ഒക്ടോബർ 18: മനുഷ്യജീവിതത്തെ മാറ്റിമറിച്ച,തോമസ് ആൽവ എഡിസൺ ഓർമ്മദിനം

“പ്രതിഭാവിലാസം ജന്മസിദ്ധമല്ല. സാമാന്യബുദ്ധിയും കഠിനാധ്വാനവുമുണ്ടെങ്കിൽ ആർക്കും മഹാപ്രതിഭയാകാം” – എഡിസൺ (1847 – 1931)

എഡിസൺ മനുഷ്യജീവിതത്തെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നായ വൈദ്യുത ബൾബ്ബ്‌ കണ്ടുപിടിച്ചപ്പോൾ 200 ഓളം ശാസ്ത്രജ്ഞന്മാരെ നാടുകടത്തുകയും ചുട്ടുകൊല്ലുകയും ചെയ്തിട്ടുള്ള കത്തോലിക്കാ സഭ എഡിസണെതിരെയും തിരിഞ്ഞു. ഇരുട്ട് ദൈവ സൃഷ്ടിയായണെന്നും ഇരുളിനെ ചോദ്യം ചെയ്തുകൂടെന്നും തടസ്സവാദമുന്നയിച്ചു എങ്കിലും വിവരദോഷികളായ കത്തോലിക്കാ വിഷപ്പന്മാരുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ അമേരിക്കൻ പാർലമെന്റ് ‘ അദ്ദേഹത്തിന് മെഡൽ ഓഫ് ഓണർ ബഹുമതി സമ്മാനിച്ചു.ഇന്ന് പള്ളിപ്പെരുനാളിനും ക്രിസ്മസിനും എലിമിനേഷൻ ബൾബുകളും മറ്റുവൈദ്യുതാലങ്കാരങ്ങളും നടത്തുമ്പോൾ കുഞ്ഞാടുകൾക്കും മുട്ടനാടുകൾക്കും ഓർമ്മയുണ്ടാവണം ഇത്. 

പെട്രോൾ കണ്ടെത്തി ഖനനത്തിനൊരുങ്ങിയപ്പോഴും അമേരിക്കയിലെ രണ്ടു രൂപതാ വിഷപ്പന്മാർ കോടതിയിൽ കേസ് ഫയല്ചെയ്തു. അന്തിമദിവസം ലോകം നശിപ്പിക്കാൻ ദൈവം കരുതിവച്ചിരിക്കുന്ന ഇന്ധനമാണെന്നായിരുന്നു വാദം.

മന്ദബുദ്ധിയെന്നു പറഞ്ഞ് ക്ലാസ്സിൽ നിന്നിറക്കിവിട്ട പയ്യൻ ആയിരത്തിലേറെ കണ്ടുപിടുത്തങ്ങളുടെ ഉടമയാവുക. ജീവിക്കാൻ വേണ്ടി തീവണ്ടിയിൽപത്രം വിറ്റു നടന്നയാൾ വമ്പൻ വ്യവസായ സാമ്രാജ്യത്തിനു അധിപനാവുക. എഡിസന്റെ ജീവിതം യക്ഷിക്കഥകളെയും അതിശയിപ്പിക്കുന്നതാണ്‌.

ആദ്യകാലത്ത് ടെലഗ്രാഫ് ഓപ്പറേറ്ററായിരുന്ന എഡിസൺ സ്വനഗ്രാഹി, ചലച്ചിത്ര കാമറ, വൈദ്യുത ബൾബ്, ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, ഇലക്ട്രിക് വോട്ടിംഗ് യന്ത്രം, ഇലക്ട്രിക് കാറിലുപയോഗിക്കുന്ന ബാറ്ററി, വൈദ്യുത ഉൽപ്പാദന വിതരണ സംവിധാനങ്ങൾ, റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്ര സാങ്കേതിക സംവിധാനങ്ങൾ തുടങ്ങി ഞെട്ടിപ്പിക്കുന്ന കണ്ടുപിടുത്തങ്ങളിലൂടെ 1093 പേറ്റന്റുകൾ നേടി.

ഒരു ശാസ്ത്രജ്ഞൻ എന്നതിനെക്കാൾ കണ്ടുപിടുത്തക്കാരൻ ആയിരുന്നു എഡിസൺ.
1876-ൽ ന്യുയോർക്കിനടുത്ത് മെൻലോ പാർക്കിൽ കണ്ടുപിടുത്തങ്ങൾക്കു വേണ്ടി സജ്ജീകരിച്ചതാണ് ഒരു വ്യക്തി സ്ഥാപിക്കുന്ന ലോകത്തിലെ ആദ്യ ഗവേഷണശാല. അവിടെയിരുന്ന് ലോകത്തിന്റെ മുഖഛായ മാറ്റിയ അദ്ദേഹം മെൻലോ പാർക്കിലെ മാന്ത്രികൻ എന്നാണ് അറിയപ്പെടുന്നത്.

1882-ൽ പേൾസ്ട്രീറ്റിൽ എഡിസൺ ലോകത്തെ ആദ്യത്തെ വാണിജ്യ വൈദ്യുതി നിലയം തുടങ്ങി.

1928-ൽ അമേരിക്കൻ പാർലമെന്റ് ‘ മെഡൽ ഓഫ് ഓണർ ബഹുമതി സമ്മാനിച്ചു.