പൊലീസ് ആർത്തവ പരിശോധന തുടങ്ങി; പമ്പയിലെത്തിയ പത്ത് യുവതികളെ മടക്കി അയച്ചു

പുകപരിശോധന കേന്ദ്രം പോലെ പമ്പയിൽ നവോത്ഥാന പോലീസിന്റെ ആർത്തവ പരിശോധനാ കേന്ദ്രം. കഴിഞ്ഞതവണ വത്സൻതില്ലങ്കേരിക്ക് ആർത്തവ പരിശോധനയ്ക്ക് പോലീസ് ക്വട്ടേഷൻ കൊടുത്തിരിക്കുകയായിരുന്നെങ്കിൽ ഇത്തവണ പമ്പയിൽ പോലീസ് നേരിട്ട് ആർത്തവ പരിശോധനാകേന്ദ്രം തുടങ്ങിയിട്ടുള്ളതായാണ് റിപ്പോർട്ട്. ഇന്ന് ശബരിമലയില്‍ സന്ദര്‍ശനത്തിനെത്തിയ പത്ത് യുവതികളെ ആർത്തവ പരിശോധനയ്ക്ക് ശേഷം പൊലീസ് മടക്കി അയച്ചു. ആന്ധ്രപ്രദേശില്‍ നിന്നെത്തിയ യുവതികളെയാണ് മടക്കിയത്. വിജയവാഡയില്‍ നിന്നും എത്തിയ സംഘത്തെയാണ് ആർത്തവ പരിശോധനയ്ക്ക് ശേഷം മടക്കി അയച്ചത്.

അതിനിടെ ശബരിമല സന്ദര്‍ശനത്തിനെത്തുന്ന മുഴുവൻ സ്ത്രീകളുടെയും ആർത്തവ പരിശോധന പൊലീസ് നടത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. പമ്പയിലാണ് പൊലീസിന്റെആർത്തവ പരിശോധന നടക്കുന്നത്. സ്ത്രീകളുടെ ആർത്തവ പരിശോധനയ്ക്ക് ശേഷമാണ് കാനനപാതയിലേക്ക് പൊലീസ് കടത്തിവിടുന്നത്.

സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ യുവതീപ്രവേശം അനുവദിക്കേണ്ടതില്ലെന്ന് നവോത്ഥാന സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.ആർത്തവപരിശോധനയ്ക്ക് ശേഷം ഇന്നെത്തിയ ആർത്തവം നിലച്ചിട്ടില്ലാത്ത യുവതികൾക്ക് ആചാരങ്ങള്‍ സംബന്ധിച്ചും നൈഷ്‌ടീകം സംബന്ധിച്ചും യുവതികളെ ബോധ്യപ്പെടുത്തിയതായും പോലീസ് പോലീസ് പറയുന്നു.

മണ്ഡല ഉത്സവത്തിനായി ഇന്ന് നടതുറക്കും. പ്രധാന ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കഴിഞ്ഞതവണത്തെപ്പോലെ കര്‍ശനപരിശോധന തുടരുന്നുണ്ട്. എല്ലാ സ്വകാര്യവാഹനങ്ങളും പരിശോധിക്കും. നിലയ്ക്കല്‍ വരെയാണ് തീര്‍ത്ഥാടക വാഹനം അനുവദിച്ചിട്ടുള്ളത്. നിലയ്ക്കലില്‍ വാഹനം പാര്‍ക്കുചെയ്ത് നിലയ്ക്കല്‍-പമ്പ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വ്വീസില്‍ തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്താം.