നു. അന്നമ്മയുടെ മരണത്തിന് മുമ്പ് എട്ടു പവന്റെ വളകള്‍ കാണാതായതും സിലയുടെ ആഭരണങ്ങള്‍ കാണാതെ പോയതും നിരവധി കളവുകള്‍ പറയുന്നതും ജോളിയുടെ സ്വഭാവത്തിലെ നിഗൂഡതകള്‍ വെളിവാക്കുന്നതാണ്.

ഒരു കൊലപാതകവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളില്‍ ജോളി ലൈംഗിക അരാജകത്വം പേറിയ ആളാണെന്നും അഞ്ചുപേരെങ്കിലുമായി ഇവര്‍ക്ക് ശാരീരിക ബന്ധം ഉണ്ടായിരിക്കാമെന്നുമാണ് മനശ്ശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. ഇങ്ങനെയൊക്കെയായിട്ടും ‘ഹിമം പോലെ വെളുപ്പിക്കുമെന്ന ദൈവവചനത്തിൽ അടിയുറച്ച് വിശ്വസിച്ച് എല്ലാദിവസവും കുർബാന തിന്നുകയും പതിവായി വട്ടായിയുടെയും വളവനാലിന്റെയും ധ്യാനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്ന ജോളി കുഞ്ഞാടിനോട് സഭ കാണിച്ചത് തെണ്ടിത്തരമായിപ്പോയെന്ന് പറയാതിരിക്കാനാവില്ല.