ഏറ്റുമാനൂർ സ്ക്കൂളിലെ പോക്സോ കേസ്, അദ്ധ്യാപകനെ അറസ്റ്റ് ചെയ്തു

കോട്ടയം ഏറ്റുമാനൂരിൽ ദളിത് വി​​ദ്യാ​​ർ​​ഥി​​നി​​കളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സ്കൂ​​ൾ അ​​ധ്യാ​​പ​​ക​​ന പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.പോ​​ക്സോ, പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ർ​​ഗ പീ​​ഡ​​ന നി​​രോ​​ധ​​ന നി​​യ​​മം എ​​ന്നീ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് അ​​ധ്യാ​​പ​​ക​​നെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത്.ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഒ​​രു സ്കൂ​​ളി​​ലെ സം​​ഗീ​​താ​​ധ്യാ​​പ​​ക​​ൻ വൈ​​ക്കം ആ​​റാ​​ട്ടു​​കു​​ള​​ങ്ങ​​ര തെ​​ക്ക​​ൻ​​കോ​​വി​​ൽ വീ​​ട്ടി​​ൽ ന​​രേ​​ന്ദ്ര​​ബാ​​ബു (51) വി​​നെ​​യാ​​ണ് കോ​​ട്ട​​യം ഡി​​വൈ​​എ​​സ്പി ശ്രീ​​കു​​മാ​​ർ അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

കു​​ട്ടി​​ക​​ളോ​​ട് അശ്ലീലം സം​​സാ​​രി​​ക്കു​​ക​​യും ശ​​രീ​​ര​​ത്ത് സ്പ​​ർ​​ശി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​ണ് വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളു​​ടെ പ​​രാ​​തി. ഇ​​തേ​​ക്കു​​റി​​ച്ച് കു​​ട്ടി​​ക​​ൾ അ​​ധ്യാ​​പി​​ക​​യെയും പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​നെ​​യും വി​​വ​​രം ധ​​രി​​പ്പി​​ച്ചു എ​​ങ്കി​​ലും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​വാ​​ൻ പ്ര​​ഥ​​മാ​​ധ്യാ​​പ​​ക​​ൻ ത​​യാ​​റാ​​യി​​ല്ല. തു​​ട​​ർ​​ന്ന് സം​​ഗീ​​താ​​ധ്യാ​​പ​​ക​​ൻറെ ശ​​ല്യം രൂ​​ക്ഷ​​മാ​​കു​​ക​​യും കു​​ട്ടി​​ക​​ൾ ര​​ക്ഷാ​​ക​​ർ​​ത്താ​​ക്ക​​ളെ വി​​വ​​രം ധ​​രി​​പ്പി​​ക്കു​​ക​​യും ര​​ക്ഷി​​താ​​ക്ക​​ൾ പട്ടികജാതി ക്ഷേമ വകുപ്പിനും കോ​​ട്ട​​യം എ​​സ്പി​​ക്കു പ​​രാ​​തി ന​​ല്കുകയും ചെയ്തു.

ഇ​​തി​​ൻറെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​ഗീ​​താ​​ധ്യാ​​പ​​ക​​നെ ഡി​​വൈ​​എ​​സ് പി ​​ഓ​​ഫീ​​സി​​ൽ വി​​ളി​​ച്ചു വ​​രു​​ത്തി ചോ​​ദ്യം ചെ​​യ്ത ശേ​​ഷം ഇ​​യാ​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.