സിസ്റ്റര്‍ അഭയ ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്ന് മുന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മൊഴി

സിസ്റ്റര്‍ അഭയ ലൈംഗീക പീഡനത്തിന് ഇരയായിട്ടില്ലെന്ന് തിരുവനന്തപുരം ലാബിലെ മുന്‍ ഉദ്യോഗസ്ഥരുടെ സാക്ഷിമൊഴി. മുന്‍ കെമിക്കല്‍ എക്‌സാമിനല്‍ ആര്‍.ഗീതയും അനലിസ്റ്റ് ചിത്രയുമാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഇത്തരത്തില്‍ മൊഴി നല്‍കിയിരിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ രാസപരിശോധന റിപ്പോര്‍ട്ട് തിരുത്തിയ കേസില്‍ സിജെഎം കോടതി നേരത്തെ വെറുതെവിട്ട ഉദ്യോഗസ്ഥരാണ് മൊഴി നല്‍കിയ രണ്ട് സാക്ഷികളും

അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധനയില്‍ പുരുഷ ബീജത്തിന്റെ അംശം കണ്ടെത്തിയില്ലെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി. 1992 ഏപ്രില്‍ 10 ന് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ കൊല്ലപ്പെട്ട അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം തിരുത്തിയെന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.