ശ്രീനാരായണ ധർമ്മ പരിപാലനം: എസ്എൻഡിപിയോഗം അസിസ്റ്റന്‍റ് സെക്രട്ടറി വ്യാജ മദ്യകേസിൽ അറസ്റ്റിൽ

എസ്എൻഡിപിയോഗം സംസ്ഥാന നേതാവ് വ്യാജമദ്യകേസിൽ അറസ്റ്റിലായി. “മദ്യം വിഷമാണ്,അതുണ്ടാക്കരുത്, കൊടുക്കരുത് ,കുടിക്കരുത് ” എന്ന ശ്രീനാരായണ സന്ദേശങ്ങളിലൊന്ന് പരിപാലിച്ചതിനാണ് അറസ്റ്റ്.കോഴിക്കോട് കാരന്തൂരിലാണ് സംഭവംഎസ്എൻഡിപിയോഗം അസിസ്റ്റന്‍റ് സെക്രട്ടറി. വി.പി.അശോക് എന്ന ആളെയാണ് പോലീസ് പിടികൂടിയത്. 744 ലിറ്റര്‍ മദ്യമാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. അശോകിന്റെ വീടിനു സമീപത്തെ ഷെഡ്ഡില്‍ നിന്നുമാണ് മദ്യം പിടികൂടിയത്.

ഇദ്ദേഹം ഇതിനുമുൻപും ഇത് പോലെ ശ്രീനാരായണ ധർമ്മം പരിപാലിച്ചതിന് കേസുണ്ട്.എസ്എന്‍ഡിപി സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയായ അശോകന് കോഴിക്കോട് റേഞ്ചിൽ രണ്ട് വര്‍ഷം മുന്‍പ് കള്ളുഷാപ്പ് ലൈസന്‍സ് ഉണ്ടായിരുന്നു. കളളില്‍ മായം ചേര്‍ത്തതിന് ഇയാളുടെ പേരില്‍ അന്ന് എക്സൈസ് കേസും എടുത്തിരുന്നു. ലൈസന്‍സ് റദ്ദായ ശേഷമാണ് ഇയാള്‍ വ്യാജകളള് നിര്‍മാണം തുടങ്ങിയതെന്നാണ് സൂചന.

വ്യാജമദ്യം ഇയാള്‍ വില്‍പന നടത്തിയിരുന്നത് എവിടെയെന്നതടക്കമുളള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തിവരുന്നതായി എക്സൈസ് വകുപ്പ് അറിയിച്ചു. സംഘത്തില്‍ കൂടുതല്‍ ധർമ്മം പരിപാലകർ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.