ശബരിമല പുനഃപരിശോധന ഹർജി ഏഴംഗ വിശാല ബഞ്ച് പരിശോധിക്കും; വിധിക്ക് സ്റ്റേയില്ല

കേരളം ആകാംഷയോടയും പ്രതീക്ഷയോടേയും കാത്തിരിക്കുന്ന ശബരിമലക്കേസിലെ പുനഃപരിശോധനാ ഹരജി പുഃനപരിശോധിക്കും. എന്നാല്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധിക്ക് സ്റ്റേയില്ല.

ശബരിമലവയില്‍ യുവതികള്‍ക്ക് സുപ്രീംകോടതിയുടെ വിശാല ബഞ്ച് കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് ഉത്തരവിട്ടത്. ഏഴംഗ വിശാല, ഭരണഘടനാ ബഞ്ചാണ് കേസ് പരിശോധിക്കുക. എന്നാല്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച 2018 സെപ്റ്റംബര്‍ 28ലെ വിധിക്ക് സ്റ്റേയില്ല.

അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ മൂന്ന് പേരാണ് വിധി പുനഃപരിശോധിക്കാന്‍ അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ എം ഖാന്‍വില്‍കര്‍ എന്നിവരാണ് പുനഃപരിശോധന ഹരജി പരിഗണിക്കാമെന്ന് വിധിച്ചത്. എന്നാല്‍ ഭരഘടനയാണ് പ്രധാനമെന്ന് ആര്‍ എഫ് നരിമാനും ഡി വൈ ചന്ദ്രചൂഡും പറഞ്ഞു. മതത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് ഉത്തരവ് വായിച്ച ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറഞ്ഞു. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവും വിശാല ബഞ്ചിന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.

ഇത്രയധികം പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും വിശാലമായ വാദങ്ങളും നടന്നിട്ടും സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ചിന് ഇൻഡ്യൻ പൗരൻറെ ഭരണഘടന ഉറപ്പുനൽകുന്ന മൗലീകാവകാശനങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട് എന്നതിനോടൊപ്പം ഇൻഡ്യൻ ജുഡീഷ്യറിക്ക് അയ്യപ്പന്റെ നൈഷ്ടിക ബ്രഹ്മചര്യത്തേക്കാൾ പരിഗണന നൽകേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും ഇൻഡ്യൻ ജനാധിപത്യ പ്രക്രിയയിൽ ആധുനിക പൗരസമൂഹത്തിന്റെ വളർച്ചയ്ക്കും ജനാധിപത്യ വൽക്കരണത്തിനും പ്രാധാന്യം നൽകുന്ന ലിംഗ സമത്വവും ലിംഗനീതിയുമാണ് എന്നടി വരയിടുന്നുണ്ട് ഈ വിധി .അതുകൊണ്ടു മാത്രമാണ് യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യാതെ ഏഴംഗ വിശാല ബഞ്ചിന് വിട്ടത് …