മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേട്: പഞ്ചായത്ത് മുന്‍ സെക്രട്ടറി ഉള്‍പ്പടെ മൂന്നുപേര്‍ കസ്റ്റഡിയില്‍

മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മൂന്നുപേരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഹോളിഫെയ്ത്ത് ഫ്‌ളാറ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസ്, മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി ജോസഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

കേസില്‍ ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ഉദ്യോഗസ്ഥനെയും പ്രതി ചേര്‍ത്തിട്ടുണ്ടെങ്കിലും ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.

പഞ്ചായത്ത് ഉദ്യോഗസ്ഥരെ പ്രതിചേർക്കാൻ സർക്കാർ അനുമതിനൽകിയിരുന്നു. വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.