മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവതി കസ്റ്റഡിയില്‍

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനെത്തിയ യുവതി കസ്റ്റഡിയില്‍. 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്നയാളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മുസ്ലീം ലീഗ് പ്രവർത്തകയായ നബീസയ്ക്ക് ഈ ബൂത്തിൽ വോട്ടില്ല. നബീസ എന്ന പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യുന്നതിനാണ് ഇവര്‍ വന്നതെന്ന് സൂചനയുണ്ട്.

പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ മഞ്ചേശ്വരം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റ. റ്റി. മുസ്ലിം ലീഗിൻറെ സ്ലീപ്പുമായി ആണ് ഇവര്‍ ബൂത്തില്‍ എത്തിയത്. ഇവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചു വരികയാണ്. കള്ളവോട്ട് ചെയ്യാന്‍ തന്നെയാണ് ഇവര്‍ ശ്രമിച്ചതെന്ന് ബോധ്യപ്പെട്ടാല്‍ അറസ്റ്റ് രേഖപ്പെടുത്തും.