KSFDC യിൽ തിരക്കഥാ പരിശോധന മാത്രമാണോ വനിതാ സംവിധായകരെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം?

KSFDC വനിതാസംവിധായകരെ ആദ്യം തന്നെ നിശ്ചയിച്ചുറപ്പിച്ച ശേഷം ഒരു വലിയ നാടകം നടത്തി സ്ത്രീ സംവിധായകരെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡവും, പ്രഗത്ഭനായ ഒരു സിനിമ ഡയറക്ടർ പോലും ഇല്ലാത്ത ജൂറി എങ്ങനെയാണ് തിരക്കഥ പരിശോധിച്ച് വനിതാ സിനിമ സംവിധായികയെ കണ്ടെത്തിയതെന്ന് വിവരിക്കുന്ന ഗീഥ ഫ്യോദോറിന്റെ രസകരമായ കുറിപ്പ്. 

Face book post of Geedha Fyodor

നന്ദി ജൂറി, നന്ദി KSFDC

iffk യിലും ഇപ്പോൾ, സ്ത്രീ സംവിധായകരുടെ തിരഞ്ഞെടുപ്പിലും ആർക്കാണ് കൊടുക്കേണ്ടതെന്നു മുൻകൂട്ടി തീർച്ചപ്പെടുത്തി, ഒരു വലിയ നാടകം നടത്തി, ഇഷ്ടക്കാർക്കു വീതം വച്ച് നൽകുന്ന പ്രക്രിയ ആണ് നടന്നു വരുന്നത്. ജനങ്ങളുടെ നികുതി പണം എടുത്ത് ചലച്ചിത്ര അക്കാദമി ‘സഖാക്കൾ’ ക്കൊപ്പം KSFDC യിലും അതി ഗംഭീരമായി വീതം വെപ്പ് നടന്നു. വർണ്ണ കടലാസിൽ പൊതിഞ്ഞു സ്ത്രീ സംവിധായകർക്കുള്ള അപേക്ഷ KSFDC പരസ്യം ചെയ്യുന്നു.

നൂറിനടുത്ത്അപേക്ഷകൾ കിട്ടിയെന്നു അക്കാദമിയിലെ ‘സഖാവ്’ അഭിമാനപൂർവ്വം ഫേസ്ബുക്കിൽ രചിക്കുന്നു. തുടർന്ന് സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്യണം എന്ന് KSFDC യുടെ അറിയിപ്പു അപേക്ഷകർക്ക് ലഭിക്കുന്നു. ചിലർ അയ്യായിരവും മറ്റും ചിലവാക്കി തങ്ങളുടെ തിരക്കഥ ചില അസോസിയേഷനുകളിലും റൈറ്റേഴ്‌സ് ഗിൽഡ് പോലുള്ള സ്ഥാപനങ്ങളിലും രജിസ്റ്റർ ചെയ്യുന്നു. മറ്റുള്ളവർ അഞ്ഞൂറ് രൂപ ചിലവാക്കി കോപ്പി റൈറ്റ് ആക്ട് പ്രകാരവും രജിസ്റ്റർ ചെയ്യുന്നു. ഇത്തരത്തിൽ തിരക്കഥാ സമർപ്പണം വളരെ ഗൗരവകരമായ പ്രതിഭാസമായി KSFDC അവതരിപ്പിക്കുന്നു.

തുടക്കം മുതലേ സാങ്കേതികതയുടെ ചവിട്ടു പടികൾ കയറി, മല താണ്ടി, തളർത്തി, അത്ര എളുപ്പം ലഭിക്കാത്ത ഒന്നാണെന്ന പ്രതീതി സൃഷ്ടിക്കാൻ KSFDC പെടാപ്പാട്‌ പെടുന്നു. സ്ക്രിപ്റ്റ് രജിസ്റ്റർ ചെയ്‌താൽ മാത്രം പോരാ സ്ക്രിപ്റ്റ് പ്രകാരം ഉള്ള അഭിനേതാക്കൾ സാങ്കേതിക വിദഗ്ദ്ധർ ഇവരുടെ ഫോട്ടോയും പേര് വിവരവും രേഖപ്പെടുത്തി കൊണ്ട് വേണം അപേക്ഷ സമർപ്പിക്കാൻ എന്നും തിട്ടൂരമിറക്കി. സ്ത്രീകൾ തങ്ങളുടെ സ്വപ്ന സിനിമയിൽ അഭിനയിക്കാൻ സാധ്യതയുള്ള നടന്മാരെ കണ്ടെത്തുന്നു. ചിലർ അവരെ നേരിൽ കാണുന്നു. സാങ്കേതിക വിദഗ്ദ്ധരെ തിരഞ്ഞെടുക്കുന്നു, ചിലർ അവരിൽ നിന്നും സമ്മതപത്രികകൾ വാങ്ങുന്നു.

തിരക്കഥ നൂറു പേജു തൊട്ടു മുന്നൂറു പേജ് വരെ ഉള്ളവയുണ്ട് . വീണ്ടും KSFDC അടുത്ത തിട്ടൂരമിറക്കുന്നു, തിരക്കഥ രജിസ്റ്റർ ചെയ്യുക മാത്രമല്ല, അയ്യഞ്ചു കോപ്പി വീതം എടുത്ത് അയക്കണമെന്ന്. ദില്ലിയിൽ നിന്നും , ബോംബയിൽ നിന്നും ഉള്ള സ്ത്രീകൾ തങ്ങളുടെ തിരക്കഥയുടെ അഞ്ചു കോപ്പി വീതം എടുത്തു, മനോഹരമായി പൊതിഞ്ഞു വലിയ കെട്ടുകളായി സ്പീഡ് പോസ്റ്റിൽ അയക്കുന്നു. പി ആർ ഓ യെ വിളിച്ചു ഇതെല്ലാം കിട്ടി എന്ന് ഉറപ്പാക്കുന്നു KSFDC യുടെ സ്ത്രീ ശാക്തീകരണം കൊണ്ട് ചില സ്ത്രീകൾക്ക് എണ്ണായിരത്തോളം രൂപ ചെലവ്. എന്നാലും രോഗാവസ്ഥയിലും, വെള്ളപ്പൊക്കത്തിലും, ശസ്ത്രക്രിയകൾക്കിടയിലും സിനിമ പ്രേമികളായ സ്ത്രീകൾ തങ്ങളുടെ സ്ക്രിപ്റ്റുകൾ മിനുക്കിയും , വായിച്ചും , തിരുത്തിയും ഭംഗികൂട്ടികൊണ്ടിരുന്നു

KSFDC യുടെ അടുത്ത കത്ത്. സ്ക്രിപ്റ്റ് പരിശോധനക്ക് സ്ക്രിപ്റ്റുമായി എത്തണമെന്ന്. സ്ക്രിപ്റ്റ് വായനക്ക് screenplay റൈറ്ററേയും കൂട്ടാം, പക്ഷെ വായന സ്ത്രീകൾ തന്നെ നടത്തണം. ആര് എഴുതിയാലും വേണ്ടില്ല സ്ക്രിപ്റ്റ് വായന നടന്നാൽ മതി. സ്ത്രീകൾ ഊർജസ്വലരായി സ്ക്രിപ്റ്റ് വായനക്ക് തയ്യാറെടുക്കുന്നു. ദൊഷൈകദൃക്ക് ഈ പ്രഹസനത്തിൽ പങ്കെടുക്കേണ്ട എന്ന് തീർച്ചപ്പെടുത്തിയതായിരുന്നു. നിരന്തരമായി അക്കാദമിയുടെ കൊള്ളരുതായ്മക്കും അഴിമതിക്കും എതിരെ യുദ്ധം ചെയ്യുന്നത് കൊണ്ട് തന്നെ, ഇനി ലോകോത്തര തിരക്കഥ എഴുതിയാലും KSFDC ചവറ്റുകൊട്ടയിൽ വലിച്ചെറിയും എന്ന ഉത്തമബോധ്യവും ദൊഷൈകദൃക്കിന് ഉണ്ട്.

എന്നാൽ ചില അഭ്യുദയാകാംഷികളുടെ സ്നേഹം കൊണ്ടും ,KSFDC നാടകം കാണാൻ ഉള്ള താത്പര്യം കൊണ്ടും, പണ്ടെഴുതിയ ഒരു സ്ക്രിപ്റ്റ് അതിന്റെ പോസ്റ്റ് കഥ കൂടി ചേർത്ത് ഒരു പരീക്ഷണ സിനിമതിരക്കഥയുമായി ദൊഷൈകദൃക്കും ഗോദയിൽ ഇറങ്ങി. ദില്ലി, ബോംബ, ബാംഗ്ലൂർ എന്നിവടങ്ങളിൽ നിന്നും മറ്റും ഒരുപാടു പേര് നാട്ടിലെത്തി. വെള്ളപൊക്കം ആയതുകൊണ്ട് നേരത്തെ വരാൻ സാധിക്കുമോ എന്ന് അറിയാൻ പി ആർ ഓ നിരന്തരം വിളിച്ചുകൊണ്ടിരുന്നു,അവസാനം പോകേണ്ടവർ അങ്ങിനെ ആദ്യം പോയി.

തിരക്കഥ പരിശോധിക്കാൻ അഞ്ചു പേരെയാണ് KSFDC കണ്ടെത്തിയത്. കേരളത്തിൽ അതിഗംഭീരമായി സിനിമകൾ ചെയ്ത ഒരു നല്ല സംവിധായിക/കനെയും അവർക്കു കണ്ടെത്താൻ സാധിച്ചില്ല. ആ പാനലിൽ ഒരു പ്രഗത്ഭനായ സംവിധായിക/ സംവിധായകൻ പോലുമില്ല . ശരിയാണ് തിരക്കഥ തിരഞ്ഞെടുക്കാൻ എന്തിനാണ് സംവിധായകൻ ?

പാനലിൽ ഉണ്ടായിരുന്നത്,
1. തിരക്കഥാ കൃത്തായ രഘുനാഥ് പാലേരി (3 സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട് , സംവിധായകൻ എന്നതിനേക്കാൾ എഴുത്തുകാരൻ എന്ന പ്രസിദ്ധി ).
2. തിരക്കഥാകൃത്തായ ടി ദാമോദരന്റെ മകൾ ദീദി ദാമോദരൻ (രണ്ടു സിനിമകളുടെ തിരക്കഥ രചിച്ചു ).
3. ഫൗസിയ ഫാത്തിമ (FTII ൽ cinematography പഠിച്ചു.മിത്ര് മൈ ഫ്രണ്ടിന്റെ കാമറ ചെയ്തു , അദ്ധ്യാപിക , ഷോർട് ഫിലിം സംവിധായിക)
4. കുക്കു പരമേശ്വരൻ (സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും ബിരുദം , അഭിനയിത്രി,കോസ്റ്റും ഡിസൈനർ)

5.മനീഷ് നാരായണൻ അടുത്തകാലത്തു സിനിമ നിരൂപണ രംഗത്ത് സ്ഥാനം പിടിച്ച വ്യക്തി.

കേരളത്തിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച സംവിധായകർ ഉണ്ടായിട്ടും സംവിധായകരുടെ (തിരക്കഥതിരഞ്ഞെടുപ്പാണ് സംവിധായക തെരഞ്ഞെടുപ്പെന്ന് KSFDC ) തിരഞ്ഞെടുപ്പിന് ഒരു നല്ല സംവിധായക/കനെ പോലും KSFDC ക്കു കണ്ടെത്താൻ സാധിച്ചില്ല.

ആർക്കാണ് കോടുക്കേണ്ടതെന്നു മുൻകൂട്ടി തീരുമാനിച്ചത് കൊണ്ട് തിരക്കഥ പരിശോധന കമ്മിറ്റി ആളുകളെ വ്യക്തിഗതമായി അപമാനിച്ചു പുറത്താക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഒരു ജൂറി തിരക്കഥ ദോഷൈക ദൃക്ക് വായിക്കുന്നതിനു മുമ്പ് തന്നെ വായിച്ചു തീർത്തു എന്ന് അവകാശപെട്ടു. മറ്റൊരാൾ വായനക്കിടയിൽ ഉറങ്ങി വീണു. ഇനിയൊരാൾ ചാരു കസേരയിൽ ചെരിഞ്ഞു കിടന്നു. രണ്ടു പേര് തിരക്കഥ വായിച്ചു /കേട്ടുകൊണ്ടിരുന്നു .

ദോഷൈക ദൃക്ക്: ഇത് കുറച്ചു പരീക്ഷണാർത്ഥം എഴുതിയ തിരക്കഥയാണ് കഥയുടെ ചില ഭാഗം സ്‌ക്രീനിന്റെ അകത്തും ചിലതു ആകാശത്തും നടക്കും അതുകൊണ്ടു ഇതിന്റെ structure കുറച്ചു വ്യത്യസ്തമാണ്, കഥാതന്തു പറഞ്ഞു തുടങ്ങാം…

കമ്മിറ്റി: ഞങ്ങൾക്ക് മനസിലാവാത്ത തിരക്കഥയോ ? ഒന്നും പറയണ്ട, തിരക്കഥ വായിക്കുമ്പോ ഞങ്ങൾ മനസിലാക്കും .

ദോഷൈകം വായന തുടർന്നു. ഒരാൾ തിരക്കഥ പേജുകൾ വേഗം മറിക്കുന്നു, ഏതാനും നിമിഷങ്ങൾക്കകം തിരക്കഥാ വായന മതിയാക്കി മറ്റെന്തോ പേപ്പറുകൾ വായിക്കുന്നത് ദൊഷൈകദൃക്ക് കണ്ടു ദോഷൈകദൃക്ക് വായനയുടെ സ്‌പീഡ്‌ കൂടി, അതാ അടുത്തയാൾ ഉറങ്ങി വീഴുന്നു, കസേരയിൽ മലർന്നു കിടന്നയാൾ ഒന്ന് കൂടി നടു നിവർത്തി KSFDC മുറിയുടെ കറങ്ങുന്ന ഫാനിന്റെ ചിറകുകൾ എണ്ണാൻ തുടങ്ങി, മറ്റു രണ്ടു പേരും തിരക്കഥയിലും ദോഷൈകന്റെ മുഖത്തും നോക്കുന്നു . ദൊഷൈകദൃക്ക് റോക്കറ്റിന്റെ സ്പീഡ് പോലെ തിരക്കഥാ വായിക്കാൻ തുടങ്ങി. ഇരുനൂറു പേജുള്ള തിരക്കഥ മുക്കാൽ മണിക്കൂര് കൊണ്ട് തീർത്തു ഗിന്നസ് ബുക്കിൽ ഇടം പിടിച്ചു .

ദോഷൈക: ഞാൻ വായിക്കുമ്പോ ജൂറി അംഗമായ തങ്ങൾ ഇതൊന്നും വായിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തില്ലലോ? (ദൊഷികദൃക്ക്നു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല )

ജൂറി: നിങ്ങൾക്കെങ്ങനെ അറിയാം ഞാൻ വായിച്ചില്ലെന്ന്? ഞാൻ റോക്കറ്റിന്റെ സ്പീഡിനെക്കാൾ ഇരട്ടി സ്പീഡിൽ വായിച്ചു തീർത്തു.ദൊഷികദൃക്ക് ന്റെ ഗിന്നസ് റെക്കോർഡ് ഞാൻ തകർത്തു.

ദോഷൈക:സത്യം ?, നിങ്ങൾ വായിച്ചു എന്നാണോ ? വായിച്ചു.. എന്റെ റെക്കോർഡ് തകർത്തെങ്കിൽ ….

മറ്റൊരു ജൂറി: ഇത് പി പദ്മരാജന്റെ കഥയല്ലേ? മലയാളത്തിലെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ സിനിമകൾ നിർമ്മിച്ചയാളാണ്‌, മലയാള സിനിമയുടെ fatherly figure ആയി കൊണ്ടാടപ്പെടുന്നയാൾ അങ്ങനെ ഉള്ള ആളിന്റെ കഥയെടുത്തു എഴുതിയ തിരക്കഥക്കു സർക്കാറിന്റെ ഒന്നര കോടിയല്ല, ഒരു രൂപ പോലും തരില്ല . പദ്മരാജന്റെ ആവിശ്യമില്ല ഒരു സ്ത്രീക്ക് സംവിധായകയാവാൻ. ഇദ്ദേഹത്തിന്റെ കഥക്കു ഒന്നരകോടി തരാൻ പറ്റില്ല .

ദോഷൈകക്കു തല കറങ്ങുന്ന പോലെ തോന്നി.എന്തൊരു വിഡ്ഢിത്തമാണ് ഈ സ്ത്രീ പറയുന്നത്, വിവരമുള്ള ആരും ഇല്ലേ ഇതിൽ ? ഒന്നരകോടിയുടെ obsession ബാധിച്ച ജൂറി!

ദോഷൈക: ഒന്നരകോടി ഒന്നരകോടി എന്ന് നിലവിളിക്കാതിരിക്കു, പണത്തിന്റെ കണക്കു കണ്ടല്ല തിരക്കഥ അയച്ചത്. സിനിമയെടുക്കണം എന്ന് കരുതിയിട്ടാണ്. ഞാൻ തിരക്കഥയാണ് സമർപ്പിച്ചത്, തിരക്കഥ നിങ്ങൾ നല്ലതാണോ എന്ന് നോക്കിയാൽ പോരെ?

ജൂറി : (ഒറ്റക്കെട്ടായി ) തിരക്കഥയാണ് ഞങ്ങളുടെ ലക്‌ഷ്യം.. .തിരക്കഥ.. .തിരക്കഥ (മ്യൂസിക്)

ദോഷൈക : പദ്മരാജനറെ സ്ത്രീപക്ഷ കഥകളാണ് ഇവ, ഇത് ഞാൻ തിരക്കഥ എഴുതിയപ്പോൾ കൂടുതൽ സ്ത്രീപക്ഷ മാക്കി, ഇതിലെ ഓരോ അക്ഷരത്തിലും സ്ത്രീപക്ഷമാണ് (music)
.
ജൂറി: ഒരു കാര്യം പറയാം കഥയുടെ പോസ്റ്റ് സ്ക്രിപ്റ്റ് എഴുതിയല്ലോ, പിന്നെ ഈ കഥയിൽ പറഞ്ഞ കാര്യം എല്ലാം എവിടെയും സംഭവിക്കാം, പദ്മരാജൻ മാത്രമല്ല ഇത് എഴുതീട്ടുള്ളത്, കൂടാതെ narrative pattern വ്യത്യസ്തമാണ്, പദ്മരാജന്റെ കഥ എന്ന് പറയേണ്ട കാര്യമില്ല.

ദോഷൈക: കഥ പദ്മരഞ്ജന്റെ ആണ് എങ്കിൽ അതെങ്ങനെ മറച്ചു വക്കും? പിന്നെ അത് പറഞ്ഞാൽ എന്താണ് കുഴപ്പം. (ദോഷൈകദൃക്ക് ക്ഷമകേട്ടു) സഹികെട്ട്,

ദൊഷികദൃക്ക്: നിങ്ങൾ ആകെ രണ്ടു തിരക്കഥ യല്ലേ എഴുതിയത് അതിൽ ഒന്ന് നിങ്ങൾതന്നെ പറയുന്ന ഹിന്ദുത്വത്തിന്റെ/ ആൺ കോയ്മയുടെ വക്താവായ രഞ്ജിത്തല്ലേ സംവിധാനം ചെയ്തത്. പിന്നെ എന്നോട് ഇത്തരം ചോദ്യം ചോദിക്കുന്നതിന്റെ സാംഗത്യം മനസിലാവുന്നില്ല. (high pitch music)

ജൂറിക്കു പെട്ടെന്ന് അപകടം മണത്തു അവർ എല്ലാവരം കൂടി ഒച്ചവെച്ചു ചോദ്യം വിലക്കി .

ജൂറി : ………………………
ദോഷൈക: ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ജൂറി: നിങ്ങളുടെ സിനിമയിൽ ആരാണ് മെയിൻ കഥാപാത്രം? മൂന്ന് സ്ത്രീകൾ എപ്പോഴാണ് തിരശീലക്കു മുന്നിൽ വരുന്നത്

ജൂറി: പക്ഷെ അതിൽ എത്ര കഥാപാത്രമുണ്ട് മൂന്നു കഥയാവുമ്പോ?

ദൊഷികദൃക്ക്: ഇത് പരീക്ഷണ ചിത്രമാണ് ഞാൻ അതുകൊണ്ടാണ് ആദ്യം തന്നെ ഇതിന്റെ storyline പറയാം എന്ന് പറഞ്ഞത .ചുരുക്കത്തിൽ കഥപറയാം…

ദോഷൈകദൃക്ക് ബോർ അടിച്ചു തുടങ്ങി. ഈ ഒന്നരകോടിയിൽ നിന്നും രക്ഷപെടാനെന്തു വഴി ?
കുട്ടിക്കാലത്തു കാണണം എന്ന് ആഗ്രഹിച്ച ഒരു ജൂറി മെമ്പറെ പരിചയപെട്ടു.

തിരക്കഥ പരിശോധന കഴിഞ്ഞു തിരിച്ചിറങ്ങിയപ്പോ ഒരു കൂട്ടം വനിതാ സുഹൃത്തുക്കൾ ദോഷൈകനു ചുറ്റും കൂട . ഒരാളോട് ഘട്ടക്കിന്റെ സിനിമ കണ്ടു സിനിമാ രാഷ്ട്രീയം പഠിക്കാന് ജൂറി ആവശ്യപ്പെട്ടു, ജൂറി മെമ്പറിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ്നു അനുസരിച്ചു തിരക്കഥക്കു രാഷ്ട്രീയ മാനം കൈവരേണ്ടതിന്റെ ആവശ്യകതയും ചിലരെ അവർ ബോധ്യപ്പെടുത്തി.രണ്ടു വർഷം കൊണ്ട് എഴുതിയ, 9 പ്രാവശ്യം revise ചെയ്ത തിരക്കഥ ഒരു പ്രാവശ്യം കൂടി വായിച്ചിട്ടുണ്ടോ എന്നും ചോദിച്ചു അപമാനിക്കാനും, വ്യക്തിഗതമായി തന്നെ abuse and insult ചെയ്യപ്പെട്ടു എന്നും പല സ്ത്രീ തിരക്കഥ കൃത്തുക്കളും പറഞ്ഞു.

KSFDC ആളുകളെ അപമാനിക്കലല്ല തിരക്കഥാ പരിശോധനാ എന്നും, തിരക്കഥ പരിശോധന സമയത്തു എങ്ങനെയാണ് പെരുമാറേണ്ടതെന്നു ട്രെയിനിങ് കൊടുത്തിട്ടു വേണം ജൂറിയെ ഈ പരിപാടിക്ക് നിയോഗിക്കാൻ.

സ്ക്രിപ്റ്റ് പരിശോധന കഴിഞ്ഞു ഇനി വിവരമുള്ളവർ അഭിമുഖം നടത്തും എന്ന് പ്രതീക്ഷിച്ചു കാത്തിരുന്ന സ്ത്രീ സംവിധായകരുടെ മുഖത്തേക്ക് ഒരു സുപ്രഭാതത്തിൽ ഈ പ്രീ സെലക്ഷൻ ജൂറി തന്നെ രണ്ടു പേരെ തിരഞ്ഞെടുത്തു എന്നു പറഞ്ഞ അറിയിപ്പാണ് കിട്ടിയത്. NFDC യിൽ പോലും പ്രീ സെക്ഷൻ ജൂറി യും ഇന്റർവ്യൂ നടത്താൻ പ്രഗത്ഭർ അടങ്ങിയ ഒരു ബോർഡും ഉണ്ട്. തിരക്കഥാ പരിശോധന മാത്രമാണോ വനിതാ സംവിധായകരെ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്ന് ദോഷൈകദൃക്ക്നു സംശയം. കൊടുക്കേണ്ട ആളുകളെ നിശ്ചയിച്ചുറപ്പിച്ച പ്രഹസനനത്തിൽ വേറെ എന്തെങ്കിലും നടക്കും എന്ന് പ്രതീക്ഷിക്കേണ്ട .l പ്രഗത്ഭനായ ഒരു സിനിമ ഡയറക്ടർ പോലും ഇല്ലാത്ത ജൂറി അങ്ങനെ തിരക്കഥ പരിശോധിച്ച് വനിതാ സിനിമ സംവിധായികയെ കണ്ടെത്തി.