കോഴിക്കോട് വീട്ടമ്മ ഭര്‍തൃവീട്ടിലെ കട്ടിലും കിടക്കയും ഗ്യാസ് സിലിണ്ടറുമായി വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടി

ഭര്‍തൃവീട്ടിലെ വീട്ടു സാധനങ്ങളുമായി വീട്ടമ്മ വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടി. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ(40) കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. 17, 13 വയസുള്ള രണ്ട് കുട്ടികളെ വീട്ടില്‍ ഉപേക്ഷിച്ചാണ് ഷീബ കാമുകനൊപ്പം മുങ്ങിയത്.

ഭര്‍തൃവീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക എന്നിവ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായാണ് കാമുകനൊപ്പം ഒളിച്ചോടിയത്. സുജിത്തിനും രണ്ട് മക്കളുണ്ട്. ആംബുലന്‍സ് ഡ്രൈവറാണ് ഇയാള്‍. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റാണ് ഷീബ. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതേസമയം കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ജസ്റ്റ്ിസ് ആക്ട് പ്രകാരം ഷീബയ്‌ക്കെതിരെ പോലീസ് കേസെടുത്തു. വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു. ഷീബയെ കോഴിക്കോട് ജില്ലാ ജയിലിലേക്കും സുജിത്തിനെ വടകര സബ് ജയിലിലേക്കുമാണ് അയച്ചത്.