യുവതികൾ വീണ്ടും ശബരിമലയിലേക്ക്; സംഘി മാധ്യമങ്ങൾ വീണ്ടും നുണപ്രചരണം തുടങ്ങി

ശബരിമല നൈഷ്‌ടീകം ഉപതിരഞ്ഞെടുപ്പിൽ ക്ലച്ചുപിടിക്കുന്നില്ലെന്ന് മനസിലായപ്പോൾ വ്യാജവാർത്തയുമായി സംഘി മാധ്യമങ്ങൾ. ബിന്ദു അമ്മിണി നാളെ ശബരിമലയിലെത്തുമെന്നാണ് ചില മാമാ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ വാർത്ത ശ്രദ്ധയിൽ പെട്ട സ്പെഷ്യൽബ്രാഞ്ച് ബിന്ദു അമ്മിണിയെ വിളിച്ച് ചോദിക്കുമ്പോഴാണ് താൻ നാളെ ശബരിമലയിൽ പോകുന്നുണ്ടെന്നും അതിൻറെ മുന്നോടിയായി പത്ര സമ്മേളനം നടത്തുന്നുണ്ടെന്നും ബിന്ദു അമ്മിണി അറിയുന്നത്. ‘എന്താ ഞാൻ നാളെ പത്തനംതിട്ടയിൽ പോകണോ’ എന്ന് ബിന്ദു അമ്മിണി പോലീസ് ഉദ്യോഗസ്ഥരോട് തിരിച്ചു ചോദിക്കുകയായിരുന്നു.

ചില ഓൺലൈൻ പോർട്ടലുകളിലും രാഷ്ട്രദീപിക, ജന്മഭൂമി എന്നീപത്രങ്ങളുടെ സൈറ്റുകളിലും ഇതുസംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ ഒരേ മാറ്ററിൻറെ കട്ട് ആൻഡ് പേസ്റ്റ് കോപ്പികളാണ് എന്ന് കാണാവുന്നതാണ്. സംഘികൾക്ക് വേണ്ടി കഴിഞ്ഞ തവണ ശൂദ്രലഹളയുടെ കൂലി എഴുത്ത് ഏറ്റെടുത്തിരുന്ന മാമാ മാധ്യമമാണ് ഈ വാർത്തയും വീഡിയോയും ആദ്യം പടച്ചുവിട്ടതെന്നാണ് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ മനസിലാകുന്നത്.

മാമാ മധ്യമത്തിന്റെ വീഡിയോയിൽ പറയുന്നത് ബിന്ദു അമ്മിണിക്കും കനക ദുർഗ്ഗയ്ക്കും ഭക്തരെപ്പേടിച്ച് ഒരുവർഷമായി പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല എന്നാണ്. ഭക്തരല്ല കുറെ ക്രിമിനലുകൾ ഭീഷണിയും സൈബർ ആക്രമണവുമായി നടന്നിരുന്നു എന്നല്ലാതെ മാമാ മാധ്യമം ശർദ്ദിക്കുന്നതുപോലെ ബിന്ദു അമ്മിണി കൊയിലാണ്ടിയിൽ നിന്ന് ദിവസവും കോഴിക്കോട് ലോകോളേജിൽ വന്ന് ക്‌ളാസെടുത്തിട്ട് പോകുന്നത് പുറത്തിറങ്ങാതെയാണോ അതോ എത്രപോലീസുകാരുടെ പ്രൊട്ടക്ഷനോടെയാണ് എന്നും അവിടുത്തെ എബിവിപി സവർക്കർമാരോടെങ്കിലും അന്വേഷിച്ചു നോക്കുന്നത് നല്ലതാണ്. ശബരിമലയിൽപോയ സിത്രീകൾ ഒറ്റയ്ക്കല്ല.അവർ സാമൂഹ്യ സുരക്ഷിതത്വത്തിൽ തന്നെയാണ് ജീവിക്കുന്നത്. പോലീസ് സുരക്ഷയൊക്കെ സ്വയം വേണ്ടെന്നുവെച്ചിട്ട് മാസങ്ങൾതന്നെ കഴിഞ്ഞെന്ന് പോലീസിലെങ്കിലും അന്വേഷിച്ച് നോക്കിയാൽ ഈ മാമാ മാധ്യമത്തിന് മനസിലാകും. ഇത് യുപി അല്ല, കേരളമാണ്.

ബിന്ദു അമ്മിണി ഇപ്പോൾ മാത്രമല്ല ഏതാണ്ട് ഒരുമാസമായി എല്ലാ ആഴ്ചാവസാനവും പത്തനതിട്ടയിൽ വരുന്നുണ്ടായിരുന്നു. അത് അമ്മയുടേ സർജറിയുമായി ബന്ധപ്പെട്ട് ആവശ്യങ്ങൾക്കായിരുന്നു. മോഹൻ രാജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകൾ വരുമ്പോൾ ‘അമ്മ കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നതുകൊണ്ടാണ് അപ്പോൾ അവർ കേസുകൊടുക്കാതിരുന്നത്. എന്നാൽ താൻ ഇലക്ഷൻ കമ്മീഷന് അന്നുതന്നെ ഓൺലൈനായി പരാതി നൽകിയിരുന്നു എന്നും, നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ പ്രവർത്തകരായ ലിബി.സി.എസ്, സീന.യുടികെ എന്നിവർ പോലീസിലും ഇലക്ഷൻ കമ്മീഷനിലും പരാതിനൽകിയിരുന്നു. മാന നഷ്ടത്തിന് താനും കോടതിയെ സമീപിക്കുന്നുണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു.

മോഹൻരാജ് ജയിച്ചാലും അയാൾക്കെതിരെ തങ്ങൾ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും അവർ വ്യക്തമാക്കി അമ്മ ഡിസ്ചാർജ്ജായ ശേഷം അവരോടൊപ്പം തന്നെ മോഹൻരാജിന് മറുപടിയുമായി പത്ര സമ്മേളനം നടത്താൻ ബിന്ദു അമ്മിണി തീരുമാനിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ ഇപ്പോൾ ബിന്ദു ശബരിമലയിൽ പോകാനായി വരുന്നു എന്നതരത്തിലുള്ള കുപ്രചരണം ബിജെപിക്ക് ചീറ്റിപ്പോയ നൈഷ്‌ടീകത്തെ ഒന്നുകൂടി കത്തിക്കാനാവുമോ എന്ന വൃഥാശ്രമവും മാമാ മാധ്യമങ്ങളുടെ നാലാംകിട ചെറ്റത്തരവുമാണ്.

ശബരിമലയിലേക്ക് ഇത്തവണയും ധാരാളം യുവതികൾ എത്തുമെന്ന കാര്യത്തിൽ ആർക്കും ഒരുസംശയവും വേണ്ടെന്നും, എന്നാൽ സുവർണ്ണാവസരം പദ്ധതിക്കാരുടെ ആഗ്രഹം പോലെ ഉപതെരഞ്ഞെടുപ്പിന് മുൻപ് ആരും എത്താൻ ഉദ്ദേശിക്കുന്നില്ലെന്നും നവോത്ഥാനകേരളം സ്ത്രീപക്ഷകൂട്ടായ്മ വ്യക്തമാക്കി.ശബരിമലയിൽ പോകുന്ന സ്ത്രീകളെ അപമാനിക്കലും അപവാദപ്രചാരണവും ഇത്തവണയും തുടരാനാണ് ഭാവമെങ്കിൽ യാതൊരുസംശയവും വേണ്ട മാമാ മാധ്യമ ഉടമയെ സ്ത്രീകൾ തന്നെ ഓഫീസിൽ കയറി കൈകാര്യം ചെയ്യാനും നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കോന്നിയിലെ ഉപതെരഞ്ഞെടുപ്പിനെ മൂന്ന് ആചാരസംരക്ഷകർ തമ്മിലുള്ള മത്സരം മാത്രമായാണ് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ കാണുന്നതെന്നും അതിൽ ആർക്കും സുവർണ്ണാവസരം ഒരുക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. ശബരിമലയിൽപോയ സ്ത്രീകളെ ചീത്തവിളിച്ചു വരെ ഇവരിൽ മികച്ച നൈഷ്‌ടീക സംരക്ഷകൻ താനാണെന്നവകാശപ്പെടുന്ന മോഹനരാജനും, ഞാനാണ് യദാർത്ഥ ആചാരസംരക്ഷകൻ എന്നും താൻ അച്ഛൻറെ തോളിലിരുന്നുവരെ ശബരിമലയിൽ പോയിട്ടുള്ളയാളാണെന്നും സത്യമായിട്ടും ഇന്നുവരെ ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ഒരു പോസ്റ്റുപോലും ഇട്ടിട്ടില്ലെന്ന് ആണയിടുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയും, സർവോപരി ആചാരസംരക്ഷണം ജീവിതവൃതമാക്കിയ കെ. സുരേന്ദ്രനും തമ്മിലാണ് മത്സരം. ആരാണ് യദാർത്ഥ ആചാരസംരക്ഷകർ എന്ന് തെരഞ്ഞെടുക്കാനുള്ള ചോയ്‌സാണ് കോന്നിയിലെ വോട്ടർമാർക്കുള്ളത്. അതിൽ ഭരണഘടനയ്‌ക്കൊപ്പം നിൽക്കുന്ന ഒരുത്തനുമില്ലാത്തതിനാൽ കോന്നിയിലാർക്കും സുവർണ്ണാവസരം ഒരുക്കാനുള്ള ക്വട്ടേഷൻ ഞങ്ങൾ ഏറ്റെടുത്തിട്ടില്ലെന്ന് മാമാ മാധ്യമ ഊളകൾ മനസിലാക്കണമെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ വ്യക്തമാക്കി.