വേശ്യാ പ്രയോഗം ഫിറോസ് കുന്നംപറമ്പിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഫിറോസ് കുന്നംപറമ്പിലിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഫെയ്‌സ്ബുക്കിലൂടെ സ്ത്രീകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് കേസ്. ഫിറോസിനെതിരെ പോലീസ് കര്‍ശന നടപടി എടുക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. മുന്‍ കെ എസ് യു നേതാവായിരുന്ന യുവതിക്കെതിരെ നടത്തിയ പരാമര്‍ശനത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന ഒരാളില്‍ നിന്ന് ഇത്രയും മോശമായ രീതിയില്‍ സ്ത്രീകളെ അഭിസംബോധനം ചെയ്യാവന്‍ പാടില്ല. ഇങ്ങനെ പറഞ്ഞതോട് കൂടി കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇങ്ങനെ ഉള്ളവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

കുടുംബത്തില്‍ ഒതുങ്ങാത്ത, വേശ്യാവൃത്തി നടത്തുന്ന, അവനവന്റെ സുഖത്തിനായി ജീവിക്കുന്ന സ്ത്രീ എന്നിങ്ങനെയാണ് ഇയാള്‍ ഫേയ്‌സ്ബുക്കില്‍ വന്ന് ലൈവ് വീഡിയോയില്‍ സ്ത്രീയെ പരാമര്‍ശിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയെ അധിക്ഷേപിക്കാന്‍ സ്ത്രീ എന്ന വാക്ക് ഇങ്ങനെ ഉപയോഗിച്ചതിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ് അപമാനിച്ചിരിക്കുന്നത്. ഇതിനെതിരെ കള്‍ശന നടപടി എടുക്കണമെന്നും ജോസഫൈന്‍ അറിയിച്ചു.