മലയാളി വിദ്യാര്‍ഥിയെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ജാമിയ മില്ലിയ ഇസ്ലാമിയ യൂനിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വണ്ടൂര്‍ പൂങ്ങോട് ചിറ്റയില്‍ സ്വദേശി ബി കെ ഇര്‍ഫാനെ(22)യാണ് സൗത്ത്ഈസ്റ്റ് ഡല്‍ഹിയിലെ ഓഖ്‌ല വിഹാറിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

യൂണിവേഴ്‌സിറ്റിയില്‍ എംഎ സൈക്കോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഇര്‍ഫാന്‍. ഇര്‍ഫാന്റെ മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ജാമിഅ മില്ലിയയില്‍ പ്രവേശനം നേടിയത്. പൂങ്ങോട് ചിറ്റയില്‍ ഭഗവതിക്കളത്തില്‍ മുഹമ്മദ് മുസ് ല്യാരുടെ മകനാണ്.