മഹാകവി വള്ളത്തോളിന്റ മകള്‍ വാസന്തി മേനോന്‍ അന്തരിച്ചു

മഹാകവി വള്ളത്തോളിന്റെ പുത്രിയും സാമൂഹ്യ പ്രവർത്തകയുമായ വള്ളത്തോള്‍ വാസന്തി മേനോന്‍ (90)അന്തരിച്ചു. കലാമണ്ഡലം ഭരണ സമിതി അംഗമാണ്. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

മൃതദേഹം ഇന്ന് ഉച്ചക്ക് രണ്ട് മണി വരെ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം സ്വവസതിയിലും പൊതുദര്‍ശനം ഉണ്ടാകും. വെള്ളിയാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കും.