വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സീതാറാം യെച്ചൂരി

READ IN ENGLISH: UAPA is an undemocratic black law. Police should not have charged it against the two youngsters says Sitaram Yechury

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ കണ്ണൂർ യുണിവേസിറ്റിയിലെ നിയമവിദ്യാർത്ഥി അലൻ ജേണലിസം വിദ്യാർത്ഥി താഹ എന്നീ യുവാക്കൾളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയ്‌ക്കെതിരെ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. യു.എ.പി.എ ചുമത്തിയത് തെറ്റാണ്. ജനാതിപത്യ വിരുദ്ധമായ കരിനിയമമാണ് യു.എ.പി.എ എന്നും യെച്ചൂരി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു,. ഇടതു മുന്നണിക്കും സർക്കാരിനും യു.എ.പി.എ ചുമത്തിയതിൽ യോജിപ്പില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.എ.പി.എ ചുമത്തിയാലുടൻ അത് നിലവിൽ വരില്ല. സർക്കാരിന്റെയും യു.എ.പി.എ സമിതിയുടെയും പരിശോധന ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.യുഎപിഎക്കെതിരെ പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. യുഎപിഎ ചുമത്താനിടയായതു സംബന്ധിച്ച് പൊലീസില്‍ നിന്നുംവിശദീകരണം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ യു.എ.പി.എ ചുമത്തിയതിൽ സംസ്ഥാനവ്യപകമായി സോഷ്യമീഡിയയിലും സമൂഹത്തിലും പ്രതിഷേധം മുറുകുകയും, സർക്കാരും സി.പി.എമ്മും പ്രതിരോധത്തിലാവുകയും ചെയ്‌തതോടെ നടപടി പുന:പരിശോധിക്കാൻ പൊലീസ് നിർബന്ധിതമായിരിക്കുകയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോ സർക്കാരോ അറിയാത്ത നടപടി പുന:പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് യു.എ.പി.എ നിലനിൽക്കുമോ എന്നു പരിശോധിക്കാൻ എ.ഡി.ജി.പിയോടും ഉത്തരമേഖലാ ഐ.ജിയോടും ഡി.ജി.പി ലോക്‌നാഥ് ബെ‌ഹ്റ ആവശ്യപ്പെട്ടത്.

പി.ബി. അംഗം എം.എ. ബേബിക്കു പിന്നാലെ എൽ.‌ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കളും ഇന്നലെ പൊലീസ് നടപടിയെ വിമർശിച്ചു. ധനമന്ത്രി തോമസ് ഐസക്, ഇന്നലെ രാത്രി യുവാക്കളുടെ വീട്ടിൽ എത്തി രക്ഷിതാക്കളുമായി സംസാരിച്ചു.

അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ കിട്ടിയെന്നാണ് നേരത്തെ ഐ.ജി അശോക് യാദവ് പറഞ്ഞത്. താഹ ഫസലിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തതായി പറയുന്ന ‘ജമ്മു കാശ്മീർ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണയ്ക്കുക’ എന്നെഴുതിയ ബാനറും, ‘മാവോവാദി വേട്ടയ്ക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക’ എന്ന തലക്കെട്ടിൽ ജോഗിയുടെ പേരിലുള്ള നോട്ടീസുമാണ് പൊലീസ് കോടതിയിൽ നൽകിയ തെളിവുകൾ.

എന്നാൽ ഇതൊന്നും ഭീകരവിരുദ്ധ നിയമം ചുമത്താനുള്ള തെളിവുകളല്ലെന്ന് യു.എ.പി.എ സംസ്ഥാനസമിതി അദ്ധ്യക്ഷൻ തന്നെ വ്യക്തമാക്കിയതോടെ നടപടി പിൻവലിച്ച് തലയൂരാനാണ് പൊലീസ് നോക്കുന്നത്. അതേസമയം, റിമാൻഡിലുള്ള അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.