പോളിംഗ്: ഏറ്റവും കൂടുതൽ അരൂരില്‍ 80.14, ഏറ്റവും കുറവ് എറണാകുളത്ത് 57.54

സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് അവസാനിച്ചു. കനത്ത മഴക്കിടെയായിരുന്നു പോളിംഗ്. ആറ് മണിവരെ ക്യൂവില്‍നിന്നവര്‍ക്കെല്ലാം വോട്ട് ചെയ്യാനായിട്ടുണ്ട്. മഴ മൂലം പോളിംഗ് സമയം എറണാകുളത്ത് എട്ട് മണി വരെ നീട്ടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇത് നിരസിച്ചു.

ഏഴ് മണിയോടെ ലഭ്യമായ കണക്കുകനുസരിച്ച് അരൂര്‍ 80.14, എറണാകുളം 57.54,മഞ്ചേശ്വരം 74.42,കോന്നി 69.94,വട്ടിയൂര്‍ക്കാവ് 62.11 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം.

രാവിലത്തെ മഴ മൂലം പോളിംഗ് മന്ദഗതിയിലായ ബൂത്തുകളില്‍ വൈകിട്ടോടെ പോളിംഗ് സാധാരണഗതിയിലേക്കെത്തി. എറണാകുളത്തും വട്ടിയൂര്‍ക്കാവിലും വൈകിട്ടോടെ വോട്ടര്‍മാരുടെ നീണ്ട നിരയും കാണാമായിരുന്നു,.