റിവ്യൂ പെറ്റിഷനുകളിലെ വിധിയെന്തായിരിക്കും എന്ന് വേവലാതിപ്പെടേണ്ടവർ ആരാണ്?

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിലും റിട്ട് ഹർജികളിലും നാളെ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന വിധി എന്തായിരിക്കും എന്ന് വേവലാതിപ്പെടേണ്ടവർ ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജിഫയൽ ചെയ്ത് വിധി സമ്പാദിച്ച സംഘിപ്പെണ്ണുങ്ങളും. പിന്നീട് അതിൽ കക്ഷിചേർന്ന കേരളത്തിലെ ജനാധിപത്യ മഹിളാ അസോസിയേഷൻകാരുമല്ലേ? നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ പ്രവർത്തകരോ ശബരിമലയിൽ പോയ സ്ത്രീകളോ അല്ലല്ലോ എന്ന് ലിബി. സിഎസ്.

സ്ത്രീകളെ ശബരിമലയിൽ കയറ്റാതെ വിവേചനം കാണിക്കുന്നത് അനാചാരമായിരുന്ന അയിത്തത്തിനും, തൊട്ടുകൂടായ്മയ്ക്കും തുല്യമാണ് എന്നിരിക്കെ പന്ത്രണ്ടുവർഷം നിയമപോരാട്ടം നടത്തി സ്ത്രീകൾക്കനുകൂലമായി വിധി നേടിയിട്ടും നീതിലഭ്യമാക്കാൻ ഭരണ കൂടം പോലും തയ്യാറാകാത്ത പുനരുത്ഥാന കേരളത്തിൽ പുണ്യാഹം തളിവരെ നടത്തിയിട്ടും കണ്ടുകൊണ്ടിരുന്നവർ ഇ നിയിപ്പോൾ വിധി എന്താകും എന്ന് ഉദ്ഘണ്ഠപ്പെടുന്നതു കാണുമ്പോൾ തമാശയാണ് തോന്നുന്നത്. ഞങ്ങളല്ലല്ലോ? ഇതേക്കുറിച്ചോക്കെ ഉദ്ഘണ്ഠപ്പെടേണ്ടത് ശബരിമലയിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജിഫയൽ ചെയ്ത സംഘിപ്പെണ്ണുങ്ങളും പിന്നീട് അതിൽ കക്ഷിചേർന്ന കേരളത്തിലെ ജനാധിപത്യ മഹിളാ അസോസിയേഷൻകാരുമല്ലേ?

ശബരിമല കേസിൽ സുപ്രീം കോടതിയിൽ  കക്ഷിചേർന്നിരുന്ന കേരളത്തിലെ ജനാധിപത്യ മഹിളാമണികളുടെ സമീപനങ്ങൾ ഒരുവർഷമായി കണ്ടല്ലോ? അവർകൂടി കക്ഷിചേർന്ന കേസിലെ വിധിയുടെ കാര്യങ്ങളെക്കുറിച്ച് അവർ എന്തെങ്കിലുമൊക്കെ ചെയ്യുമായിരിക്കും അതോ വെറുതെ തമാശയായി കരുതി ഒരുരസത്തിന് സുപ്രീംകോടതിയിൽ ഹർജികൊടുത്തതായിരുന്നോ എന്നറിയില്ലെന്നും ലിബി പറഞ്ഞു.

അതുകൊണ്ട് നാളെ എന്തുവിധിയായായലും നമ്മൾ കോടതി വിധിക്കൊപ്പമാണ് അല്ലാതെ തന്ത്ര സമുച്ചയത്തിനനുസരിച്ച് താന്ത്രിവിധിക്കുന്നതിനൊപ്പമായിരിക്കില്ല!എന്തുവിധിയായാലും തങ്ങൾക്ക് ഒന്നുമില്ലെന്നും. അതേക്കുറിച്ച് കേസുകൊടുത്ത ഡൽഹിയിലെ മോർച്ചികളും അവർക്കൊപ്പം കേസിൽ കക്ഷിചേർന്ന കേരളത്തിൽ നിന്നുള്ള ഏകസംഘടനയായ സിപിഎം ൻറെ മോർച്ചികളും വേവലാതിപ്പെടട്ടെ എന്നും വീണ്ടും ഫാസിസ്റ്റുകൾ കോടതിവിധി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞു പഴയതുപോലെ തെറിനാമ ജപവും പോലീസ് സ്റ്റേഷന് ബോംബേറും ഒക്കെയായി ഇറങ്ങട്ടെ അപ്പോൾ ഇടപെടേണ്ട ആവശ്യമേ ഉള്ളൂ നമുക്ക് എന്നാണ് എൻറെ നിലപാട് എന്ന് ലിബി പറഞ്ഞു.

റിവ്യൂ ഹർജ്ജിയിലൂടെ ചൂണ്ടിക്കാണിക്കുന്ന വിധിയിലെ തെറ്റുകൾ പ്രത്യക്ഷമായി തിരിച്ചറിയേണ്ടതും അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്തതുമാകണം. വിധിയിൽ ചൂണ്ടിക്കാണിക്കുന്ന ഒരു തെറ്റിനെ സംബന്ധിച്ച് രണ്ട്‌ ജഡ്ജിമാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായാൽ ആ തെറ്റ് പ്രത്യക്ഷമായതും ഗൗരവകരമായതുമായ ഒരു തെറ്റായി പരിഗണിക്കുകയില്ല.

ആ സാഹചര്യത്തിൽ വിധിയിലെ അത്തരമൊരു തെറ്റ് പ്രാധാന്യമർഹിക്കുന്നതോ സപ്ഷ്ടമായതോ ആയ തെറ്റായി അംഗീകരിക്കില്ല എന്നതാണ് നിയമം. ആയതിനാൽ അത്തരമൊരു സാഹചര്യത്തിൽ റിവ്യൂ ഹർജ്ജി കോടതി തള്ളിക്കളയാൻ തന്നെയാണ് സാദ്ധ്യത

എങ്കിലും ബാബരി പള്ളി വിഷയത്തിൽ സുപ്രീം കോടതി പ്രഖ്യാപിച്ച ചരിത്ര യാഥാർത്ഥ്യത്തിന്നു നിരക്കാത്ത വിധി ഇന്ത്യൻ ജുഡീഷ്യറിയിലും അപകടകരമായ കീഴ് വഴക്കത്തിന്ന് വഴി ഒരുക്കുന്നത് ആയിരുന്നല്ലോ?  ഇത്തരം ഒരു വിധിക്ക് ഒരു സുപ്രീം കോടതിയുടേയോ ഒരു ഭരണഘടന ബെഞ്ചിന്റേയോ ആവശ്യമില്ലായിരുന്നല്ലോ? നീതിയുടെ കണിക പോലുമില്ലാത്ത ഈ വിധി പ്രഖ്യാപിച്ച കോടതിയാണ്‌ ശബരിമല റിവ്യൂവും കേൾക്കുന്നത് എന്നത് അത്രശുഭകരവുമല്ല.

ചരിത്ര സത്യങ്ങൾക്ക് പകരം വിശ്വാസങ്ങൾക്കാണ് കോടതി വിധി പ്രാമുഖ്യം നൽകിത്. ഒരു രാജ്യത്തിന്റെ നിയമം തെളിവുകളുടെ അടിസ്ഥാനത്തിൽ ആവുമ്പോൾ മാത്രമാണ് നീതി നടപ്പിലാക്കപ്പെടുക. അതിനുപകരം അയോധ്യാവിധിപോലെ ‘ഇത് ഒരു രാഷ്ട്രീയ വിധി മാത്രമായിമാറുമോ എന്ന് കാത്തിരുന്ന് കാണാം. അതേസമയം സുപ്രിംകോടതി വിധി എന്തായാലും ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നതുകൊണ്ട് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയും വിമർശനത്തോടെതന്നെ വിധിയെ അംഗീകരിക്കും. എന്ന് ലിബി.സി.എസ് വ്യക്തമാക്കി.