കെ.സുരേന്ദ്രൻറെ ആചാരലംഘന വീഡിയോയുമായി എതിർ ആചാരസംരക്ഷക വിഭാഗം രംഗത്ത്

ആചാരസംരക്ഷണം സുവർണ്ണാവസരമായിക്കണ്ട പിള്ളേച്ചൻ എൻഎസ്എസ് പിന്തുണയോടെ നടത്തിയ ശൂദ്ര ആർത്തവ കലാപത്തിൻറെ രാഷ്ട്രീയമൊക്കെ എല്ലാവർക്കും ബോധ്യമായിക്കഴിഞ്ഞെങ്കിലും ഇപ്പോൾ മൂന്ന് മുന്നണികളും തമ്മിൽ ആരാണ് യഥാർത്ഥ ആചാര സംരക്ഷകർ എന്ന മത്സരമാണ് കോന്നി അസംബ്ലി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ നടക്കുന്നത്.അവിടെ എല്ലാവരും ആണയിടുന്നത് ഞങ്ങൾ നൈഷ്‌ടീകത്തിനൊപ്പമാണ് എന്നാണ്.ഭരണഘടന നിലവിൽവന്നിട്ട് 69 വർഷം പിന്നിടുമ്പോഴും ഞങ്ങൾ ഭരണഘടനയ്‌ക്കൊപ്പമാണ് എന്ന് പറയാൻ ഒരു തെണ്ടിയെപ്പോലും സ്ഥാനാർത്ഥിയായി കിട്ടാത്ത ഇൻഡ്യൻ ജനാധിപത്യത്തിൻറെ പരിമിതിയുടെ മറുവശം കൂടിയാണ് കോന്നി ഉപതെരഞ്ഞെടുപ്പ് വെളിവാക്കുന്നത്.

ശബരിമലയിൽപോയ സ്ത്രീകളെ ചീത്തവിളിച്ചു വരെ ഇവരിൽ മികച്ച നൈഷ്‌ടീക സംരക്ഷകൻ താനാണെന്നവകാശപ്പെടുന്ന മോഹനരാജനും, ഞാനാണ് യദാർത്ഥ ആചാരസംരക്ഷകൻ എന്നും താൻ അച്ഛൻറെ തോളിലിരുന്നുവരെ ശബരിമലയിൽ പോയിട്ടുള്ളയാളാണെന്നും സത്യമായിട്ടും ഇന്നുവരെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ഒരു പോസ്റ്റുപോലും ഇട്ടിട്ടില്ലെന്ന് ആണയിടുന്ന യുവജനനേതാവായ നിയ അജ്ഞൻ കൂടിയായ സ്ഥാനാർത്ഥിയും ഏറ്റവുംകൂടുതൽ ആയപ്പ ഭക്തന്മാർ ഞങ്ങളുടെ പാർട്ടിയിലാണെന്നവകാശപ്പെടുന്ന പാർട്ടി സെക്രട്ടറിയും സർവോപരി ആചാരസംരക്ഷണം മാത്രം ജീവിതവൃതമാക്കിയ കെ സുരേന്ദ്രനും തമ്മിലാണ് മത്സരം ആരാണ് യദാർത്ഥ ആചാരസംരക്ഷകർ എന്ന് തെരഞ്ഞെടുക്കാനുള്ള ചോയ്‌സാണ് കോന്നിയിലെ വോട്ടർമാർക്കുള്ളത്.

ഇതിൽ ഒരു സ്ഥാനാർത്ഥിയുടെ ആചാര ലംഘന വീഡിയോ എതിർ ആചാരസംരക്ഷണ വിഭാഗം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

ഒരു രാഷ്ട്രീയപാർട്ടിയിൽ അംഗമായതിന്റെ പേരിൽ കെ.സുരേന്ദ്രന് പാൻപരാഗ് വെയ്ക്കാൻ പാടില്ലെന്നോ, മീൻ കൂട്ടാൻ പാടില്ലെന്നോ, ബീഡിവലിക്കാൻ പാടില്ലെന്നോ കള്ളുകുടിക്കാൻ പാടില്ലെന്നോ ഒന്നും കരുതുന്ന സദാചാരവാദികളൊന്നുമല്ല ഞങ്ങളാരും. എങ്കിലും ആചാരസംരക്ഷണ കുത്തക ഏറ്റെടുത്ത് ശൂദ്രന്മാരോടൊപ്പം ചേർന്ന് ശൂദ്രലഹളയുടെ മുന്നണിപ്പോരാളിയായി നൈഷ്‌ടീക സംരക്ഷണം ജീവിതവൃതമാക്കി അതിനുവേണ്ടി പാർലമെന്റിലേക്ക് മത്സരിച്ച് തോറ്റശേഷം വേണ്ടിവന്നാൽ അയ്യപ്പനുവേണ്ടി ഇനി കോന്നിയിൽ നിന്നും മത്സരിച്ച് തോൽക്കാൻ സന്നദ്ധനായിരിക്കുന്ന കെ സുരേന്ദ്രൻ പരിശുദ്ധമെന്നൊക്കെ അവകാശപ്പെടുന്ന ശബരിമലയിലേയ്ക്കുള്ള കാനനപാതയിൽ വെച്ച്‌ ഈ കാണിക്കുന്നത് ആചര ലംഘനമല്ലേ?