‘ഞങ്ങൾക്ക് സംഭാവനയായി 5 ഏക്കർ ഭൂമി ആവശ്യമില്ല; ഞങ്ങളെ സംരക്ഷിക്കരുത്’- ഒവൈസി

READ IN ENGLISH: ‘Victory of faith over facts’: Owaisi on Ayodhya verdict

അയോധ്യാ കേസിലെ സുപ്രീംകോടതി വിധിയെ മാനിക്കുന്നു എങ്കിലും തൃപ്തനല്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസി. ‘സുപ്രീം കോടതി തീർച്ചയായും പരമോന്നത നീതിപീഠമാണ് മാണ്, പക്ഷേ അപ്രമാദിത്വമുള്ളതല്ല. ഞങ്ങൾക്ക് ഭരണഘടനയിൽ പൂർണ വിശ്വാസമുണ്ട്, ഞങ്ങളുടെ അവകാശത്തിനായി ഞങ്ങൾ പോരാടുകയായിരുന്നു, ഞങ്ങൾക്ക് സംഭാവനയായി 5 ഏക്കർ ഭൂമി ആവശ്യമില്ല. 5 ഏക്കർ ഭൂമി ഓഫർ നാം നിരസിക്കണം, ഞങ്ങളെ സംരക്ഷിക്കരുത്. എന്ന് ഒവൈസി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതൽ കാലം നീണ്ടുപോയ വിധിയാണിത്. അയോദ്ധ്യ തർക്കഭൂമിയുടെ അവകാശം ഹിന്ദുക്കൾക്ക് നൽകിക്കൊണ്ടാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. തർക്കഭൂമി കേന്ദ്രം ഏറ്റെടുത്ത് ക്ഷേത്രം നിർമിക്കാനുള്ള ട്രസ്റ്റിന് മൂന്നുമാസത്തിനകം രൂപം നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബാബറി മസ്ജിദിനെ സംരക്ഷിക്കുന്നതിൽ കോൺഗ്രസിന് വീഴ്ചപറ്റിയെന്നും അദ്ദേഹം ആരോപിച്ചു.

”കോൺഗ്രസ് അവരുടെ യഥാർത്ഥ നിറം പുറത്തു കാണിച്ചു. കോൺഗ്രസിന്റെ വഞ്ചനയ്ക്കും കാപട്യത്തിനു തെളിവാണിത്. 1949ൽ പള്ളിക്കകത്ത് വിഗ്രഹങ്ങൾ സ്ഥാപിച്ചു. രാജീവ് ഗാന്ധി അന്ന് ആ പൂട്ടുകൾ തുറന്നില്ലായിരുന്നുവെങ്കിൽ മസ്ജിദ് ഇപ്പോഴും അവിടെ ഉണ്ടാകുമായിരുന്നു. നരസിംഹറാവു തന്റെ ചുമതലകൾ നിർവഹിച്ചിരുന്നുവെങ്കിൽ മസ്ജിദ് ഇന്നും ഉണ്ടാകുമായിരുന്നെന്നും ഒവെെസി വിമർശിച്ചു.