അംഗൻവാടി കുഞ്ഞുങ്ങളുടെ അടുത്തും തെണ്ടിത്തരവുമായി ആലപ്പുഴയിലെ ബി.ജെ.പി നേതാവ്

ശിശുദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി റാലി നടത്താൻ ബി.ജെ.പി നേതാവ് ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. നെഹ്റുവിന്റെ ചിത്രം വേണ്ടേയെന്ന അദ്ധ്യാപികമാരുടെ ചോദ്യത്തിന് അങ്ങിനെയെങ്കിൽ റാലി വേണ്ട എന്നാണ് ബി.ജെ.പി ആലപ്പുഴ ജില്ലാസെക്രട്ടറി കൂടിയായ ഈ നേതാവ് പറയുന്നത്.

കായംകുളം നഗരസഭാ 34-ാം വാർഡിലെ അംഗൻവാടിയിൽ സംഘടിപ്പിച്ച ശിശുദിന റാലിക്കിടയിലാണ് നഗരസഭാ കൗൺസിലറായ ഡി.അശ്വിനിദേവ് അദ്ധ്യാപികമാരുമായി തർക്കിച്ചത്. ഒടുവിൽ നെഹ്റുവിന്റെ ഒരു ചിത്രം ബാനറിൽ ഒട്ടിച്ചാണ് റാലി നടത്തിയത്. ഇതിൽ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ അംഗൻവാടിയിലെ കുഞ്ഞുങ്ങൾ റാലിക്കു തയ്യാറായി വന്നഘട്ടത്തിൽ ബാനർ എടുത്തപ്പോഴാണ് നെഹ്റുവിനെ ഒഴിവാക്കിയത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെടുന്നത്. ജീവനക്കാരോട് വിവരം തിരക്കിയപ്പോൾ അവരും ഇത് ശ്രദ്ധിച്ചിരുന്നില്ല എന്നുമനസിലാക്കുകയും നഗരസഭാ കൗൺസിലറായ ഡി.അശ്വിനിദേവ് ആണ് ഈ ഉദ്ഭവ ദോഷത്തിന് ഉത്തരവാദിയെന്നും  രക്ഷിതാക്കൾമനസിലാക്കിയത്.

നെഹ്‌റുവിന്റെ ചിത്രം മാറ്റി മോദിയുടെ ചിത്രം വെക്കാൻ സംഘി കൗൺസിലർ രക്ഷിതാക്കളെ ഭീഷണിപെടുത്തുന്ന വീഡിയോ ചുവടെ.