മതങ്ങൾ മനുഷ്യന് വേണ്ട എന്നതിനപ്പുറം സഭയെ നന്നാക്കുക എന്ന ലക്ഷ്യം എനിക്കില്ല: സോയ.കെ.എം

സോയ.കെ.എം

ഞാൻ ജസ്റ്റിസ് ഫോർ ലൂസി എന്ന ക്യംപയിനിൽ പങ്കെടുത്തത് അത് പൂർണമായും ഒരു സ്ത്രീയുടെ നീതിക്ക് വേണ്ടിയാണന്ന് കരുതി മാത്രമായിരുന്നു. മാനന്തവാടിയിലെ ഐക്യദാർഢ്യസദസ്സ് വിജയിപ്പിക്കുവാനും കഴിഞ്ഞത് ലക്ഷ്യം അതായത് കൊണ്ട് മാത്രമായിരുന്നു…

എന്തുകൊണ്ട് മാനന്തവാടിയിലെ വിജയിച്ചു?
എന്തുകൊണ്ട് വഞ്ചി സ്ക്വയർ വിജയിച്ചില്ല?

അതിന് കാരണമുണ്ട്.

മാനന്തവാടിയിലെ പരിപാടി പൂർണ്ണമായും സത്യത്തിനും നീതിക്കും വേണ്ടി ആയിരുന്നു.
എന്നാൽ വഞ്ചി സ്ക്വയർ ലെ പരിപാടിയുടെ ഉദ്ദേശലക്ഷ്യങ്ങൾ മറ്റു പലതുമായിരുന്നു.

കാലങ്ങളായി സഭയോട് പിണങ്ങി നില്ക്കുന്നവർക്ക് അവരുടെ ആവശ്യങ്ങളെ വിലപേശിനടത്തിയെടുക്കാനുള്ള ടൂൾ ആയിരുന്നു സിസ്റ്റർ ലൂസി..

സിസ്റ്റർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേരളത്തിലെ നവോത്ഥാന പക്ഷം ഒരിക്കലും സഭയെ നവീകരിക്കുകയോ പള്ളിയോട് പിണങ്ങി നില്ക്കുന്നവരുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാനോ അല്ല ഒപ്പം നിന്നത്…

അതുകൊണ്ടുതന്നെ വഞ്ചി സ്ക്വയർലെ പരിപാടി ലക്ഷ്യത്തിൽ നിന്ന് അകലുകയാണ് എന്നറിഞ്ഞ് മാറി നിന്നു
മറ്റു പല ഗൂഢലക്ഷ്യങ്ങളും ഇതിനുണ്ടായിരുന്നു എന്ന് വളരെ വൈകിയാണ് അറിഞ്ഞത്. അതിനു വേണ്ടി സിസ്റ്റർ ലൂസി യെ കരുവാക്കിയെങ്കിലും അവർ വിജയിച്ചില്ല

മനുഷ്യൻ നന്നാകാൻ മതങ്ങൾ വേണ്ട എന്നുള്ള നിലപാടുള്ളയാളാണ് ഞാൻ.

‘മതങ്ങൾ മനുഷ്യന് വേണ്ട’ എന്നതിനപ്പുറം സഭയെ നന്നാക്കുക എന്ന ലക്ഷ്യം എനിക്കില്ല.അവരുടെ ലക്ഷ്യം വളരെ വൈകി അറിഞ്ഞതിനാലും അപ്പോൾ പിൻമാറിയാൽ അത് സിസ്റ്റർക്ക് വിഷമമുണ്ടാക്കും എന്ന് കരുതിയും പരിപാടിയിൽ പങ്കെടുത്തു.

നോബിൾ എന്ന വിഡ്ഢിയെ തൽക്കാലത്തേക്ക് സന്തോഷിപ്പിക്കാൻ ഉപകരിച്ചു എന്നതിലപ്പുറം യാതൊരു ഗുണവും ആ പരിപാടി കൊണ്ട് ഉണ്ടായില്ല.

എങ്കിലും വരും ദിവസങ്ങളിൽ ഈ കള്ളൻമാരുടെ തനി ഗുണം പുറത്ത് വന്നു കൊണ്ടേയിരിക്കുo.

സിസ്റ്റർ ലൂസിക്കൊപ്പം തന്നെ; സഭയെ നന്നാക്കാൻ അല്ലെന്നുമാത്രം!