ഒപ്പം ജീവിക്കാൻ വീടുവിട്ടിറങ്ങിയ കാമുകി വീട്ടിലെത്തിയപ്പോൾ കാമുകൻ പേടിച്ച് വീടിനകത്തുകയറി വാതിലടച്ചു

READ IN ENGLISH: Kannur native woman’s extramarital affair over mobile phone turned up bad as her secret boyfriend was a plus one student

മൊബൈലിലൂടെ പരിചയപ്പെട്ട കാമുകനോട് പ്രണയം മൂത്ത് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പ്രണയനായകനെ തേടി പോയ കണ്ണൂർ സ്വദേശിനിയായ വീട്ടമ്മയ്ക്ക് കിട്ടിയത് എട്ടിൻറെ പണി. ഏറെ നാളായി രാത്രിയും പകലും വെളുപ്പാൻ കാലങ്ങളിലുമെല്ലാം മെസേജിലൂടെയും സമയം കിട്ടുമ്പോൾ കോളുകളിലൂടെയും കാമുകനുമായി ഭർത്താവും മക്കളുമറിയാതെ മൊബൈൽ ഫോണിലൂടെ പ്രണയം പങ്കുവയ്ക്കുകയായിരുന്നു വീട്ടമ്മ. എന്നാൽ വിവാഹിതയും കുട്ടികളുമുണ്ടെന്നുള്ള വിവരം പ്രണയം നഷ്ടമാകാതിരിക്കാൻ ഇവർ കാമുകനോട് പറഞ്ഞില്ല.കാമുകനെ നഷ്ടപ്പെടുന്ന കാര്യം വീട്ടമ്മയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായി മാറിയിരുന്നു എന്നാണ് വീട്ടമ്മ മെസേജിലൂടെ കാമുകനോട് പറഞ്ഞത്.

ഒടുവിൽ പ്രണയം താങ്ങാനാകാതെ ഇവർ തന്റെ കാമുകനെ തേടി വീട്ടിൽ ചെന്നപ്പോഴാണ് തനിക്ക് പറ്റിയ അമളി ഇവർ തിരിച്ചറിഞ്ഞത്. പ്ലസ് വണ്ണിൽ പഠിക്കുന്ന ആൺകുട്ടിയുമായാണ് വീട്ടമ്മ ഏറെ നാളുകളായി ഫോണിലൂടെ ബന്ധം പുലർത്തിയിരുന്നത്.തന്നെക്കാൾ മുതിർന്ന കാമുകിയെ കണ്ട് കുട്ടികാമുകൻ പേടിച്ച് പൊട്ടിക്കരഞ്ഞുകൊണ്ട്‌ വീടിനകത്ത് ഒളിച്ചിരിക്കുകയും ചെയ്തു.

പ്രണയ പാരവശ്യം കാരണം അത്യാവശ്യ സാധനങ്ങളുമെടുത്ത് വീടുവിട്ടിറങ്ങിയ യുവതി ഒടുവിൽ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി വീടിന് മുൻപിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് നാട്ടുകാർ വീടിന് മുൻപിൽ തടിച്ച് കൂടി. തുടർന്ന് ഒരു വഴിയും മുൻപിൽ കാണാതിരുന്ന യുവതി ഒടുവിൽ ഉപേക്ഷിച്ചുപോയ ഭർത്താവിനെ തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകാതെ സ്ഥലത്തെത്തിയ ഭർത്താവ് ഒളിച്ചോടിയ ഭാര്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

തന്റെ അച്ഛന്റെ പേരിലുള്ള മൊബൈൽ കണക്‌ഷൻ ഉപയോഗിച്ചാണ് മീശ പോലും മുളയ്ക്കാത്ത കുട്ടികാമുകൻ രണ്ട് മക്കളും ഭർത്താവുമുള്ള സ്ത്രീയുമായി ബന്ധം സ്ഥാപിക്കുന്നതും അവരുമായി പ്രണയത്തിലാകുന്നതും. ഒരു വർഷത്തോളമായി തുടർന്ന ഫോൺ ഇൻ പ്രോഗ്രാമും പ്രണയവും തലയ്ക്ക് പിടിച്ച യുവതി വീട് വിട്ടിറങ്ങുന്നതിലേക്കും കാര്യങ്ങൾ എത്തിയത്.