നിങ്ങളുടെ സിസ്‌റ്റത്തിന്റെ ക്രോം ഉടൻ അപ്‌ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ

വെബ് ബ്രൗസർ ആയ ക്രോം ഉടൻ അപ്‌ഡേറ്റ് ചെയണമെന്ന സുരക്ഷ മുന്നറിയിപ്പുമായി ഗൂഗിൾ. ബ്രൗസറിന്‍റെ ഓഡിയോ കംപോണന്‍റിലും പിഡിഎഫ് ലൈബ്രറിയിലുമാണ് സുരക്ഷാപാളിച്ച കണ്ടെത്തിയിരിക്കുന്നത്. ഈ സുരക്ഷപിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് ഉപയോക്താവിന്‍റെ സിസ്റ്റത്തെ നിയന്ത്രിക്കുവാൻ സാധിക്കും. ബ്രൗസറിന്‍റെ ശേഖരണ ശേഷിയില്‍ കാര്യമായ വ്യതിയാനം വരുത്തി, പിസിയിലേക്ക് വളരെ വേഗത്തില്‍ ഹാക്കര്‍മാര്‍ക്ക് നുഴഞ്ഞു കയറാന്‍ കഴിയുന്ന വിധത്തിലായിരുന്നു സുരക്ഷ പാളിച്ച.

ഇതിനെ തുടർന്നാണ് പിഴവുകള്‍ തിരുത്തി,സുരക്ഷ വർദ്ധിപ്പിച്ച പുതിയ പതിപ്പ് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ ഗൂഗിൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ക്രോം 78 എന്ന വേര്‍ഷന്‍ ഐഒഎസ്, മാക്ക്, വിന്‍ഡോസ്, ലിനക്‌സ് എന്നിവയ്ക്ക് വേണ്ടി ഗൂഗിള്‍ അടുത്തിടെ അപ്‌ഡേറ്റ് ചെയ്തിരുന്നു.

ഐ ഫോണിനു വേണ്ടി ഡാര്‍ക്ക് മോഡ് അവതരിപ്പിച്ചപ്പോൾ, ഡെസ്‌ക്ക്‌ടോപ്പില്‍ സേവ് ചെയ്തിരിക്കുന്ന ഒരു നമ്പറിലേക്ക് വളരെ വേഗം വിളിക്കാന്‍ കഴിയുന്ന ക്ലിക്ക് ടു കോള്‍ എന്ന ഫീച്ചർ മാക്ക്, വിന്‍ഡോസ്, ലിനക്‌സ് ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇവയിലൊക്കെതന്നെ സുരക്ഷാപിഴവ് കണ്ടേക്കാമെന്ന നിഗമനത്തിലാണ് പുതിയ പതിപ്പ് ഉടനെ അപ്ഡേറ്റ് ചെയ്യാൻ ഗൂഗിൾ അവശ്യപ്പെടുന്നത്.