നന്മമരത്തിൻറെ സാമ്പത്തീക ഇടപാടുകളെ കുറിച്ച് കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും

വിവാദ നന്മമരത്തിൻറെ സാമ്പത്തീക ഇടപാടുകളെ കുറിച്ച് കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും. കേന്ദ്ര അനുമതിയില്ലാതെ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് ന് വിരുദ്ധമായി 200 കോടിയിലധികം രൂപ വിദേശത്തുനിന്നും സംഭാവന സ്വീകരിക്കുകയും അത് കൈകാര്യം ചെയ്യപ്പെടുകയും ചെയ്തതിനെക്കുറിച്ചാണ് അന്വേഷണം നടത്തുക.

200 കോടിയിലധികം രൂപ കണക്കുകളില്ലാതെ കേരളത്തിൽ വിനിമയം നടക്കപ്പെട്ടു എന്ന വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് നിലനിൽക്കെ നടന്നിട്ടുള്ള അനധികൃത സാമ്പത്തീക ഇടപാടുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് കൊച്ചി സോണൽ ജോയിന്റ് ഡയറക്റ്റർ ശ്രീ കെ ജയഗണേഷ് IRSന് സാമൂഹ്യപ്രവർത്തകനും സുപ്രീംകോടതിയിലെ അഭിഭാഷകനുമായ അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക നീതി വകുപ്പ് ഡയറക്റ്റർ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ ഓൺലൈൻ ചാരിറ്റി തട്ടിപ്പിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.കൂടാതെ ചികിത്സയുടെ പേരിലും, സ്ത്രീധനത്തിന്റെ പേരിലും നടക്കുന്ന ഓൺലൈൻ പിരിവുകൾ അങ്ങേയറ്റം അപകടകരമാണ് എന്നത് സംസ്ഥാന സാമൂഹിക നീതി വകുപ്പ്-ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ഷൈലജ ടീച്ചർ തന്നെ രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.

ഓൺലൈൻ ചാരിറ്റി തട്ടിപ്പുകൾക്കെതിരെ അന്വേഷണം നടത്തുമെന്നും ഓൺലൈൻ ചാരിറ്റി പിരിവ് നിയന്ത്രിക്കുമെന്നും സംസ്ഥാന മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നതാണെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.കൂടാതെ സംഭവത്തെക്കുറിച്ചു അന്വേഷിക്കണെമെന്നാവശ്യപ്പെട്ട് സംസ്ഥാന ഹോം സെക്രട്ടറിക്കും സമാനമായ പരാതി അഡ്വ. ശ്രീജിത്ത് പെരുമന കൈമാറിയിരുന്നു. അനധികൃത പണമിടപാട് കേസ് ആയതിനാൽ സാധാരണ ഗതിയിൽ ഇത് ഡിജിപി വഴി ആഭ്യന്തര വകുപ്പ് ഇത് വേഗം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തന്നെ കൈമാറുകയാണ് പതിവ്.

പണം വിദേശത്ത് നിന്ന് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുക്കണം. വിദേശ സംഭാവന കൈകാര്യം ചെയ്യാന്‍ എന്ത് അധികാരമാണ് ഫിറോസ് കുന്നംപറമ്പിലിനുള്ളത്? അക്കൗണ്ട് ചെയ്യാത്ത പണം രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണ്. അത് അത് ദേശവിരുദ്ധ പ്രവർത്തനമാണ്.ഈ വിഷയം കേവല നന്മ മെര വിഷയമായി മാത്രം കാണരുത്.

കള്ളനോട്ടുകൾ അച്ചടിച്ച് വിതരണം ചെയ്യുന്നതിന് സമാനമാണ് അനധികൃത വിദേശ പണം വിനിമയം ചെയ്യപ്പെടുന്നതു കൊണ്ടുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെന്ന് അഡ്വ ശ്രീജിത്ത് പെരുമന പറഞ്ഞു.തൃശൂരിലെ കള്ളനോട്ടടിക്കാരനെ ജയിലിലടച്ച ഭരണകൂടം കണക്കില്ലാതെ കേരളത്തിൽ എത്തിയ 200 കോടിയുടെ കാര്യത്തിൽ മൗനം പാലയ്ക്കുന്നതെന്തെന്ന് അഡ്വ ശ്രീജിത്ത് ചോദിച്ചു.