തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തിൽ പൂജാരി മരിച്ച നിലയിൽ

ക്ഷേത്രക്കുളത്തിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല പരശുവയ്ക്കൽ മേജർ ശ്രീഭഗവതി ക്ഷേത്രത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീവിരാഹം സ്വദേശിയായ ലക്ഷ്മണൻ (27) ആണ് മരിച്ചത്. തിരുവതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് മരിച്ച ലക്ഷ്മണൻ.

വൈകീട്ട് ക്ഷേത്ര പൂജകൾക്ക് മുമ്പായി ക്ഷേത്ര കുളത്തിൽ കുളിയ്ക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞും കാണാത്തതുമൂലം മറ്റ് ജീവനക്കാർ കുളക്കടവിലെത്തി നോക്കിയപ്പോഴാണ് അവശനിലയിൽ കാണപ്പെട്ടത്.

തുടർന്ന് ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സഹായത്തോടെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.