റിലയന്‍സ് ജിയോ: സൗജന്യ വോയ്‌സ് കോളുകള്‍ നിലവിലുള്ള പ്ലാന്‍ കാലാവധി തീരുംവരെ മാത്രം

നിലവിലുള്ള പ്ലാനിന്റെ കാലാവധി തീരുന്നതുവരെ വോയ്‌സ് കോളുകള്‍ സൗജന്യമായിരിക്കുമെന്ന് റിലയന്‍സ് ജിയോ. ഔട്ട്‌ഗോയിംഗ് കോളുകള്‍ക്കുള്ള സൗജന്യം നിര്‍ത്തുന്നുവെന്ന അറിയിപ്പിന് പിറകെയാണ് പുതിയ അറിയിപ്പ്. ഒക്ടോബര്‍ ഒമ്പതിന് റീച്ചാര്‍ജ് ചെയ്തവര്‍ക്കും അതിന്റെ കാലാവധി തീരുനാനതുവരെ സൗജന്യ വോയ്‌സ് കോളുകള്‍ അനുവദിക്കും.മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കുമ്പോള്‍ മിനുട്ടിന് ആറു പൈസ ഈടാക്കാന്‍ കഴിഞ്ഞ ദിവസമാണ് ജിയോ ഇന്‍ഫോകോം തീരുമാനിച്ചത്.

ഇതാദ്യമായാണ് റിലയന്‍സ് ജിയോ വോയ്‌സ് കോളുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നത്. ജിയോയില്‍നിന്ന് ജിയോയിലേയ്ക്കുള്ള കോളുകള്‍ക്കുള്ള സൗജന്യം തുടരും.ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചെങ്കിലും നിലവിലുള്ള താരിഫ് പ്ലാനുകള്‍ മാറ്റാനോ പുതിയത് അവതരിപ്പിക്കാനോ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.വോയ്‌സ് കോളുകള്‍ക്കായി 10 രൂപ മുതല്‍ 100 രൂപവരെയുള്ള വൗച്ചറുകള്‍ ജിയോ പുറത്തിറക്കിയിട്ടുണ്ട്. 10 രൂപയുടെ റീച്ചാര്‍ജ് ചെയ്താല്‍ ഒരു ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും.