17 കാരിയെ ആൺ ശബ്ദത്തിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച 32 കാരി അറസ്റ്റില്‍; വിവരമറിഞ്ഞ് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആൺ ശബ്ദത്തിൽ ഫോൺ ചെയ്ത് പ്രണയിച്ച് വിളിച്ചു വരുത്തി സെക്‌സ് ടോയ് ഉപയോഗിച്ച് പീഡിപ്പിച്ച 32 കാരി അറസ്റ്റില്‍.ആന്ധ്രാപ്രദേശിലെ പ്രകാശത്തിലാണ് സംഭവം നടന്നത്. ഓംഗോള്‍ടണ്‍ സ്വദേശിനി സുമലതയെ (32) സംഭവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.ഇവർ വേറെയും പെൺകുട്ടികളെ ഇത്തരത്തിൽ പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു.

പുരുഷ ശബ്ദത്തില്‍ പെണ്‍കുട്ടികളെ വിളിച്ച് പ്രണയം നടിച്ച്‌ വീട്ടില്‍ എത്തിക്കുകയും തുടര്‍ന്ന് അവര്‍ക്ക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു സുമലതയുടെ രീതി.മൂന്ന് തവണ വിവാഹതിയയായ സുമലത 2016ലാണ് ഓംഗോളിലേക്ക് എത്തിച്ചേരുന്നത്. ഇവിടെ വച്ച് സുമലത മൂന്നാമതൊരു വിവാഹം കൂടി കഴിച്ചിരുന്നു. സായി രമേഷ് റെഡ്ഡി എന്ന പേരിൽ പെൺകുട്ടികളെ പരിചയപ്പെട്ട ശേഷമാണ് സുമലത പീഡനം നടത്തിയത്.

സെക്‌സ് ടോയ് ഉപയോഗിച്ചാണ് പീഡിപ്പിച്ചിരുന്നത്. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പോലീസ് വീട്ടില്‍ എത്തിയതിനെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. യുവതിയുടെ വീട്ടില്‍ നിന്ന് നിരവധി സെക്‌സ് ടോയികള്‍ അടങ്ങിയ ബാഗ് പോലീസ് കണ്ടെടുത്തു. യുവതിക്ക് സിം കാര്‍ഡ് നല്‍കിയിരുന്ന വമസി കൃഷ്ണ എന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.