അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു

അനില്‍ ധീരുഭായ് അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. റിലയന്‍സ് കമ്മ്യൂണിക്കേഷന് ഉണ്ടായ ഭീമമായ നഷ്ടത്തിന്റെവിശദാംശങ്ങള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് രാജി

അനില്‍ അംബാനിക്ക് പുറമെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ മറ്റ് നാല് മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജിവെച്ചിട്ടുണ്ട്. ചായ വിരാനി, റൈന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗച്ചാര്‍ എന്നീ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ തലപ്പത്തിരുന്ന പ്രമുഖരാണ് രാജിവെച്ചത്.

2019-20 രണ്ടാം പാദത്തില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഏകീകൃത നഷ്ടം 30,142 കോടി രൂപയാണ്. വെള്ളിയാഴ്ചയാണ് ഈ കണക്ക് പുറത്ത് വിട്ടത്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡിനും അയച്ച കത്തിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.