ചിന്നക്കനാലില്‍ ഒരു കുടുംബത്തിലെ മൂന്ന്‌ പേര്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍

ചിന്നക്കനാല്‍ ചെമ്പകത്തൊഴു ആദിവാസിക്കുടിയില്‍ ഒരു കുടുംബത്തിലെ മൂന്ന്‌ പേരെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാമകൃഷ്‌ണന്‍ (32), ഭാര്യ രജനി (30), ഇവരുടെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനിയായ മകള്‍ ശരണ്യ (12) എന്നിവരെയാണ്‌ കുടിയിലെ വീടിനുള്ളില്‍ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ സന്ധ്യയോടെയാണ് മരണം മറ്റുള്ളവർ അറിഞ്ഞത്.

ഇന്നലെ വൈകിട്ട്‌ ഇവരുടെ വീട്ടിലെത്തിയ കുടിയിലെ ആളുകള്‍ വീടിനുള്ളിലെ ഒരു മുറിയില്‍ ശരണ്യയും അടുത്ത മുറിയില്‍ രാമകൃഷ്‌ണനും രജനിയും ഒറ്റ കയറിലും തൂങ്ങി നില്‍ക്കുന്നതാണ്‌ കണ്ടത്‌.

തമിഴ്‌നാട്‌ സ്വദേശിയായ രാമകൃഷ്‌ണന്‍ 15 വര്‍ഷമായി സൂര്യനെല്ലിയില്‍ ഓട്ടോ ഇലക്‌ട്രിക്കല്‍ കട നടത്തുകയാണ്‌.സന്ധ്യയോടെയാണ്‌ സംഭവം നടന്നതെന്ന്‌ കരുതുന്നു. മരണകാരണം വ്യക്‌തമല്ല. ശാന്തന്‍പാറ പോലീസ്‌ സ്‌ഥലത്ത്‌ എത്തി മേല്‍നടപടി സ്വീകരിച്ചു.