സുരക്ഷ നൽകിയാലും ഇല്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃ​പ്തി ദേ​ശാ​യി

സുപ്രീംകോടതി യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് തൃപ്തി ദേശായി. ഈ മാസം 20 ന് ശേഷം ശബരിമലയില്‍ പോകുമെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെടും. സര്‍ക്കാര്‍ സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

കഴിത്ത വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു. എന്നാല്‍ ശൂദ്ര ലഹളക്കാരുടെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു.

അതേസമയം 2018ലെ കോടതി വിധി നിലനില്‍ക്കെ മലകയറാനെത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കില്ലന്നാണ് സംസ്ഥാന സര്‍ക്കാരും സി,പി.എമ്മും നിലപാടെടുത്തിരിക്കുന്നത്.